യുഎസ് ടി സേവനങ്ങള്‍ എക്‌സ്പീരിയന്‍ യു കെ ക്രെഡിറ്റ്‌സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സിനു വേണ്ടിയും  

0

പ്രമുഖ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സൊല്യൂഷന്‍സ് കമ്പനിയായയുഎസ് ടി ഗ്ലോബലിന്റെഡിജിറ്റല്‍സാങ്കേതികസേവനങ്ങള്‍ ഇനി ടെക്നോളജി കമ്പനിയായ എക്‌സ്പീരിയന്റെയുകെ ക്രെഡിറ്റ്‌സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് ബിസിനസിനു ശക്തി പകരും. യുഎസ് ടി ഗ്ലോബലിനെ എക്സ്പീരിയന്‍ യുകെ ക്രെഡിറ്റ്‌സര്‍വീസസ് ആന്‍ഡ് സൊല്യൂഷസിന് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്‌സര്‍വീസസ് പ്രദാനം ചെയ്യാനുതകുന്ന ഡിജിറ്റല്‍ടെക്‌നോളജിസര്‍വീസസ് പാര്‍ട്ണറായിതിരഞ്ഞെടുത്തു.

ഈ പുതിയ പങ്കാളിത്തത്തോടെയുഎസ് ടി ഗ്ലോബല്‍തങ്ങളുടെമികച്ച ആപ്പ്‌ളിക്കേഷന്‍ ഡെവലപ്‌മെന്റ്, സപ്പോര്‍ട്ട് ,ടെസ്റ്റിംഗ്‌സേവനങ്ങള്‍ എക്‌സ്പീരിയന് പ്രദാനം ചെയ്യും. ഇതിലൂടെ എക്‌സ്പീരിയന്റെ ഉപഭോക്താക്കള്‍ക്ക്‌ലോക നിലവാരമുള്ളസേവനങ്ങള്‍ ഉറപ്പുവരുത്താനാകും.

യുഎസ് ടി ഗ്ലോബലിനെ ഞങ്ങളുടെ പങ്കാളിയായിതിരഞ്ഞെടുത്തതിലൂടെലോകോത്തര നിലവാരമുള്ളസോഫ്റ്റ്വെയര്‍ നിര്‍മാണവുംവിതരണവും എന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് എക്‌സ്പീരിയന്‍ യുകെ ക്രെഡിറ്റ്‌സര്‍വീസസ് ആന്‍ഡ് സൊല്യൂഷസ്മാനേജിങ്ഡയറക്റ്റര്‍ പോള്‍വെസ്‌കോവിഅഭിപ്രായപ്പെട്ടു.ഞങ്ങളുടെസേവനങ്ങളുമായിവളരെയധികംസാമ്യമുള്ളവയാണ്‌യുഎസ് ടി ഗ്ലോബലിന്റെമികച്ച നിലവാരത്തിലുള്ളസേവനങ്ങള്‍. ഈ കൂട്ടുക്കെട്ടിലൂടെമെച്ചപ്പെട്ട സേവനങ്ങള്‍ ഉപയോക്താക്കളില്‍എത്തിക്കാനാകുമെന്ന്ഉറപ്പുണ്ടെന്ന്, അദ്ദേഹംകൂട്ടിച്ചേര്‍ത്തു .

എക്‌സ്പീരിയന്‍ഞങ്ങളെ പങ്കാളികളായിതിരഞ്ഞെടുത്തതില്‍വളരെയധികംസന്തോഷമുണ്ട് .യുഎസ് ടി ഗ്ലോബല്‍ എക്‌സ്പീരിയനുമായിചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക്ആവശ്യമായഏറ്റവുംമികച്ച സേവനങ്ങള്‍ ലഭ്യമാക്കും. പുത്തന്‍ സാങ്കേതികവിദ്യയുടെസഹായത്തോടെയും നൂതനവും ക്രിയാത്മകവുമായആശയത്തിലൂടെയുംആഗോളവ്യാപാര മേഖലയില്‍ പരിവര്‍ത്തനാത്മകമായ ഒരു കൂട്ടുകെട്ട്ഇതിലൂടെ സാധ്യമാകുകയാണെന്ന്‌യുഎസ് ടി ഗ്ലോബലിന്റെ സി ഇ ഒ സാജന്‍ പിള്ളഅറിയിച്ചു .

യുകെകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ക്രെഡിറ്റ്‌സര്‍വീസസ് ആന്‍ഡ് സൊല്യൂഷന്‍സ് ഉപഭോക്താക്കള്‍ക്കും, വ്യാപാരമേഖലക്കും, സമൂഹത്തിനും പുത്തന്‍ അവസരങ്ങളാണ്‌വാഗ്ദാനം ചെയ്യുന്നത് . ആത്മവിശ്വാസത്തോടെവിവരങ്ങള്‍കൈകാര്യംചെയ്യുന്നതിലൂടെ ഉപഭോക്താക്കളെശാക്തീകരിക്കാനും കൂടുതല്‍അവസരങ്ങള്‍വര്‍ധിപ്പിക്കാനും സാധിക്കുന്നു .

യു.എസ്.ടി. ഗ്ലോബല്‍:

ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗസാങ്കേതികസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ്‌യു.എസ്.ടി. ഗ്ലോബല്‍. ഡിജിറ്റല്‍സാങ്കേതികവിദ്യയുടെസഹായത്തോടെജീവിത പരിവര്‍ത്തനം എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന യു.എസ്.ടി. ഗ്ലോബലിന് ഡിജിറ്റല്‍സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍സവിശേഷമായ മുന്‍തൂക്കമാണുള്ളത്. കുറച്ച് ഉപഭോക്താക്കള്‍, കൂടുതല്‍ ശ്രദ്ധ എന്ന ബിസിനസ്ആശയം പ്രാവര്‍ത്തികമാക്കുന്ന യു.എസ്.ടി. ഗ്ലോബല്‍തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ എന്നുംമികവിന്റെ പാരമ്യത്തിലുള്ളവയും, ഒപ്പം ഉപഭോക്താവിന്റെദീര്‍ഘകാല വിജയങ്ങള്‍ക്കുള്ളവയുമാകാന്‍ അതീവ ശ്രദ്ധാലുക്കളാണ്. കാലിഫോര്‍ണിയയിലെഅലീസോവിയേഹോആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.ടിഗ്ലോബലിന് നാലു ഭൂഖണ്ഡങ്ങളിലായി 25 രാഷ്ട്രങ്ങളില്‍ 17000 ജീവനക്കാരുണ്ട്.