സാങ്കേതികതയുടെ കൈപിടിച്ച് വിദ്യ പകരാന്‍ ഗീതാഞ്ജലി

0

ഇന്ത്യന്‍ വിദ്യാഭ്യാസം എന്നും പാഠപുസ്‌കങ്ങളിലും പരീക്ഷകളിലും മാത്രം കുരങ്ങിക്കിടക്കുന്ന ഒന്നാണ്. എല്ലാ പാഠ പുസ്‌കങ്ങളും കാണാതെ പഠിച്ച് ഛര്‍ദ്ദിച്ചുവെക്കുന്ന കുരുന്നുകള്‍ക്ക് ഇതില്‍ നിന്നും എന്താണ് ലഭിക്കുന്നതെന്ന് മനസിലാക്കാന്‍ അധ്യാപകര്‍ക്ക് പോലും കഴിയാറില്ല. പാഠപുസ്‌കങ്ങള്‍ക്കപ്പുറം പുറത്തുള്ള ഒന്നിനെക്കുറിച്ചും കുട്ടികള്‍ക്ക് അറിയാത്ത അവസ്ഥയാണ് ഇന്ത്യയില്‍. എന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരുത്താനുറച്ചാണ് വനിത സംരംഭകയായ ഗീതാഞ്ജലി ഖന്ന ഈ രംഗത്തേക്ക് എത്തിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയേയും വിദ്യാഭ്യാസത്തേയും സമന്വയിപ്പച്ചുകൊണ്ടുള്ള സംരംഭമായിരുന്നു അത്. പട്ടാള കുടുംബത്തില്‍ ജനിച്ച ഗീതാഞ്ജലിക്ക് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. 12 വര്‍ഷ സ്‌കൂള്‍ പഠനം ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ സ്‌കൂളുകളിലായാണ് ഗീതാഞ്ജലി പഠിച്ചത്. ഇതിലൂടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും മനസിലാക്കാന്‍ ഗീതാഞ്ജലിക്ക് കഴിഞ്ഞിരുന്നു. കേന്ദ്രീയ വിദ്യാലയ മുതല്‍ ആര്‍മി പബ്ലിക് സ്‌കൂള്‍ വരെ. കുട്ടികള്‍ക്ക് കൃത്യ സമയത്ത് ലഭിക്കേണ്ട അറിവുകള്‍ അതേ പ്രായത്തില്‍ തന്നെ നല്‍കാന്‍ ശ്രമിക്കണം. അതിന് ആവശ്യമായ മീഡിയവും കണ്ടെത്തണം.

തന്റെ പഠനകാലത്ത് താന്‍ വാങ്ങി പഠിച്ചിരുന്ന പുസ്തകങ്ങള്‍ ഇന്ന് നെറ്റ് വഴി കണ്ടെത്തി വിദ്യാര്‍ഥികള്‍ പഠിക്കുന്നു. പുസ്തകങ്ങള്‍ മാത്രമല്ല അവര്‍ക്കാവശ്യമുള്ള സാധനങ്ങളൊക്കെ നെറ്റിലൂടെ തന്നെ വാങ്ങുന്നു. ഹരിയാന എന്‍ജിനിയറിംഗ് കോളജില്‍ നിന്നും ഒരു എന്‍ജിനിറിംഗ് ബിരുദമാണ് ഗീതാഞ്ജലി നേടിയത്. അവിടുത്തെ ജെന്‍ഡര്‍ റേഷ്യോ 1: 100 ആയിരുന്നു.

പിന്നീട് ഗീതാഞ്ജലിക്ക് ലഭിച്ച കോര്‍പ്പറേറ്റ് ജീവിതം വളരെ മികച്ചതായിരുന്നു. ജോലിയില്‍ ഉയര്‍ന്ന പദവികളിലേക്കുള്ള കയറ്റങ്ങള്‍ വളരെവേഗം നടന്നു. 70 ജീവനക്കാരെ നിയന്ത്രിക്കേണ്ട ചുമതല ഗീതാഞ്ജലിക്കായിരുന്നു. 25ാമത്തെ വയസില്‍ തന്നെ 4 മില്ല്യണ്‍ ഡോളര്‍ കരസ്ഥമാക്കിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ ഈ മേഖലയില്‍ കടന്നുപോയപ്പോള്‍ ഉയര്‍ന്ന പദവികളും വരുമാനവും ലഭിച്ചു.

എന്നാല്‍ ഇന്ത്യയിലെ വിദ്യാര്‍ഥികളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഫാസ്റ്റുഡന്റ് എന്ന ആശയം മനസിലേക്ക് വന്നത്. ഇത് വിദ്യാഭ്യാസത്തിനായുള്ള ഒരു മാര്‍ക്കറ്റ് പ്ലേസ് ആയിരുന്നു. പഠനോപകരണങ്ങളും കൂടുതല്‍ നോട്ടുകളും ഒക്കെ ഇവിടെ ലഭ്യമാകും.

ഗീതാഞ്ജലിക്ക് 6 മാസമുള്ള ഒരു കുഞ്ഞുള്ളപ്പോഴാണ് സംരംഭത്തിന് തുടക്കമിടുന്നത്. സംരംഭത്തെ രണ്ടാമത്തെ കുഞ്ഞായി കണ്ടാണ് ഗീതാഞ്ജലി പരിപാലിച്ച് പോന്നത്. ഒരു സംരംഭകയെന്ന നിലയില്‍ എല്ലാ ഊര്‍ജ്ജത്തോടും ഗീതാഞ്ജലി പ്രവര്‍ത്തിച്ചു. എന്നാലൊരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത അവള്‍ നിലനിര്‍ത്തി.

നിരവധി പരിചയസമ്പത്തുകളാണ് ഇതിലൂടെ ഗീതാഞ്ജലിക്ക് ലഭിച്ചത്. പുരുഷന്‍മാര്‍ നേതൃത്വം കൊടുക്കുന്ന സപ്ലൈ ചെയിന്‍ ടീമുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പോര്‍ട്ടലിന് മികച്ച വിജയമാണ് ആരംഭത്തിലെ തന്നെ ലഭിച്ചത്. പോര്‍ട്ടല്‍ ലോഞ്ച് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ 40,000 രൂപയുെട ഓര്‍ഡറുകളാണ് ലഭിച്ചത്. പിന്നീട് പ്രമുഖമായ വിദ്യാഭ്യാസ പോര്‍ട്ടലായി ഇത് മാറി. വളരെ ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച ഫാസ്റ്റുഡന്റ് നിലവില്‍ 12 മില്ല്യണ്‍ ഉപഭോക്തൃ ശൃഖലയുമായി പ്രവര്‍ത്തിച്ചു വരികയാണ്.

ഞാന്‍ ഒരിക്കലും പിന്നിലേക്ക് നോക്കില്ല, മുന്നിലേക്ക് മാത്രമേ നോക്കൂ എന്ന സ്‌റ്റെഫി ഗ്രാഫിന്‍ഫെ വാചകങ്ങളാണ് വനിതാ സംരംഭകരെക്കുറിച്ച് പറയുമ്പോള്‍ ഗീതാഞ്ജലിക്ക് ഓര്‍മ്മ വരുന്നത്. ആദ്യകാലത്ത് വനിതകള്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മടിച്ചു നിന്നു. ഇപ്പോള്‍ വനിതകള്‍ ധാരാളം പേരാണ് സംരഭത്തിലേക്കെത്തുന്നത്. പല പുരുഷ സംരഭങ്ങളും ഒരു വനിതയെക്കൂടി ചേര്‍ത്ത് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഭാരതീയ മഹാളാ ബാങ്ക് ഈട് ഇല്ലാത്ത ലോണുകള്‍ സംരംഭകര്‍ക്ക് നല്‍കുന്നുണ്ട്. ഇത് വനിതകള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്.