കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സികണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും 50,000 രൂപ പാരിതോഷികം

1

ബസ് യാത്രക്കിടെ അപസ്മാര രോഗം പ്രകടിപ്പിച്ച നാലുവയസുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഗതാഗതമന്ത്രിയുടെ ശമ്പളത്തില്‍നിന്ന് 25,000 രൂപ വീതം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. 

ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍, കെ.വി. വിനോദ് കുമാര്‍ എന്നിവരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചാണ് പാരിതോഷികമായി തന്റെ ആദ്യശമ്പളത്തില്‍ നിന്ന് നല്‍കുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ബസില്‍ രോഗലക്ഷണം കാണിച്ച കുഞ്ഞിനെ അസാധാരണമായ മാതൃകാപ്രവര്‍ത്തനത്തിലൂടെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാകണമെന്നും എല്ലാ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരോട് ഇതുപോലെ പെരുമാറാന്‍ പ്രേരണയാകണമെന്നും മന്ത്രി പറഞ്ഞു.