ഡല്‍ഹിയിലേയ്ക്കും ചെന്നൈയിലേക്കും നോണ്‍ സ്റ്റോപ് സര്‍വീസുകളുമായി ഇന്‍ഡിഗോ

0


ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനായ ഇന്‍ഡിഗോ, തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേയ്ക്കും ചെന്നൈയിലേയ്ക്കും നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിച്ചു. ഇന്‍ഡിഗോയുടെ പ്രഥമ തിരുവനന്തപുരം-ഡല്‍ഹി നോണ്‍സ്റ്റോപ് ഫ്‌ളൈറ്റാണിത്. 39 കേ ന്ദ്രങ്ങളിലേയ്ക്ക് പ്രതിദിനം 655 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്ക് ഉള്ളത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ സമയ ക്ലിപ്തതയുടെ പര്യായം കൂടിയാണ്.

സംസ്ഥാന തലസ്ഥാനത്തു നിന്നും രാജ്യതലസ്ഥാനത്തേയ്ക്കുള്ള ഡയറക്ട് നോണ്‍സ്റ്റോപ് ഫ്‌ളൈറ്റ് കേരളീയര്‍ക്ക് ഒരു നവവത്സര സമ്മാനമാണെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും രാവിലെ 10.40 ന് പുറപ്പെടുന്ന 6ഇ വിമാനം ഉച്ചയ്ക്ക് 1.55 ന് ഡല്‍ഹിയിലെത്തും. 5103 രൂപയാണ് നിരക്ക്. ഡല്‍ഹിയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെടുന്ന 6ഇ 533 വിമാനം വൈകുന്നേരം 5.50 ന് തിരുവനന്തപുരത്ത് എത്തും. നിരക്ക് 5216 രൂപ.

വൈകുന്നേരം 6.20 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന 6ഇ 267 വിമാനം 7.25 ന് ചെന്നൈയിലെത്തും. നിരക്ക് 2354 രൂപ. ചെന്നൈയില്‍ നിന്നും രാവിലെ 8.30 ന് പുറപ്പെടുന്ന 6ഇ 306 വിമാനം 9.50 ന് തിരുവനന്തപുരത്ത് എത്തും. 2403 രൂപയാണ് നിരക്ക്.

വളരെ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനാണ് ഇന്‍ഡിഗോ. 2014ല്‍ ആഭ്യന്തര മേഖലയില്‍ മാത്രം ഇന്‍ഡിഗോ 21.4 മില്യന്‍ പേര്‍ക്കാണ് സര്‍വീസ് നടത്തിയത്. അഞ്ച് ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടെ 39 ഡെസ്റ്റിനേഷനുകളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. 647ല്‍ അധികം ഡെയ്‌ലി ഫ്‌ളൈറ്റുകളാണ് ഇന്‍ഡിഗോയ്ക്ക് ഉള്ളത്. 2006ല്‍ ആരംഭിച്ച ഇന്‍ഡിഗോയ്ക്ക് പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2011ലാണ് അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്താനുള്ള ലൈസന്‍സ് ലഭിച്ചത്.