ബ്രോ, ചുള്ളന്‍, അടിപൊളി, മച്ചാനെ..ന്യൂജനറേഷന്‍ ഫ്രണ്ട്ഷിപ്പ് സ്റ്റിക്കറുകളുമായി വൈബര്‍

0


നാലര കോടിയിലേറെ ഉപഭോക്താക്കളുള്ള വൈബര്‍, 'കേരള ബഡ്ഡീസ്സ്' എന്ന പേരില്‍ കൗതുകകരമായ മലയാളം ഫ്രണ്ട്ഷിപ്പ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നു. 'ലവ് ഇന്‍ കേരള'സ്റ്റിക്കറുകളുടെ വന്‍ വിജയത്തിനു ശേഷമാണ് വീണ്ടും മലയാളത്തില്‍വൈബര്‍ സ്റ്റിക്കറുകളുമായെത്തുന്നത്.

കേരളത്തിലെ യുവ തലമുറയുടെദൈനംദിന സംഭാഷണങ്ങളിലെ പ്രയോഗങ്ങള്‍ തന്നെയാണ്‌വൈബര്‍ സ്റ്റിക്കറുകളില്‍ അവതരിപ്പിക്കുന്നത്. ബ്രോ, ചുള്ളന്‍, അടിപൊളി, മച്ചാനെ തുടങ്ങി ന്യൂജനറേഷന്‍ ഡയലോഗുകളിലും സ്റ്റിക്കറുകള്‍ ലഭ്യമാണ്.

'ലവ് ഇന്‍ കേരള'സ്റ്റിക്കറുകളുടെമികച്ച വിജയംതന്ന ആത്മവിശ്വാസവും, കേരളത്തിലെവൈബര്‍ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും തങ്ങളെകേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പുത്തന്‍ ഫീച്ചുറുകള്‍ ഇവിടെ അവതരിപ്പിക്കാനും പ്രേരിപ്പിക്കുന്നുവെന്ന് വൈബറിന്റെ സൗത്ത് ഏഷ്യ റീജണല്‍ മേധാവി അനുഭവ് നായര്‍ പറഞ്ഞു.

'ലൗ ഇന്‍ കേരള' എന്ന പേരിലാണ് വൈബര്‍ ആദ്യമായി മലയാളം സ്റ്റിക്കറുകള്‍ പുറത്തിറത്തിയത്. കേരളത്തിലെ വൈബര്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഈ സ്റ്റിക്കറുകള്‍ മാതൃഭാഷയില്‍ ആശയവിനിമയം നടത്താന്‍ ഏറെ സഹായിക്കുന്നതാണ്. യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 'എവിടെയാ', 'വാ പോകാം', 'പോവല്ലേ' തുടങ്ങി സന്ദര്‍ഭോചിതമായി ആശയങ്ങള്‍ വ്യക്തമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പേഴ്‌സണലൈസ്ഡ് സ്റ്റിക്കറുകളാണ് വൈബര്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈനുകളില്‍ വ്യത്യസ്തമായ സ്റ്റിക്കറുകളാണ് വൈബര്‍ സ്റ്റിക്കര്‍ പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈബറിന്റെ 'ലൗ ഇന്‍ കേരള' സ്റ്റിക്കര്‍ പാക്ക് എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും സൗജന്യമായി ലഭ്യമാണ്.

ഇന്ത്യയില്‍ വൈബറിന് നിലവില്‍ 40 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. ടാബ്‌ലറ്റിലും ഉപയോഗ്ക്കാം എന്നത് വൈബറിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് പിസിയിലും , വിന്റോസ്, ബ്ലാക്ക്ബറി ഫോണുകളിലും വൈബര്‍ ലഭ്യമാണ്. സ്റ്റിക്കര്‍ ഫീച്ചറാണ് വൈബറിനെ മറ്റു മെസേജിങ്ങ് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 7000 വ്യത്യസ്ത സ്റ്റിക്കറുകളാണ് ഈ ആപ്ലിക്കേഷന് ഇത്രയുമധികം പ്രചാരത്തിലെത്തിച്ചത്. വോയ്‌സ് കോളിങ്ങും വൈബറിന്റെ മറ്റോരു പ്രത്യേകതയായി കണക്കാക്കാം.