കരിയര്‍ വീണ്ടും തുടങ്ങാന്‍ സ്ത്രീകളെ സഹായിക്കാനായി 4 സംഘടനകള്‍

0

വിവാഹത്തോടെയും മറ്റും തങ്ങളുടെ കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാര്‍ക്ക് വീണ്ടും തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രതിസന്ധികളില്‍ സ്ത്രീകളെ സഹായിക്കുന്ന നാലു സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ ബിരുദവും പിഎച്ച്ഡി അടക്കമുള്ള ഉന്നത ബിരുദവങ്ങളും സ്വന്തമാക്കിയിട്ടുള്ള സ്ത്രീകളുടെ കണക്കെടുത്താല്‍ അത് ഏകദേശം 40 ശതമാനത്തോളം വരും പക്ഷേ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം 30 ശതമാനത്തില്‍ താഴയെ വരു.

ജോലിയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന സംഘടകള്‍ നിരവധിയുണ്ട്. മിക്കവാറും സ്ത്രീകള്‍ വിവാഹ ശേഷമോ കുഞ്ഞ് ജനിക്കുന്നതോടെയൊ ആണ് തൊഴില്‍ രംഗം വിടുന്നത്. ഇത്തരം സാഹചര്യത്തില്‍ തൊഴില്‍ രംഗം വിടുന്ന സ്ത്രീകളെ സഹായിക്കുന്ന ചില കമ്പനികളെ പരിചയപ്പെടാം

ജോബ്‌സ് ഹോര്‍ ഹെര്‍

ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജോബ് ഹോര്‍ ഹെര്‍. ഇന്ത്യന്‍ തൊഴില്‍ രംഗത്ത് സ്ത്രീകളുടെ സംഭാവന ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നേഹ ബഗാരിയ തുടങ്ങിയ കമ്പനിയാണ് ബോബ്‌സ് ഫോര്‍ ഹെര്‍. ലോക വനിത ദിനത്തോടനുബന്ധിച്ചാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. റിലയന്‍സ്, മെയ്ക്ക് മൈ ട്രിപ്പ്, മിഡ് ട്രീ, മാട്രി ഡെവലപ്പേഴ്‌സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ ജോബ് ഫോര്‍ ഹെര്‍- മായി സഹകരിക്കുന്നുണ്ട്. ജോബ് ഫോര്‍ ഹെര്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. മുംബൈ ചെന്നൈ നഗരങ്ങളിലും ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ജോബ് ഹോര്‍ ഹെര്‍. കോം എന്ന വെബ്‌സൈറ്റില്‍ ഇന്ന് ഏകദേശം ഒരു മാസം 50,000 വിസിറ്റേഴ്‌സ് ഉണ്ട്..2.50 ലക്ഷം പേജ് വ്യൂവേഴ്‌സും സൈറ്റില്‍ ഉണ്ട്. ജോബ് ഫോര്‍ ഹെര്‍ ഏകദേശം 700 കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

അവതാര്‍ ഐ വിന്‍

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവതാര്‍ ഐ വിന്‍ ഈരംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നാണ്. 2005ലാണ് ഈ കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്ത് സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. സൗന്ദര്യ രാജേഷ് ആണ് ഈ കമ്പനി ആരംഭിക്കുന്നത്. ഏകദേശം 8000 ത്തോളം സ്ത്രീകള്‍ ഒരിടവേളയ്ക്ക് ശേഷം അവതാര്‍ ഐ വിന്നിലൂടെ തൊഴില്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

ഷീറോസ്,

2014 ജനുവരിയില്‍ നോയിഡ ആസ്ഥാനമായി തുടങ്ങിയതാണ് ഈ കമ്പനി. കരിയറിനോട് വിടപറഞ്ഞ സ്ത്രീകള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ തൊഴില്‍ കണ്ടെത്താന്‍ ഈ കമ്പനി സഹായം നല്‍കുന്നു. സ്ത്രീകള്‍ക്ക് തങ്ങളുടെ നിലവിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ജോലി കണ്ടെത്താന്‍ അവസരം നല്‍കുന്നുവെന്നതാണ് ഷീ റോസിന്റെ പ്രത്യേകത.

ഹെര്‍സെക്കന്റ് ഇന്നിംഗ്‌സ്

2014ല്‍ മഞ്ജുള ധര്‍മ്മലിംഗവും മാധുരി കെയ്‌ലും ചേര്‍ന്നു തുടങ്ങിയ ഈ കമ്പനിയുടെ ലക്ഷ്യം സ്ത്രീകള്‍ക്ക് തൊഴിലവസരം ഉണ്ടാക്കികൊടുക്കുക മാത്രമല്ല മറിച്ച് അവരെ അതിനു പ്രാപ്തരാക്കുക എന്നതുകൂടിയാണ്. ഏറെ നാളായി തൊഴില്‍ രംഗം വിട്ട് വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്ത്രീകള്‍ക്ക് വീണ്ടും തൊഴില്‍ രംഗത്തേക്ക് വരുമ്പോള്‍ നിരവധി ആശങ്കകള്‍ ഉണ്ടാകും. ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കാനും ഹെര്‍ സെക്കന്റ് ഇന്നിംഗ്‌സ് അവസരമൊരുക്കുന്നു. ഓണ്‍ലൈന്‍ വഴി തന്നെ കോച്ചിങ് സെക്ഷനുകളില്‍ പങ്കെടുക്കാവുന്നതാണ്. സെക്കന്റ് ഇന്നിംഗിസില്‍ നിരവധി തരത്തിലുള്ള തൊഴിലുകള്‍ ഉണ്ട്. താത്കാലികമായി ചെയ്യാവുന്നവയും അതോടൊപ്പം സ്ഥിരമായി ചെയ്യാവുന്ന തൊഴിലുകളുമുണ്ട് സ്ത്രീകള്‍ക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ഇടവേളയ്ക്ക് ശേഷം നിങ്ങള്‍ വീണ്ടും തൊഴില്‍ രംഗത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക