കലാപരമായ കഴിവുകള്‍ നിരാലംബര്‍ക്ക് അര്‍പ്പിച്ച് ഗായത്രി ജോഷി

0


വിവിധ കഴിവുകള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തുകയാണ് 32 വയസ്സുകാരി ഗായത്രി ജോഷി. മുറിവുകള്‍ ഉണക്കാനായി അവര്‍ നൃത്തം ചവിട്ടി, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആലിംഗനം ചെയ്തു, പഠിപ്പിക്കുന്നതായി പെയിന്റ് ചെയ്തു, മറ്റുള്ളവരുടെ വിശപ്പകറ്റാനായി ഭക്ഷണം പാകം ചെയ്തു, പോസിറ്റീവ് എനര്‍ജി ഉത്പദിപ്പിക്കാനായി പാട്ടുകള്‍ പാടി.

തന്റെ 17ാമത്തെ വയസ്സിലണ് ഗായത്രി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൂട്ടുകാരുമായി കറങ്ങി നടക്കുന്ന സമയം പാവപ്പെട്ട ജനങ്ങള്‍ക്കായി വിനിയോഗിച്ചു. ആറു വര്‍ഷം ഒരു വോളന്റിയറായി ഡോണ്‍ ബോസ്‌കോ ഷെല്‍ട്ടര്‍ എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. 15 വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും നമ്മുടെ കഴിവുകള്‍ പാവപ്പെട്ടവര്‍ക്കായി ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കാനായി. അതുകൊണ്ട് തന്നെ സ്ഥാപനത്തില്‍ നിന്നും വിരമിച്ച് സ്വന്തമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

തന്റെ സ്വന്തം കഴിവുപയോഗിച്ച് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം എന്നാലോചിച്ചു. നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കി. മാത്രമല്ല. വിവിധ എന്‍ ജി ഒ കള്‍ക്ക് സഹായം ആവശ്യമായി വന്നപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

വിവിധ എന്‍ ജി ഒ കളിലെ കുട്ടികളെ ഡാന്‍സും മറ്റ് വിനോദങ്ങളും ഗയത്രി പഠിപ്പിച്ചു. പല എന്‍ ജി ഒകളും ആവശ്യം വരുമ്പോള്‍ ഗായത്രിയെ വിളിക്കാന്‍ തുടങ്ങി. വാരാന്ത്യങ്ങളിലും വെക്കേഷനുകളിലും കുട്ടികള്‍ക്ക് കാര്‍ട്ടൂണുകള്‍ വരക്കാന്‍ പഠിപ്പിച്ചു. പല കാര്‍ട്ടൂണുകളിലും രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട മെസ്സേജുകളാണ് ഉണ്ടായിരുന്നത്.

ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുകയും അവര്‍ക്ക് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി പലതരും കലാപരിപാടികളിലൂടെയുള്ള തെറാപ്പികള്‍ അവള്‍ പറഞ്ഞു നല്‍കി. അനഥാലയങ്ങളിലും, തെരുവുകളിലും, ഡ്രഗ് അഡിഷന്‍ സെന്ററുകളിലും, രോഗികള്‍ക്കും ജുവനൈല്‍ ഹോമുകളിലുമുള്ള അന്തേവാസികള്‍ക്ക് ഇത് വളരെ ആശ്വാസമായി മാറി. ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ ഗായത്രിക്ക് അതിലൂടെയും പണം ഉണ്ടാക്കി ചാരിറ്റി നടത്താന്‍ സാധിച്ചു.

അനാഥരായ കുട്ടികള്‍ക്ക് ആശ്വാസമായിരുന്നു ഗായത്രിയുടെ ഹഗ് തെറാപ്പി. പലരും ജീവിതം തന്നെ മടുത്തിരുന്ന പലര്‍ക്കും ഇത് വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി ട്രെക്കിംഗും ഇടക്ക് സംഘടിപ്പിച്ചിരുന്നു. ഗായത്രിയുടെ തന്നെ കൂട്ടുകാരായിരുന്നു ഇതിന്റെ പ്രായോജകര്‍. ഇത്തരത്തിലുള്ള പരിപാടികള്‍ കൂട്ടികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിച്ചു. ഗായത്രിയുടെ അമ്മ വളരെ നല്ല ഒരു പാചകക്കാരിയായിരുന്നു. ഈ കുട്ടികള്‍ക്കായി ആരോഗ്യകരവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി നല്‍കി.

പെയിന്റിംഗിലൂടെയും കാര്‍ട്ടൂണുകളിലൂടെയും വരുമാനം കണ്ടെത്തിയിരുന്ന ഗായത്രി അതെല്ലാം പാവങ്ങള്‍ക്കായി വിനിയോഗിച്ചു. തന്റെ പെയിന്റിംഗുകളും കാര്‍ട്ടൂണുകളുമെല്ലാം മറ്റുള്ളവര്‍ക്ക് ആശ്വാസമായ സന്ദേശങ്ങളാക്കി മാറ്റാന്‍ ഗായത്രി ശ്രമിച്ചു. ഗുജറാത്തിലെ 30 സ്‌കൂളുകള്‍ക്കും രാജസ്ഥാനിലെ 1000 അംഗന്‍വാടികള്‍ക്കും മഹാരാഷ്ട്രയിലെ 70 സ്‌കൂളുകള്‍ക്കും മുംബൈയിലെ സ്ട്രീറ്റുകളിലും ഗായത്രി പെയിന്റിംഗുകള്‍ ചെയ്തു. സി എല്‍ എയുടേയും റിലൈന്‍സ് ഇന്‍ഡസ്ട്രീസിന്റേയും 2015ലെ ഇന്‍സ്പിറേഷന്‍ അവാര്‍ഡ് ഗായത്രിക്ക് ലഭിച്ചു. തന്റെ പിന്തുണ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അത് നല്‍കാന്‍ സദാ സന്നദ്ധയാണ് അഞ്ജലി.