സാമൂഹ്യ സംരഭവുമായി കൈകോര്‍ത്ത് അയ്‌ന; വഴികാട്ടിയായി വില്‍ഗ്രോ

0

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന അയ്‌ന ഗൗര്‍ ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ച അയ്‌ന ഏണസ്റ്റ് ആന്റ് യംഗ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യവേയാണ് സാമൂഹിക സംരഭങ്ങള്‍ക്ക് പ്രചോദനമേകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉദിച്ചത്. ഇതിനായി അവസരം വന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകണമെന്ന തീരുമാനവും ഐന കൈക്കൊണ്ടു. അപ്പോഴാണ് അയ്‌നക്ക് വില്‍ഗ്രോയുടെ സോഷ്യല്‍ ഫെലോഷിപ്പ് പ്രോഗ്രാം ചെയ്യാനായി അവസരം ലഭിച്ചത്. ഇതോടെ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് 2012ല്‍ അയ്‌ന ഇന്ത്യയിലേക്കെത്തി.

എട്ട് പേരെയായിരുന്നു ഫെലോഷിപ്പിനായി തിരഞ്ഞെടുത്തിരുന്നത്. ഇവര്‍ ചെന്നൈയിലെ വില്‍ഗ്രോയുടെ ഓഫീസില്‍ ആദ്യത്തെ മാസം ചിലവിട്ട് സാമൂഹ്യ സംരംഭകത്വത്തിന്റെ വിവിധ വശങ്ങള്‍ വ്യക്തമായി മനസിലാക്കി. ഇതിനായി വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടിയിരുന്നു. ഫെലോഷിപ്പിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സഞ്ചരിക്കുകയും വിജയകരമായ സംരഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവരുടെ പ്രവര്‍ത്തനം പഠിക്കുകയും വിലിരുത്തുകയും ചെയ്തു. ഓരോരുത്തരും അവരുടെ വഴികള്‍ തേടി.

ആദ്യ മാസം ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയ അയ്‌ന നിരവധി സംരംഭകരേയും വ്യവസായ സ്ഥാപനങ്ങളും നേരില്‍ കണ്ടു. അങ്ങനെയാണ് മൂന്ന് വര്‍ഷം പഴക്കമുള്ള കമ്പനിയായ സസ്റ്റെയിന്‍ ടെക് എന്ന സ്ഥാപനം സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായത്. പരിസ്ഥിതി സൗഹൃദ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാചകവാതക സ്റ്റൗ ആയിരുന്നു അവരുടെ ഉത്പന്നം. ഇതു തന്നെയാണ് തനിക്ക് അനുയോജ്യമായ സരംഭം എന്ന് മനസിലാക്കിയ അയ്‌ന പഠനം അവിടെ തന്നെ ആരംഭിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹമുള്ള അയ്‌ന ഈ സംരംഭത്തിന്റെ സാമ്പത്തിക വശങ്ങള്‍ ഏറ്റെടുക്കുകയും അതെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്തു. മധുര ആസ്ഥാനമായി പ്രവര്‍ത്തിച്ച സസ്റ്റെയിന്‍ ടെക് കര്‍ണാകയിലും തമിഴ്‌നാട്ടിലുമാണ് പ്രധാനമായും ബിസിനസ് നടത്തിയിരുന്നത്. ഇവരുടെ ബിസിനസ്സ് രീതികള്‍ ഒപ്പം നിന്ന് മനസിലാക്കാനായത് അയ്‌നക്ക് തന്റെ ഫെലോഷിപ്പില്‍ കൂടുതല്‍ പ്രയോജനം ചെയ്തു. ഏഴ് മാസം ആ കമ്പനിയോടൊത്തുള്ള പരിചയ സമ്പത്ത് പിന്നീട് അയ്‌നക്ക് വഴികാട്ടിയായി.

വില്‍ഗ്രോ ഫെലോഷിപ്പ് നേടിയവരില്‍ 60 മുതല്‍ 70 ശതമാനം വരെ ഇതേ രംഗത്ത് തന്നെ നിലനില്‍ക്കുന്നു. ഇവരില്‍ പലരും ഇന്ത്യയില്‍ തന്നെ സംരംഭം നടത്തുന്നു. കഴിവും നിലവാരവുമുള്ളവരെ അവരവരുടെ മേഖലയില്‍ ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുകയാണ് വില്‍ഗ്രോ തങ്ങളുടെ ഫെല്ലോഷിപ്പിലൂടെ ചെയ്യുന്നത്. നിലവില്‍ അഞ്ച് ബാച്ചുകളാണ് ഇവിടെ നിന്നും ഫെലോഷിപ്പ് നേടി ഇറങ്ങിയത്. പ്രൊഫഷണലുകളെ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഒരു കൂട്ടം പ്രൊഫഷണലുകള്‍ അവരുടെ അറിവും കഴിവും വിനിയോഗിക്കുകയാണ് വില്‍ഗ്രോ ഫെല്ലോഷിപ്പിലൂടെ. ജീവിതത്തില്‍ ഏറ്റവും മികച്ച ഒരു അവസരമാണ് ഇതിലൂടെ ലഭിച്ചതെന്ന് അയ്‌ന സാക്ഷ്യപ്പെടുത്തുമ്പോള്‍ അയ്‌നക്ക് പിന്നാലെ ഈ രംഗത്തേക്കെത്തുന്നവര്‍ക്ക് ഇത് പ്രചോദനമാകുന്നു. വില്‍ഗ്രോ ഫെല്ലോഷിപ്പിന് അപേക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ  http://www.villgro.org/the-fellowship ക്ലിക്ക് ചെയ്യാം