ദിലീപ് ബോബന്‍ സാമുവല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു  

3

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് കൊണ്ട് ദിലീപ് ബോബന്‍ സാമുവല്‍ കൂട്ടുകെട്ടില്‍ ഇതാ ഒരു പുതിയ ചിത്രം. കേരളക്കര കണ്ട ഏറ്റവും ഹിറ്റ് ചിത്രമായ പുലി മുരുകന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്നുവെന്നത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. സെവന്‍ ആര്‍ട്ട്‌സ് വിജയകുമാറിന്റെ നിര്‍മ്മാണത്തില്‍ ഹാസ്യരസം കലര്‍ന്ന ഈ കുടുംബചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ചിരിയുടെ അമിട്ട് പൊട്ടിച്ചു കൊണ്ട് എത്താനിരിക്കുന്ന ബോബന്‍ സാമുവലിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്. നര്‍മ്മത്തില്‍ ചാലിച്ച കുടുംബചിത്രമെന്ന രസക്കൂട്ട്‌ എല്ലാതരത്തിലുള്ള പ്രേക്ഷരേയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ജനപ്രിയനില്‍ തുടങ്ങി റോമന്‍സിലൂടെ ഷാജഹാനും പരീക്കുട്ടിയിലും എത്തി നില്‍ക്കുകയാണ് ബോബന്‍ സാമുവല്‍ എന്ന സംവിധായകന്‍. 

സീരിയലില്‍ തുടക്കം കുറിച്ച് തന്റെ എക്കാലത്തേയും സ്വപ്നമായ സിനിമയില്‍ എത്തിയപ്പോള്‍ ഇത്രയും നാള്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ് ചെയ്യണമെന്ന ആഗ്രഹത്തോടെ കോമഡിക്ക്‌  തന്റെ കഥകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിഞ്ഞുവെന്നത് ഈ യുവ സംവിധായകന്റെ മറ്റൊരു പ്രത്യേകതയാണ്. കോമഡിയുടെ താരരാജാവായ ദിലീപും അതിനോടൊപ്പം ഹിറ്റ് മേക്കര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബോബന്‍ സാമുവലും ക്ലാസിക്ക് കോമഡി സൃഷ്ടാവായ ഉദയകൃഷ്ണയുടെ തിരക്കഥയും കൂടി ചേരുമ്പോള്‍ ഈ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എല്ലാ ചേരുവകളും കൂടിക്കലര്‍ന്ന വിഭവസമൃദ്ധമായ സദ്യയാകുമെന്നതില്‍ സംശയമില്ല.

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ബോബന്‍ സാമുവലിന്റെ റോമന്‍സ്. മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളായിരുന്നു ജനപ്രിയനും ഹാപ്പി ജേര്‍ണിയും. ഇതുവരെ വിരിഞ്ഞത് മൂന്ന് പൂക്കള്‍ ആണങ്കിലും ഇനി വിരിയാന്‍ ഉള്ളത് ഒരു പൂക്കാലമാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. 2017 ല്‍ മൂന്ന് ചിത്രങ്ങള്‍ ആണ് ബോബന്‍ സാമുവല്‍ ഒരുക്കുന്നത് .അതിനു ശേഷം സുപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളും. പ്രശസ്ത സിനിമാ താരം രശ്മിയാണ് ബോബന്‍ സാമുവലിന്റെ ഭാര്യ.