മൊബൈല്‍ പണമിടപാടുകള്‍ക്കായി ഒരു നൂതന ആപ്പ് 'അള്‍ട്രാക്യാഷ്'

മൊബൈല്‍ പണമിടപാടുകള്‍ക്കായി ഒരു നൂതന ആപ്പ് 'അള്‍ട്രാക്യാഷ്'

Friday December 04, 2015,

3 min Read

ഇന്ത്യയില്‍ ഇന്നും വ്യാപാര ഇടപാടുകള്‍ക്ക് പണമാണ് മാദ്യമം. എന്നാല്‍ മൊബൈല്‍ പേമെന്റ് വഴി ഭാവിയില്‍ പണവും കാര്‍ഡം ഒന്നുമില്ലാത്ത പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.ഒരു റീടെയില്‍ സ്റ്റോറില്‍ എത്തിക്കഴിഞ്ഞ് പേഴ്‌സ് കയ്യിലില്ല എന്ന് അറിയുമ്പോള്‍ എന്താകും നിങ്ങളുടെ അവസ്ഥ? ഈ ഘട്ടത്തിലാണ് 'അള്‍ട്രാ ക്യാഷ്' എന്ന മൊബൈല്‍ ആപ്പിന് പ്രസക്തിയേറുന്നത്.

2014ല്‍ ബാംഗ്ലൂരില്‍ ആണ് ഉമേഷ് സിംഗാള്‍, വിശാല്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആപ്പ് രൂപീകരിച്ചത്. ഈ ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം എത്തിക്കാന്‍ വേറെ മാധ്യമങ്ങളുടെ ആവശ്യം വരുന്നില്ല. യുബോണ ടെക്‌നോളജീസ് ആണ് അള്‍ട്രാ ക്യാഷ് പുറത്തിറക്കുന്നത്. ഇപ്പോള്‍ ഇതില്‍ 25 പേരടങ്ങുന്ന ഒരു ടീമാണുള്ളത്.

'അള്‍ട്രാ ക്യാഷ് ഒരു പേറ്റന്റ് പെന്റിങ്ങ് ടെക്‌നോളജിയാണ്. പണമിടപാടുകളുടെ വിവരങ്ങള്‍ ശ്രദ്ധയോടെ ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊരുപകരണത്തിലക്ക് എത്തിക്കാന്‍ സാധിക്കുന്നു. അള്‍ട്രാ ഹൈ ഫ്രീക്വന്‍സി ശബ്ദ തരമഗങ്ങളാണ് ഇതിനായി ഉയോഗിക്കുന്നത്. ഇതിന് ഒരു പ്രത്യാക ഹാര്‍ഡ്‌വെയറോ എന്‍ എഫ് സി ചിപ്പുകളോ ആവശ്യമില്ല' വിശാല്‍ പറയുന്നു.

image


4 മാസം കൊണ്ട് 35000 പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. കൂടാതെ 2.5കോടി രൂപക്ക് പുറത്തുള്ള 50000 ഇടപാടുകളും നടന്നു കഴിഞ്ഞു. ഇടപാടുകളുടെ മൂല്ല്യത്തില്‍ 150 മുതല്‍ 200 ശതമാനം വരെ ഉണ്ടായതായി വിശാല്‍ പറയുന്നു. റെസ്റ്റോറന്റ്, കഫെ, ഗ്രോസ്സറി, സ്റ്റേഷനറി, ഇലക്‌ട്രോണിക്‌സ്, ഓണ്‍ലൈന്‍ വ്യാപാരം എന്നീ മേഖലകളിലെ 500ല്‍ പരം വ്യാപാരികളുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. 'അള്‍ട്രാ ക്യാഷിന്റെ ഏറ്റവും വലിയ പ്രത്യാകത എന്തെന്നാല്‍ പണം കൈമാറുമ്പോള്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടോ, കാര്‍ഡോ ഉപയോഗിച്ച് കൈമാറ്റം നടത്താവുന്നതാണ്' വിശാല്‍ പറയുന്നു.

വേഗത, സമയലാഭം, പകര്‍പ്പില്‍ നിന്നുള്ള സംരക്ഷണം എന്നിവയാണ് അള്‍ട്രാ ക്യാഷിന്റെ പ്രത്യാകത. സെക്കന്റില്‍ 256 ബൈറ്റ് വരെയുള്ള വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ഇന്നത്തെ വ്യാപാര രീതിയില്‍ ജഛട (PointOfSale) സംവിധാനത്തിലൂടെയാണ് നടത്തുന്നത്. 'ബാങ്കിനെ ആശ്രയിച്ചാണ് ഇന്നത്തെ POS സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് വളരെ പതുക്കെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 20 മില്ല്യന് മുകളില്‍ വ്യാപാരികളുണ്ട്. കൂടാതെ എണ്ണാന്‍ കഴിയാത്ത അത്രയും ഗൃഹ വ്യവസായങ്ങളും ഉണ്ട്. എന്നാല്‍ ഏകദേശം 1 മില്ല്യന്‍ POS മെഷീനുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അള്‍ട്രാ ക്യാപ്പില്‍ സ്മാര്‍ട്ട് ഫോണുള്ള ഏത് വ്യാപാരിക്ക് വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം.

വിശാലും ഉമേഷും IITBHUവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ടുതന്നെ തന്നെ ഉത്പ്പന്നങ്ങളുടെ വികാസം, കരുത്തുറ്റ പദ്ധതികള്‍, ഉപഭോക്ത്യ സേവനം എന്നിവയില്‍ നല്ല അനുഭവ സമ്പത്താണ് അവര്‍ക്കുള്ളത്. മൊബൈല്‍ പെമെന്റ്‌സ്, സുരക്ഷിതത്വം എന്നിവയില്‍ നിരവധി പേറ്റന്റുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അല്‍ട്രാ ക്യാഷിന് മുമ്പ് അവര്‍ ഒന്നര വര്‍ഷം ഈ മേഖലയില്‍ ഇന്ത്യയിലുള്ള സാധ്യതകളെ കുറിച്ച് പഠിച്ചു.

ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി പേമമെന്റ് ഗ്രേഡ് എന്‍ക്രിപിഷന്‍ ആല്‍ഗരിതം ആണ് ക്യാഷില്‍ ഉപയോഗിക്കുന്നത്. നാഷനല്‍ പേമെന്റ് കോര്‍പ്പറേഷനില്‍ നിന്ന് രൂപപ്പെടുത്തിയ കങജട (Immediate Payment Service) സംവിധാനമാണ് ഉപയോഗിക്കുന്നത്. ആര്‍ ബി ഐയുടെ മൊബൈല്‍ പേമെന്റ് ഗൈഡ്‌ലൈന്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മാത്രല്ല PCIDSS അംഗീകരിച്ചതുമാണ്.

ഇതില്‍ പങ്കെടുക്കുന്ന മുന്‍ നിരയിലുള്ള ബാങ്കുകള്‍ ആള്‍ട്രാ ക്യാഷിന്റെ സുരക്ഷാ സംവിധാനങ്ങള്‍ നന്നായി പരിശോധിച്ചിട്ടുണ്ട്. വ്യാപാരികളുടെ ഡിസ്‌കൗണ്ട് റേറ്റ് കുറക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ ആദ്യം കെ വൈ സി ഹോമില്‍ വിവരങ്ങല്‍ നല്‍കണം. പിന്നീട് അള്‍ട്രാ ക്യാഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് അതില്‍ ചേര്‍ക്കണം. ഇതി കഴിഞ്ഞാല്‍ ഇടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയും. കാര്‍ഡിന്റേയും ഐ എം പി എസിന്റേയും കണക്ഷനുവേണ്ടി അല്‍ട്രാക്യാഷ് ICICI, HDFC, Yes ബാങ്ക് എന്നവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.

യുവര്‍ സ്റ്റോറിയുടെ പക്ഷം

സ്മാര്‍ട്ട് ഫോണുകളുടെ വരവും 3ജി, 4ജി സേവനങ്ങളുടെ ലഭ്യതയും ഡിജിറ്റല്‍ പേമെന്റ് വ്യവസായത്തിന് പുത്തന്‍ സാധ്യതകള്‍ നല്‍കുന്നു. സിന്നോവിന്റെ കണക്ക് പ്രകാരം മൊബൈല്‍ വിപണിയില്‍ 55 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2019 ഓടെ പ്രതീക്ഷിക്കുന്നത്. 91 ശതമാനം ആള്‍ക്കാരും എന്തെങ്കിലും ഉത്പ്പന്നമോ സേവനങ്ങളോ ലക്ഷ്യമാക്കിയാണ് മൊബൈല്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 55 ശതമാനം പേരും 18നും 30നും ഇടയില്‍ ഉള്ളവരാണ്. ഇകൊമേഴ്‌സ് ഇടപാടുകള്‍ 40 ശതമാനവും മൊബൈല്‍ വഴിയാണ് നടത്തുന്നത്. ഇതില്‍ 50 ശതമാനത്തില്‍പ്പരം ഇടപാടുകള്‍ ഡിജിറ്റല്‍ പേമെന്റ് വഴിയും നടക്കുന്നു.

ട്രാന്‍സെര്‍വിന്റെ സ്ഥാപകനും സി ഇ ഒയുമായ അനീ,#് വില്ല്യംസ് ഇങ്ങനെ പറയുന്നു. 'പണമില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയിലേക്കാണ് രാജ്യം മുന്നേറുന്നത്. ഈ സംവിധാനങ്ങള്‍ 4 വര്‍ഷം കൊണ്ട് മണി ഓര്‍ഡര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയെ മറികടന്നു.'

2 വര്‍ഷത്തെ ലക്ഷ്യങ്ങളെക്കുറിച്ച് വശാല്‍

'അള്‍ട്രാക്യാഷ് വഴി മില്ല്യന്‍ കണക്കിന് വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. താഴേക്കിടയിലേക്കുള്ള ചെറിയ വ്യാപാരികളേയും ഇതിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നു. 2017 ഓടെ 70 ശതമാനം ഉള്ള നഗര പ്രദേശത്തെ വ്യാപാരികളേയും 40 ശതമനം വരുന്ന ഗ്രാമീണ വ്യാപാരികളേയും അള്‍ട്രാ ക്യാഷ് വഴിയുള്ള ഡിജിറ്റല്‍ സംവിധാനം പരിചയപ്പെടുത്തണം.'