മട്ടന്നൂര്‍ നഗരസഭ തെരെഞ്ഞടുപ്പ് ആഗസ്റ്റ് എട്ടിന്

0

മട്ടന്നൂര്‍ നഗരസഭയിലേക്ക് ആഗസ്റ്റ് എട്ടിന് പൊതു തെരഞ്ഞെടുപ്പുനടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 35 നഗരസഭ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ 10 ന്)നിലവില്‍ വന്നു.

 14മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21. പത്രികകളുടെ സൂക്ഷ്മ പരിശോധന 22നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ജൂലൈ 24 മാണ്. വോട്ടെടുപ്പ് ആഗസ്റ്റ് 8ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. പത്താം തീയതി രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. നിലവിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും ഈമാസം 12 വരെ സമയമുണ്ട്. വോട്ടെടുപ്പു നടത്തുന്ന നഗരസഭ വാര്‍ഡുകള്‍- മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, കീച്ചേരി, ആണിക്കരി, കല്ലൂര്‍, കളറോഡ്, മുണ്ടയോട്, പെരുവയല്‍ക്കരി, ബേരം, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഇരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, പെരിഞ്ചേരി, ദേവര്‍കാട്, കാര, നെല്ലൂന്നി, ഇല്ലംഭാഗം, മലക്കുതാഴെ, എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, ടൗണ്‍, പാലോട്ടുപള്ളി, മിനിനഗര്‍, ഉത്തിയൂര്‍, മരുതായി, മേറ്റടി, നാലാങ്കേരി എന്നിവയാണ്.