എസ്മാര്‍ട്ട്; സാങ്കേതികവിദ്യകള്‍ ഒരു കുടക്കീഴില്‍

0

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന പല ഉത്പന്നങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലൊരു സംരംഭം തന്നെയാണ് തമിഴ്‌നാട് സ്വദേശിനികകളും ഐവി ലീഗ് ബിരുദധാരിണികളുമായ ഡയാനയും ജാക്കിയും ചേര്‍ന്ന് ഒരുക്കിയത്. എസ്മാര്‍ട്ട് എന്നാണ് ഇവരുടെ സംരംഭത്തിന്റെ പേര്. ലോകത്തിലെ അവശ്യമായ ടെക്‌നോളജികളെല്ലാം എല്ലാ പ്രാദേശിക കടകളിലും ലഭ്യമാക്കണമെന്നാണ് എസ്മാര്‍ട്ടിന്റെ ലക്ഷ്യം. സൗരോര്‍ജ്ജ വിളക്കുകള്‍, വാട്ടര്‍ ഫില്‍റ്ററുകള്‍, സേഫ്റ്റി ഗിയറുകള്‍, കൃഷിക്ക് ആവശ്യമായ ആയുധങ്ങള്‍ തുടങ്ങി നിരവധി പ്രോഡക്ടുകളാണ് ഇവര്‍ക്കുള്ളത്

ജനങ്ങള്‍ക്ക് വിശ്വാസമുള്ള 'കിരാന' ഷോപ്പുകള്‍ വഴിയാണ് ഇവര്‍ പ്രോഡക്ടുകള്‍ വില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യം എസ്മാര്‍ട്ടിലെ സേയില്‍സ് എക്‌സിക്യൂട്ടീവുകള്‍ കിരാന ഷോപ്പുകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. ഷോപ്പുകളിലുള്ളവര്‍ പറഞ്ഞറിഞ്ഞാണ് ജനങ്ങളിലേക്ക് എസ്മാര്‍ട്ടിന്റെ സേവനങ്ങളെത്തുന്നത്. ജനങ്ങളുടെ വിശ്വാസം ലഭിച്ചതോടെ എസ്മാര്‍ട്ടിന് 2012ല്‍ പൊളളാച്ചിയിലും ഒരു വിതരണ കേന്ദ്രം ആരംഭിച്ചു. ഇതോടൊപ്പം തമിഴ്‌നാട്ടിലെ പല ഗ്രാമീണ മേഖലകളിലുമായി ആറ് ഓഫീസുകളും ആരംഭിച്ചു.

ഇന്ത്യയിലെ വിവേകമുള്ള ഉപഭോക്താക്കളെ മനസിലാക്കിയാണ് എസ്മാര്‍ട്ടിന്റെ സ്ഥാപകര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഇത്തരത്തിലുള്ള പ്രോഡക്ടുകളുടെ പേരില്‍ കബളിപ്പിക്കപ്പെട്ടിരുന്നതിനാല്‍ ഗ്രാമീണ മേഖലയിലുള്ള പലരും ആദ്യമൊന്നും എസ്മാര്‍ട്ടിനെ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ഡയാനയും ജാക്കിയും ചേര്‍ന്ന് അവരുടെ പ്രോഡക്ടുകള്‍ക്ക് ബ്രാന്റും അംഗീകാരവും സ്വന്തമാക്കിയതിന് ശേഷം ജനങ്ങള്‍ക്ക് ഈ സംരഭത്തില്‍ വിശ്വാസം തോന്നിത്തുടങ്ങി.

സുഖമേഖലയില്‍ നിന്നും പുറത്ത് കടന്ന് വെല്ലുവിളികളെ ഏറ്റെടുക്കുക എന്നത് തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നാണ് ജാക്കി പറയുന്നത്. ഒരു സംരംഭകയാകണമെന്ന് ഡയാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ കൂട്ടുകാരിയോടൊപ്പം എസ്മാര്‍ട്ടുമായി മുന്നിട്ടിറങ്ങിയതില്‍ ഇപ്പോള്‍ ഡയാന ഏറെ സന്തോഷവതിയാണ്. എം.ഐ.ടി ഐഡിയാസ് ഗ്ലോബല്‍ ചലഞ്ച്, ഡെല്‍ സോഷ്യല്‍ ഇന്നോവേഷന്‍ ചലഞ്, ഗ്രീന്‍ ഫെല്ലോസ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ 2014ല്‍ ഏഷ്യ പസഫിക്കിലെ കാര്‍ടിയര്‍ വിമണ്‍സ് ഇനിഷ്യേറ്റീവ് അവാര്‍ഡാണ് ഇരുവരേയും പ്രശസ്തരാക്കിയത്. അടുത്തതായി തങ്ങളുടെ സേവനങ്ങളെ വടക്ക് പടിഞ്ഞാറന്‍ കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം.