ദര്‍ശങ്ങളെ തകര്‍ക്കാത്ത ലക്ഷ്യങ്ങളുമായി പ്രമദ് ജന്ത്യാല

0

ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷയോ, ഹൃദയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുള്ള ദൃഢവിശ്വാസമോ അതോ ചിന്തിപ്പിച്ചുറപ്പുള്ള മറുപടിയോ.. അതെന്തുതന്നെയായാലും പ്രമദ് ജന്ത്യാലയുമായുള്ള കൂടിക്കാഴ്ച അവരെക്കുറിച്ച് മതിപ്പ് വര്‍ധിപ്പിക്കാതെ അവസാനിപ്പിക്കാനാകില്ല. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനി അലുമ്‌നിയുടെ സമുച്ചയത്തില്‍ അവരെ കാണുമ്പോള്‍ പരുപരുത്ത കോട്ടണ്‍സാരിയായിരുന്നു വേഷം. തോളില്‍ തട്ടിനില്‍ക്കുന്ന ഷോര്‍ട്ട് ചെയ്ത മുടിയിഴകളും ആകര്‍ഷകമായിരുന്നു. ബിറ്റ്‌സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എയും ലേറ്റന്റ് വ്യൂ തുടങ്ങുന്നതിന് മുമ്പ് ധനകാര്യസേവന വിഭാഗത്തിലെ ഒരു പതിറ്റാണ്ട് നീണ്ടുനിന്ന സേവനങ്ങളും അടക്കം എല്ലാം അവരുടെ ജീവിതം മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ മുന്നോട്ടുപോവുകയാണ്. കുട്ടിക്കാലം മുതല്‍ ലേറ്റന്റ് വ്യൂവിലെ ധനകാര്യ, മനുഷ്യവിഭവ ഡയറക്ടര്‍ പദവിയെത്തുന്നതുവരെയുള്ള കാലഘട്ടത്തിലെ ഏതാനും അനുഭവങ്ങളാണ് ഇവിടെ തെളിയുന്നത്.

കോളജ് പഠനകാലത്തെ ദിവസങ്ങള്‍ ഓര്‍മയിലെത്തുമ്പോള്‍....

അച്ചടക്കം, കഠിനാധ്വാനം, വിശ്വസിക്കുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുക എന്നീ ഗുണങ്ങളാണ് പ്രമാദില്‍ സ്വാധീനം ചെലുത്തിയത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ പരീക്ഷണമായ ബ്രോഡ് ബെയ്‌സ്ഡ് പാഠ്യപദ്ധതിയും സഹവര്‍ത്തിത്വ പഠനവുമെല്ലാം തനിക്ക് അനുഭവവേദ്യമായത് ബിറ്റ്‌സില്‍ നിന്നാണ്. ഒരു ബിസിനസ് എങ്ങനെ നടത്തിക്കൊണ്ട് പോകാം എന്നത് സംബന്ധിച്ച് പ്രാഥമികമായ അറിവ് ലഭിച്ചതും അവിടെ നിന്നാണ്. ബിറ്റ്‌സിലെ സഹകരണ സ്റ്റോറിലേക്കായി ഒരു ബില്ലിങ് സോഫ്റ്റ് വെയര്‍ തയാറാക്കിക്കൊണ്ടായിരുന്നു ബിസിനസിലേക്ക് ചുവടുവെച്ചതെന്ന് പറയാം. ഏതൊരു പതര്‍ച്ചയും കൂടാതെ സ്വയം നിങ്ങളെ രൂപപ്പെടുത്താനാകുമെന്നതാണ് പിലാനിയുടെ സൗന്ദര്യമെന്നും പ്രമാദ് പറയുന്നു.

ലേറ്റന്റ് വ്യൂവിലേക്കുള്ള കുതിപ്പ്‌

ഓഹരി വിപണിയില്‍ ക്രെഡിറ്റ് റേറ്റിങ്ങും ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രമാദ് ജോലി ചെയ്തിരുന്നു. ഡാറ്റാ വിശകലനങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു പ്രവര്‍ത്തന മേഖല. ജനങ്ങളെ കേന്ദ്രീകരിച്ച്, അവരുമായി ബന്ധപ്പെട്ട് അവര്‍ക്ക് ജോലിയില്‍ പ്രചോദനം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മനസിലാക്കി. പ്രമാദിന്റെ തൊഴില്‍രംഗത്തെ അനുഭവ സമ്പത്തും അവരുടെ താല്‍പ്പര്യങ്ങളും തമ്മിലുള്ള വിവാഹബന്ധമാണ് ലേറ്റന്റ വ്യൂ എന്ന സ്ഥാപനത്തിന് ജന്മം നല്‍കിയത്. 2006ലാണ് കമ്പനി ആരംഭിച്ചത്. ഇവിടെ ധനകാര്യ മാനവവിഭവ വിഭാഗത്തിന്റെ ഡയരക്ടറാണ്. ഇന്ന് അഞ്ച് ഇടങ്ങളിലായി 320 ഓളം അടങ്ങുന്ന മികച്ച ടീമാണുള്ളത്.

വിവിധ കമ്പനികള്‍ക്കായി ബിസിനസ് അവലോകനങ്ങള്‍ നടത്തുന്നതിനൊപ്പം വിപണിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് കമ്പനികളെ സഹായിക്കുക, ഉപഭോക്തൃ പ്രവര്‍ത്തന രീതി വിവരങ്ങള്‍ നല്‍കുക എന്നിവയെല്ലാം ലേറ്റന്റ് വ്യൂ ചെയ്യുന്നു. രണ്ട് പ്രധാന മൂല്യങ്ങളില്‍ അധിഷ്ഠിതമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ആഗ്രഹവുമാണവ. ഇതാണ് കമ്പനിയുടെ വിജയത്തിനും വര്‍ഷാവര്‍ഷമുള്ള വരുമാന വര്‍ധനവിനും സഹായകമാകുന്നത്. വെറും കണക്കുകളായി മാത്രം ബിസിനസിനെ കാണാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കമ്പനി ചെയ്യുന്നതെന്ന് പ്രമാദ് പറയുന്നു. കക്ഷികളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ട് ഘടകകങ്ങളാണ് മറ്റ് എതിരാളികളില്‍ നിന്ന് ഞങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കുന്നത്. വിപണിയിലെ കമ്പനിയുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും സമീപഭാവിയില്‍ ഇടപാടുകാരെ പിന്തുണക്കുന്നതിനായി പുതിയ സാധ്യതകള്‍ തേടുമെന്നും അവര്‍ പറയുന്നു.

അനുഭവങ്ങളെക്കുറിച്ച്....

ഡാറ്റാ വിശകലന രംഗത്തെ രണ്ട് പതിറ്റാണ്ട് നീളുന്ന അനുഭവസമ്പത്ത് വെച്ച് ഈ രംഗത്ത് മുമ്പില്ലാത്തവിധമുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് പ്രമാദ് പറഞ്ഞു. പുതിയ പ്രവണതകളെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെയാണ്.

സാമൂഹ്യമാധ്യമങ്ങള്‍: ഉപഭോക്താവിന് പറയാനുള്ളത് കേള്‍ക്കാനും ആനുകൂല്യം ലഭ്യമാക്കി വിപണി കീഴടക്കുന്നതിനും കമ്പനികളെ സഹായിക്കുന്നു.

ബിഗ്ഡാറ്റ: പരമ്പരാഗത സെര്‍വര്‍ സങ്കല്‍പ്പത്തില്‍ നിന്ന് കമ്പനികള്‍ ക്ലൗഡ് വിദ്യയിലേക്ക് അനായാസം മാറി.

മൊബൈല്‍ ഫോണ്‍ വഴി ഓരോരുത്തരെയും ഇന്ന് എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നു. ഇത് ബിസിനസിന് രസകരമായ ഒരു തലം നല്‍കിയെന്നാണ് വിശ്വാസം.

വിഷ്വലൈസേഷന്‍: ഡാറ്റകകളും സ്ഥിതിവിവരകണക്കുകളും മുങ്ങിപ്പോകുന്നത് ഒഴിവാക്കാനാകുമെന്ന സന്ദേശം നല്‍കുന്നു.

ഒരു വനിതയെന്ന നിലയില്‍....

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇന്ന് സ്ത്രീകള്‍ നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. എന്നാല്‍ ചില നിര്‍ണായ തീരുമാനങ്ങള്‍കൊണ്ട് ഇതിനെ അതിജീവിക്കാന്‍ സഹായിക്കും. വീടിനോ തൊഴിലിനോ, മുന്‍ഗണനയെന്ന് തീരുമാനിച്ച് അതില്‍ ഉറച്ചുനില്‍ക്കുക. ഇത് നന്നായി പ്രവര്‍ത്തിക്കും. ലിംഗഭേദമൊന്നും കണക്കിലെടുക്കാതെ പ്രവര്‍ത്തന മികവില്‍ വിശ്വസിക്കുക. ഇത്തരത്തില്‍ വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് സാമൂഹിക ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. പക്ഷെ മാറ്റം അനിവാര്യമാണ്. ഭൂതകാലത്ത് നിന്ന പഠിക്കുക അത് ഭാവിയിലേക്കുള്ള സന്ദേശമാക്കുക. വ്യത്യസ്ത മേഖലകളില്‍ ജോലി നോക്കുന്നത് നിങ്ങളില്‍ ആത്മവിശ്വാസം ഊട്ടിഉറപ്പിക്കും അവര്‍ പറയുന്നു.

നിങ്ങള്‍ നിങ്ങളുടെ സുരക്ഷിതമേഖലയില്‍ നിന്ന് പുറത്ത് കടക്കുന്നതോടെ പഠനാനുഭവം വര്‍ധിക്കും. സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിനായി പ്രവര്‍ത്തിക്കൂ. തെറ്റുപറ്റുമോ എന്ന് ഭയപ്പെടേണ്ടതില്ല. ദീര്‍ഘകാല ദര്‍ശനങ്ങളെ തകര്‍ക്കുന്നതാകരുത് നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍. മുന്നോട്ടുതന്നെ പോവുക ഇത് പറഞ്ഞ് പ്രമാദ് അവസാനിപ്പിക്കുകയാണ്.