അധ്യാപികയില്‍ നിന്ന് ഗവേഷകയിലേക്കുള്ള ദൂരം

0

ഒരു അധ്യാപികയാകണമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല...പക്ഷെ വിധി എന്നെ അതാക്കി മാറ്റുകയായിരുന്നു'. പറയുന്നത് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ റീതിക ഖന്ന. അധ്യാപക കുടുംബത്തില്‍ ജനിച്ചിട്ടും ആ ജോലിയോട് ഒരിക്കലും റീതകയ്ക്ക് അടുപ്പം തോന്നിയില്ല. പത്രപ്രവര്‍ത്തകയാകണമെന്നായിരുന്നു കൊതിച്ചത്. സിംലയിലെ ഔക്‌ലാന്റ് ഹൗസ് സ്‌കൂളിലെ പഠനത്തിനുശേഷം പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ മാസ് കമ്മ്യൂമിക്കേഷന്‍ പഠിച്ചതും അതുകൊണ്ടിയിരുന്നു. എന്നാല്‍ വിധി തന്നെ ഒരു അധ്യാപികയാക്കി മാറ്റി എന്നു പറയുമ്പോള്‍, തികഞ്ഞ സംതൃപ്തിയാണ് റീതികയുടെ മുഖത്ത് തെളിയുന്നത്. അധ്യാപനത്തോടുള്ള മനസിലെ എതിര്‍പ്പ് പിന്നീട് അതിനോടുള്ള ആവേശമായി മാറുകയായിരുന്നു റീതികയുടെ ജീവിതത്തില്‍.

വിവാഹശേഷം ഛണ്ഡിഗഡിലേക്ക് മാറിയ റീതിക മകളെ സ്‌കൂളില്‍ ആക്കിയതോടെയാണ് ജോലിയെകക്കുറിച്ച് ചിന്തിച്ചത്. വിവേക് ഹൈസ്‌കളില്‍ പഠിക്കുന്ന മകളുടെ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചര്‍ പെട്ടെന്ന് ജോലി ഉപേക്ഷിച്ചുപോയതാണ് റീതികയ്ക്ക് അധ്യാപനത്തിലേക്ക് വഴി തുറന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസിസ് പി കെ സിംഗ് ആവശ്യപ്പെട്ടതു പ്രകാരം അധ്യാപികയുടെ റോള്‍ ഏറ്റെടടുത്തുവെന്നാണ് റീതക പറയുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികളെയായിരുന്നു റീതിക നോക്കേണ്ടിയിരുന്നത്. അധ്യാപനത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാതിരുന്ന അവര്‍ക്ക് അത് ബാലികേറാമലലയായി. മറ്റൊരു അധ്യാപികയെ കിട്ടുന്നതു വരെ ജോലി ഉപേക്ഷിച്ചുപോകാനും സാധിക്കാതെ ധര്‍മ്മസങ്കടത്തിലുമായി. എന്നാല്‍ പതിയെ പതിയെ അവര്‍ അധ്യാപനം ആസ്വദിച്ചു തുടങ്ങി. അധ്യാപക കുടുംബത്തില്‍ നിന്നായതുകൊണ്ടാകാം പഠിപ്പിക്കുന്നതില്‍ പ്രത്യേകമായ രീതി പിന്തുടരാന്‍ തനിക്കായെന്ന് റീതിക ടീച്ചര്‍ പറയുന്നു. പിടിഎ മീറ്റിംഗുകളില്‍ രക്ഷകര്‍ത്താക്കള്‍ അവരുടെ അധ്യാപനരീതിയെ പ്രശംസിച്ചു. കുട്ടികളെ ആസ്വദിച്ച് പഠിക്കാന്‍ കഴിവുള്ളവരാക്കി മാറ്റാന്‍ റീതിക ടീച്ചര്‍ക്കായി എന്നാണ് രക്ഷകര്‍ത്താക്കളുടെ അഭിപ്രായം.

പതിയെ സ്‌നേഹിച്ചു തുടങ്ങിയ ജോലി ഒപ്പം കൂട്ടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അധ്യാപനത്തില്‍ ഔദ്യോഗിക വിദ്യാഭ്യാസം നേടുക എന്നതായി പിന്നീടുള്ള ലക്ഷ്യം. പഠിപ്പിക്കുന്നതിനൊപ്പം തന്നെ അധ്യാപനത്തില്‍ ഡിസ്റ്റന്റ് കോഴ്‌സ് ചെയ്യുകയും ചെയ്തു. ജോലിയില്‍ കയറി മൂന്നു വര്‍ഷമായപ്പോള്‍ ഭര്‍ത്താവിന്റെ ആകസ്മിക മരണം അവരെ തളര്‍ത്തി. ഛണ്ഡിഗഡിലെ അറിയപ്പെടുന്ന ഒരു സാമൂഹിക സംഘടന നടത്തിക്കൊണ്ടിരുന്ന ഭര്‍ത്താവിന്റെ ചുമതലകള്‍ മുഴുവന്‍ റീതികയുടെ ചുമലിലായി. ഇതോടെ അധ്യാപനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സംഘടനയുുടെ ചുമതലകള്‍ മുഴുവന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് അധികം വൈകാതെ തന്നെ അധ്യാപനത്തിലേക്ക് അവര്‍ തിരിച്ചെത്തി. 2012ല്‍ അമേരിക്കയിലെ ഒരു പ്രശ്‌സതമായ അധ്യാപന ഗവേഷണത്തിന് അവസരം ലഭിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് മെരിലാന്റില്‍ നാലു മാസത്തെ കോഴ്‌സിനു ശേഷം വിവേക് സ്‌കൂളില്‍ ഡെപ്യൂട്ടി ഡീന്‍ ആയിട്ട് തിരിച്ചെത്തി. തുടര്‍ന്നും അധ്യാപനത്തിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ റീതിക അവസരം തേടി. കാനഡയിലെ യൂനിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബബിയയില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദം ചെയ്യാനും അവര്‍ക്കായി.

താന്‍ ചിന്തിക്കുന്ന രീതിയില്‍ പഠിപ്പിക്കാനാണ് റീതികയ്ക്കിഷ്ടം. കുട്ടികള്‍ ആഗ്രരഹിക്കുന്നതും അതാണ്. പഠനത്തിനു പുറമെ മറ്റ് പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള് ശ്രദ്ധിക്കണമെന്ന് പറയുന്ന റീതിക പക്ഷെ, വളരെ സ്ട്രിക്റ്റായ അധ്യാപികയാണ്. അധ്യാപപനത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയാറുള്ള മനസാണ് തനിക്കെന്ന് റീതിക പറയുന്നു. വളരെയധികം പണമുണ്ടാക്കാന്‍ സാധിക്കുുന്ന ജോലിയല്ല അധ്യാപനം. എന്നാല്‍ ഈ ജോലികൊണ്ട് വളരെ സംതൃപ്തിയാണ് ലഭിക്കുന്നത്. അധ്യാപകരെല്ലാം വളരെ ആസ്വദിച്ചാണ് ജോലി ചെയ്യുന്നത്. അധ്യാപകരെയാണ് ഏറ്റവും അധികം വിലമതിക്കുന്നവരായി സമൂഹം കാണുന്നത്. അത് വളരെ അര്‍ഥവത്താണ് എന്നു പറഞ്ഞാണ് റീതിക ടീച്ചര്‍ അവസാനിപ്പിക്കുന്നത്.