ഇത് റൂബന്‍ പോള്‍; ഒന്‍പത് വയസ്സുള്ള ഒരു സി.ഇ.ഒ

0

അവന് ഒമ്പത് വയസ്സാണ് പ്രായം.അവന്റെ ഭാരം 54 പൗണ്ടില്‍ കുറച്ച് കൂടുതലാണ്. ഉയരമാണെങ്കില്‍ നാലര അടി. എന്നാല്‍ അവന്‍ ഇരിക്കുന്നത് ഒരു വലിയ പദവിയുള്ള കസേരയിലാണ്. മഹാപ്രതിഭകളായ സൈബര്‍ സുരക്ഷാ വിദഗ്ധരുടേയും വ്യവസായ പ്രമുഖരുടേയും ഹാക്കിങ്ങിലുമ ആപ്പ് രൂപീകരണത്തിലും പ്രവര്‍ത്തിക്കുന്ന ടെക്കികളുടെയും മുന്നിലാണ് അവന്‍ പ്രസംഗിക്കുന്നത്.

ടെക്‌സാസിലെ ഓസ്റ്റിനില്‍ താമസിക്കുന്ന റൂബന്‍ പോളാണ് ആ അത്ഭുത പ്രതിഭ. ഇപ്പോള്‍ മൂന്നാം ഗ്രേഡിലാണ് അവന്‍ പഠിക്കുന്നത്. ഒരു ഗെയിം ഡെവലപ്‌മെന്റ് കമ്പനിയായ പ്രുഡന്റ് ഗെയിംസിന്റെ സി.ഇ.ഒ ആണ് റൂബന്‍. അവന്‍ ഒരു അംഗീകൃത ഹാക്കറാണ്. ആല്‍ക്കാരുടെ സ്മാര്‍ട്ട് ഫോണിലും മറ്റ് സിസ്റ്റങ്ങളും ഹാക്ക് ചെയ്ത് അവരെ സൈബര്‍ സുരക്ഷയെ കുറിച്ച് ബോവത്കരിക്കുന്നു. ഐ ഡിജിറ്റല്‍ ടൈസിന് നല്‍കിയ അഭിമുഖത്തില്‍ റൂബന്‍ ഇങ്ങനെ പറയുന്നു. 'എല്ലാ ഡാറ്റകളും ചോരുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും മറ്റ് ആക്രമണങ്ങളും ഇന്റര്‍നെറ്റില്‍ കൂടി വരുന്നു. ഇതിന്റെ അപകടങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുവഴി അവര്‍ക്ക് സ്വയം ഇതില്‍ സംരക്ഷണം ലഭിക്കും.

ടൈംസ് ഓഫ് ഇന്ത്യ നല്‍കുന്ന വിവരമനുസരിച്ച് 2015ലെ ഗ്രൗണ്ട് സീരോ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഏറ്റവും വലിയ ഹാക്കര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി റൂബിന്‍ ഇന്ത്യയിലെത്തിയിരുന്നു. തന്റെ സൂപ്പര്‍ ഹീറോയായ സ്‌പൈഡര്‍മാന്‍ പറയുന്നതുപോലെ 'ഏറ്റവും നല്ല ഹാക്കിങ്ങ് സാമര്‍ഥ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കും. കൂടുതല്‍ ശക്തി വഴി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും.' ഹാക്കിങ്ങിനെയും സൈബര്‍ സുരക്ഷയെയും കുരിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ എല്ലാവരിലും എത്തിക്കാനായി ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് റൂബന്‍.

റൂബന്‍ നീന്തലും ജിംനാസ്റ്റിക്‌സും പഠിക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും കൂടെസമയം ചിലവഴിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മാത്രമല്ല അമേരിക്കയിലെ ഏറ്റവും ഭംഗിയുള്ള കുഞ്ഞായി റൂബനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഷോവോലിന്‍ കുംഭുവില്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരനാണ് അവന്‍. പകല്‍ സമയങ്ങളില്‍ ഒരു ബിസിനസ്‌കാരനായും രാത്രി കാലങ്ങളില്‍ ഒരു സൈബര്‍ ചാരന്‍ആകാനുമാണ് റൂബന്‍ സ്വപ്നം കാണുന്നത്.