കുറ്റകൃത്യങ്ങള്‍ക്കെതിരെ 'ഗ്ലോമൈന്‍ഡ്‌സ്'

കുറ്റകൃത്യങ്ങള്‍ക്കെതിരെ 'ഗ്ലോമൈന്‍ഡ്‌സ്'

Tuesday November 24, 2015,

2 min Read

2012ല്‍ ഗ്വാഹട്ടിയില്‍ അരങ്ങേറിയ സര്‍ഫറസ് ഹസന്‍, സൈഫുര്‍ റഹ്മാന്‍ എന്നീ യുവാക്കളുടെ മനസിനെ സ്വാധീനിച്ചത് ചെറുതായൊന്നുമല്ല. കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ള സംവിധാനങ്ങളെ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന ആശയമാണ് ഇരുവരുടേയും മനസില്‍ ഉദിച്ചത്. തങ്ങളുടെ ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ആസാം ഡി ജി പിക്ക് സര്‍ഫറസ് കത്തയച്ചു. ഈ ആശയത്തെക്കുറിച്ച് ക്രൈബ്രാഞ്ചുമായി സംസാരിച്ച ശേഷം വളരെ അനുകൂലമായിരുന്നു ഡി ജി പിയുടെ മറുപടി.

image


സര്‍ഫറസിന്റെയും സൈഫുറും സംരംഭം തുടങ്ങാനുള്ള തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോയി. ഗ്ലോമൈന്‍ഡ്‌സ് എന്ന പേരില്‍ രണ്ട് പേരും ചേര്‍ന്ന് തുടങ്ങിയ സംരംഭം കുറ്റകൃത്യങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിച്ച് പോലീസിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഏതെങ്കിലും കുറ്റകൃത്യങ്ങളോ മോഷണങ്ങളോ നടന്നാല്‍ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കാനുള്ള പ്ലാറ്റ് ഫോമാണ് ഗ്ലോമൈന്‍ഡ്‌സ്.

ഗ്വാഹട്ടിയില്‍ നിരവധി വാഹന മോഷണങ്ങളാണ് ദിവസവും നടക്കുന്നത്. ഏതെങ്കിലും ഒരു വാഹനം വെച്ച ശേഷം പകരം മറ്റൊരു വാഹനം കടത്തിക്കൊണ്ട് പോകുന്നത് നിത്യസംഭവമാണ്. കാറുകളാണ് ഏറ്റവും കൂടുതല്‍ മോഷണം പോകുന്നത്. മോഷണം ചെറുക്കാന്‍ ഗ്വാഹട്ടിയിലേക്ക് സ്ഥിരം എത്തുന്നവരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം പോലീസിന്റെ പക്കലില്ല. ഇവിടെയാണ് ഗ്ലോമൈന്‍ഡ്‌സിന്റെ പ്രവര്‍ത്തനം.

ഗ്വാഹട്ടി സന്ദര്‍ശിക്കാനെത്തുന്നവരില്‍ 15000 പേരാണ് പല്‍റ്റന്‍ ബസാറിലുള്ള ഹോട്ടലുകളില്‍ താമസിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗ്ലോമൈന്‍ഡ്‌സ് ആദ്യം ചെയ്യുന്നത്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായുള്ള ആരെങ്കിലും ഈ താമസക്കാരില്‍ ഉണ്ടോ എന്നും പരിശോധിക്കും.

2013ല്‍ ആണ് ഗ്ലോമൈന്‍ഡ്‌സിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഒന്നര വര്‍ഷമായി ഗ്വാഹട്ടിയില്‍ നടന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോപ്സ്റ്റാറ്റ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന്റെ മാതൃകയാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് സര്‍ഫറസ് പറയുന്നു.

സബ് ഇന്‍സ്‌പെക്ടര്‍മാരുമായും ഓഫീസര്‍മാരുമായുമെല്ലാം ബന്ധപ്പെടാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇവര്‍ക്കാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാന മാര്‍ഗങ്ങള്‍ പറഞ്ഞുനല്‍കാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിനെ തങ്ങളോട് മത്സരിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ വേറെ തരത്തില്‍ ചിന്തിക്കാറുണ്ട്.

എതെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്നതിനുള്ള എസ് എം എസ് അലെര്‍ട്ട് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. പൈലറ്റ് പദ്ധതി എന്ന തരത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ആസാം പോലീസില്‍നിന്ന് എക്കാലവും തങ്ങള്‍ക്ക് പിന്തുണയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ പിന്തുണ ലഭിക്കുന്നതുവരെ ഇതൊരു പൈലറ്റ് പദ്ധതിയായി തുടരും.

എന്നാല്‍ ഇതൊന്നും ഗ്ലോമൈന്‍ഡ്‌സിനെ അടുത്ത തലത്തിലേക്ക് കടക്കുന്നതിനെ ബാധിക്കില്ല. രാജസ്ഥാന്‍, ഒറീസ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുമായും ഇത്തരം സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ഇവര്‍ സംസാരിച്ചിട്ടുണ്ട്.

ദിവസം ശരാശരി പത്ത് അക്രമസംഭവങ്ങളാണ് ഗ്വാഹട്ടിയില്‍ ഉണ്ടാകുന്നത്. മാസത്തില്‍ 300-350 സംഭവങ്ങള്‍ വരെ ഉണ്ടാകും. അക്രമങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ഇരയാകേണ്ടി വരുന്നവരുടെ ഫോണ്‍ കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അക്രമങ്ങളെക്കുറിച്ച് മിക്കവരും ബോധവാന്മാരാണ്. നേരത്തെ ഏതെങ്കിലും മോഷണം നടന്നാല്‍ 24 മണിക്കൂറിന് ശേഷമായിരുന്നു അത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവം നടന്ന് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ താമസവും ഒഴിവാക്കി കൂടുതല്‍ വേഗത്തിലാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഗ്വാഹട്ടി പോലീസ് ക്രൈം ഡി സി പി ആയ അമിതവ സിന്‍ഹ പദ്ധതിയോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഹോട്ടലുകളില്‍ മുറിയെടുക്കുന്നവരുടെ വിവരങ്ങള്‍ പോലീസിന് ലഭ്യമാക്കുന്നത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പോലീസ് അന്വേഷിക്കുന്നവരും പിടികിട്ടാപ്പുള്ളികളും ആയിട്ടുള്ളവര്‍ ഉള്‍പ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കാമുകീ കാമുകന്മാര്‍ ഒളിച്ചോടി താമസിക്കുകയും ഇവരെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

image


തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആശയങ്ങള്‍ കൊണ്ടുവരാനാണ് ഗ്ലോമൈന്‍ഡ്‌സിന്റെ പ്രവര്‍ത്തകരുടെ ശ്രമം. തങ്ങള്‍ക്ക് നേരെയുള്ള മത്സരങ്ങളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സര്‍ഫറസ് പറയുന്നതിങ്ങനെ: ഇന്ന് ഇവിടത്തെ മിക്ക വഴിയോര കച്ചവടക്കാര്‍ക്കും മറ്റ് വ്യാപാരികള്‍ക്കുമെല്ലാം പോലീസുകാരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാനായിട്ടുണ്ട്.

തങ്ങളുടെ മുഖ്യ എതിരാളികള്‍ സര്‍ക്കാരിന്റെ തന്നെ പദ്ധതിയായ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് ആന്‍ഡ് സിസ്റ്റം ആണ്. ഇതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് 2000 കോടി രൂപ നിക്ഷേപമുണ്ട്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രവും സംസ്ഥാനവും നിര്‍ദേശിക്കുന്ന മാതൃകയിലാണ് നടക്കുന്നത്. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അവിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. അത് ലഭിക്കാത്തതാണ് സര്‍ക്കാര്‍ സംരംഭം പിന്നോട്ട് പോകാന്‍ കാരണം സര്‍ഫറസ് പറയുന്നു.