സി പി എം സമ്മേളനം തലസ്ഥാനത്ത്‌

0

സി.പി.എമ്മിന്റെ ആദ്യത്തെ സെന്റ്രൽ കമ്മിറ്റി മീറ്റിങ് തലസ്ഥാനത്ത്.നോട്ട് നിരോധനം തങ്ങളെ ബാധിച്ചിട്ടേ ഇല്ലയെന്ന് കാണിച്ചു തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ ഹയാസിന്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. എ.കെ.ജി. സെന്ററിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് തോന്നിയ സാഹചര്യത്തിലാണ് ഫൈവ് സ്റ്റാർ ഹോട്ടൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ജനുവരി 6 ന് തുടങ്ങി മൂന്ന് ദിവസം നീളുന്നതാണ് യോഗസ്ഥലത്തെ കാര്യപരിപാടികൾ . സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള അമ്പതിനായിരത്തോളം അനുയായികൾ പങ്കെടുക്കുന്ന പൊതുയോഗം ജനുവരി 7 ന് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് തിരുവനന്തപുരത്ത് ഇത്തരത്തിലൊരു യോഗം നടക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം തിരഞ്ഞെടുത്തത്. പ്രമുഖരായ പല നേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ ദേശീയ രാഷ്ട്രീയം നോട്ട് നിരോധന മുൾപ്പെടെയുള്ള വിഷയങ്ങളാകും ചർച്ച.