വനിതാദിനം സംസ്ഥാനതല ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ദിനാരചണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നിര്‍വഹിക്കും. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായിരിക്കും. സേവനം വിദ്യഭ്യാസം, കല, മാധ്യമരംഗം, ഭരണരംഗം, സാഹിത്യം, ശാസ്ത്രരംഗം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ വനിതാരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും. 

സംയോജിത ശിശുവികസന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ചിട്ടുള്ള മികച്ച അങ്കണവാടി പ്രവര്‍ത്തകര്‍, ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ജില്ലാകളക്ടര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തും. മാര്‍ച്ച് ഒന്നു മുതല്‍ എട്ട് വരെ എല്ലാ പഞ്ചായത്തിലും ജാഗ്രതാമസിതി കൂടി സ്ത്രീസുരക്ഷ, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളെപ്പറ്റയുള്ള ബോധവത്കരണം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലിടിങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനെപ്പറ്റിയുള്ള നിയമത്തെപ്പറ്റി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.