വസ്ത്രങ്ങള്‍ക്ക് പുതുജീവനേകി 'പിക്ക് മൈ ലോണ്‍ട്രി'

വസ്ത്രങ്ങള്‍ക്ക് പുതുജീവനേകി 'പിക്ക് മൈ ലോണ്‍ട്രി'

Monday February 15, 2016,

2 min Read

ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ വസ്ത്രങ്ങള്‍ അലക്കാനായി വാഷിങ്ങ് മെഷീനിനെ പലരും ആശ്രയിക്കാറുണ്ട്. എന്നാല്‍ വാഷിങ്ങ് മെഷീനിന്റെ ഉപയോഗം എപ്പോഴും അനുകൂലമാകണം എന്നില്ല. ഒഡീഷയില്‍ ജോലി ലഭിച്ചപ്പോള്‍ ഗൗരവ് അഗര്‍വാളിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വീട്ടില്‍ നിന്നും മാറി താമസിക്കുന്ന പല പ്രൊഫഷണലുകള്‍ക്കും ഈ രീതിയിലുള്ള അനുഭവം ഉണ്ടാകാം.

image


ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു ബിസിനസിന്റെ ആശയം ഗൗരവിന്റെ മനസ്സില്‍ ഉണ്ടായി. കുറച്ചു ദിവസത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഗൗരവ് അലക്കു കമ്പനികളെ സമീപിക്കാന്‍ തീരുമാനിച്ചു. ചെറിയ നഗരങ്ങളില്‍ പലയിടങ്ങളിലായി സ്വകാര്യ വ്യക്തികള്‍ ഇതുപോലുള്ള ചെറിയ കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. അവരും തങ്ങളുടെ ബിസിനസ് കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ്. ഇവരെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഗൗരവ് തീരുമാനിച്ചു.

അങ്കുര്‍ ജെയിന്‍, സമര്‍ സിസോഡിയ എന്നിവരുമായി ചേര്‍ന്ന് 2015 മെയ്‌യില്‍ ഗൗരവ് 'പിക്ക് മൈ ലോണ്‍ട്രി' സ്ഥാപിച്ചു. 'ഞങ്ങള്‍ ഈ മേഖലയില്‍ രണ്ടാമതായി വന്നവരാണ്. ഗുര്‍ഗാവോണ്‍, തെക്കന്‍ ഡെല്‍ഹി എന്നിവിടങ്ങളിലായി നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്', 25കാരനായ ഗൗരവ് പറയുന്നു. വീട്ടമ്മമാര്‍, മുതിര്‍ന്നവര്‍, തുടങ്ങിയ മറ്റു വിഭാഗക്കാരും ഈ സേവനം ഉപയോഗിക്കുന്നു എന്ന് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചു.

വെല്ലുവിളികള്‍

ഉപഭോക്താക്കള്‍ക്ക് കൃത്യ സമയത്ത് വസ്ത്രങ്ങള്‍ തിരിച്ചു നല്‍കുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിന് ഒരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് അവര്‍. 'ഉപഭോക്താക്കളുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വസ്ത്രങ്ങള്‍ അലക്കുന്ന അതേ നിരക്കില്‍ ഡ്രൈക്ലീന്‍ ചെയ്യാന്‍ സാധിക്കില്ല. അതു കൊണ്ടു തന്നെ ഇതുമായി പൊരുത്തപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് കുറച്ചു സമയം വേണ്ടി വരും,' ഗൗരവ് പറയുന്നു.

വ്യവസായ രീതി

10 ലക്ഷം രൂപ കൊണ്ടാണ് ഈ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയത്. അത് വാടകയ്ക്കും മാര്‍ക്കറ്റിങ്ങിനുമായി ഉപയോഗിച്ചു.

2 മാസം കൊണ്ട് 7500ല്‍പരം ഡൗണ്‍ലോഡുകളാണ് അവര്‍ക്ക് ലഭിച്ചത്. ഓരോ ദിവസവും 2500 വസ്ത്രങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത്. 10 അലക്കു കമ്പനികള്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 65 ശതമാനം ഉപഭോക്താക്കളും സ്ഥിരമായി ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നു. മാസം തോറും 25 ശതമാനം വളര്‍ച്ചയാണ് അലര്‍ കൈവരിക്കുന്നത്. ഡല്‍ഹിയില്‍ എല്ലാ പ്രദേശങ്ങളിലും, മറ്റു നഗരങ്ങളിലും ഇവര്‍ ഉടനെ എത്തും. അടുത്തിടെ അവര്‍ക്ക് 100,000 ഡോളറിന്റെ ഫണ്ട് ലഭിച്ചിരുന്നു. ഇപ്പോല്‍ പ്രീ സീരീസ് എ ഫണ്ട് സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വളര്‍ച്ച

ഇതൊരു വലിയ മേഖലയാണ്. ഒരു മാസം ഒരാളില്‍ നിന്ന് 800 രൂപ എന്ന നിരക്കില്‍ ടയര്‍ 1,2 നഗരങ്ങളില്‍ നിന്ന് 3 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം കൊണ്ടു തന്നെ വസ്ത്രങ്ങള്‍ അലക്കി നല്‍കാനും ഓവര്‍നൈറ്റ് സേവനങ്ങള്‍ കൊണ്ടു വരാനും ശ്രമിക്കുന്നു.


വിപണിയും മത്സരവും

കെ.പി.എം.ജി റിപ്പോര്‍ട്ട് അനുസരിച്ച് 2.2 ലക്ഷം കോടി രൂപയുടെ മൂല്ല്യമാണ് ഈ മേഖലയ്ക്ക് കണക്കാക്കുന്നത്. വാസ്സപ്പ്, ടൂളര്‍ എന്നിവരാണ് ഈ മേഖലയിലുള്ള പ്രമുഖര്‍. ഇതു കൂടാതെ ഹൗസ്‌ജോയ്, എസ് ബ്രിക്ക്‌സ്, സിംബര്‍ എന്നിവരും ഈ സേവനം നല്‍കുന്നു. നിലവില്‍ നിരവധി പേര്‍ ഈ മേഖലയില്‍ സജീവമാണെങ്കിലും 'പിക്ക് മൈ ലോണ്‍ട്രി'ക്ക് അതിന്റേതായ പ്രത്യേകതകളുണ്ടെന്ന് ഗൗരവ് പറയുന്നു. 'ഞങ്ങള്‍ ഹബ്ബ് ആന്റ് സ്‌പോക്ക് മോഡലാണ് പിന്തുടരുന്നത്. കൂടാതെ ലോണ്‍ട്രി പാര്‍ട്‌നര്‍മാരുമായി ഗുണമേന്മ നിലനിര്‍ത്താനുള്ള കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്,' ഗൗരവ് പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ മേഖലയില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഡോര്‍മിന്റ് ഹൗസ് സര്‍വ്വീസില്‍ നിന്ന് ലോണ്‍ട്രി സര്‍വ്വീസിലേക്ക് ചുവടു മാറ്റി. ഒരുപാട് ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാസ്‌പ്പേസ് ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ വാസ്സപ്പ് എന്ന ലോണ്‍ട്രി പ്ലാറ്റഫോം ചമക്കിനെ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം, ഈ മേഖലയിലെ വമ്പന്മാരില്‍ ഒന്നായ മൈ വാഷിനെ ഹൗസ് ജോയ് ഏറ്റെടുത്തു. ലോണ്‍ട്രി മേഖല അതിന്റേതായ ഒരു സ്ഥാനം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇതു വരെ അവര്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. ആമസോണ്‍ ഹൗസ് ജോയ്‌യില്‍ നിക്ഷേപം നടത്തുകയും പിന്നീട് ഇത് മൈ വാഷിനെ ഏറ്റെടുക്കുകയും ചെയ്തതോടെ വമ്പന്മാരുടെ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. ചെറിയ കമ്പനികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ നല്ലൊരു വരുമാന മാതൃക കൂടിയേ തീരൂ.

image