ദേശീയ ജൈവവൈവിധ്യ സമ്മേളനം 23, 24 ഫെബ്രുവരി 2017

ദേശീയ ജൈവവൈവിധ്യ സമ്മേളനം 23, 24 ഫെബ്രുവരി 2017

Tuesday January 31, 2017,

1 min Read

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന 3-ാം മത് ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സ് 2017 ഫെബ്രുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്തു വച്ച് നടത്തുന്നു. 'ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന്' എന്നതാണ് മുഖ്യ വിഷയം. 

image


കേന്ദ്രീകൃത പ്രകൃതിവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഭൂവിഭാഗ സമീപനങ്ങള്‍, ജൈവവൈവിധ്യം ആരോഗ്യ-ഭക്ഷ്യ സുരക്ഷയ്ക്ക്, ജൈവവൈവിധ്യം- സുസ്ഥിരോപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍. ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ മുഖ്യപ്രഭാഷണം നടത്തുന്നു. സമ്മേളനത്തിലേക്ക് വിഷയാവതരണം നടത്തുവാന്‍ താല്‍പ്പര്യമുള്ള പ്രതിനിധികളില്‍ നിന്നും പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അബ്‌സ്ട്രാക്ടുകള്‍ ക്ഷണിക്കുന്നു. അബ്‌സ്ട്രാക്ടുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.nbc-india.com, www.keralabiodiverstiy.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.