ബംഗലൂരുവിനെയും ഡല്‍ഹിയെയും തുറന്നുകാട്ടി ലിറ്റില്‍ ബ്ലാക്ക് ബുക്ക്

0


ബംഗലൂരൂവും ഡല്‍ഹിയും നമ്മള്‍ മിക്കവരും യാത്ര പോകാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ്. എന്നാല്‍ യാത്ര പോകുന്ന പലരും ഇവിടങ്ങളിലെ ചില സ്ഥലങ്ങള്‍ മാത്രം കാണുകയും മറ്റ് സ്ഥലങ്ങളെക്കുറിച്ച് അറിയാതെ പോകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അറിയപ്പെടേണ്ടതും കണ്ടിരിക്കേണ്ടതുമായ നിരവധി സ്ഥലങ്ങളാണ് മിക്കവര്‍ക്കും നഷ്ടമാകുന്നത്. എന്നാല്‍ ബംഗലൂരുവിനെയും ഡല്‍ഹിയെയും കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് ഓണ്‍ ലൈന്‍ സംരംഭമായ ലിറ്റില്‍ ബ്ലാക്ക് ബുക്ക്.

ലോക്കല്‍ ഡിസ്‌കവറി പഌറ്റ് ഫോം ആയ ലിറ്റില്‍ ബ്ലാക്ക് ബുക്ക് പല മേഖലകളില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. യാത്രകള്‍ മുതല്‍ ഭക്ഷണത്തിലും ഷോപ്പിംഗിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും വരെ ലിറ്റില്‍ ബ്ലാക്ക് ബുക്കിന്റെ സാനിധ്യമുണ്ട്. ഡല്‍ഹിയിലോ എന്‍ സി ആറിലോ ബംഗലൂരുവിലോ നിങ്ങള്‍ പോകാനാഗ്രഹിക്കുന്നെങ്കിലും നിങ്ങളെ സഹായിക്കാന്‍ ലിറ്റില്‍ ബ്ലാക്ക് ബുക്ക് ഉണ്ടാകും.

ലിറ്റില്‍ ബ്ലാക്ക് ബുക്ക്(എല്‍ ബി ബി)2012ല്‍ സുചിത സല്‍വാന്‍ ആണ് രൂപീകരിച്ചത്. തനിക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി സുചിത ഡല്‍ഹി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രത്യേകിച്ച് ആഴ്ചയുടെ അവസാന ദിവസങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

സുചിതയെ സംബന്ധിച്ച് എല്‍ ബി ബി എന്നത് താന്‍ ഇഷ്ടപു്‌പെടുന്നതെല്ലാം ഡല്‍ഹിയില്‍ കണ്ടെത്താനുള്ള ഒരു ഡോക്യുമെന്റ് ആയിരുന്നു. മാത്രമല്ല താന്‍ കണ്ടെത്തിയിട്ടുള്ള അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് ഡല്‍ഹിയെ ശരിക്കും മനസിലാക്കാനും ശരിക്കുള്ള ഡല്‍ഹി കാണാനും സഹായിക്കും. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയിട്ടുള്ള 25കാരിയായ സുചിത നേരത്തെ വിസ്‌ക്രാഫ്റ്റില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ ബി ബി സിയുടെ എന്റര്‍ടൈന്‍മെന്റ് ഇന്ത്യ തുടങ്ങുന്നതിന് സുചിത സഹായിച്ചിരുന്നു. 2012 അവസാനത്തോടെ എല്‍ ബി ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ബി ബി സിയിലെ ജോലി അവസാനിപ്പിക്കുകയായിരുന്നു.

ലോക്കല്‍ ഡിസ്‌കവറി പ്ലാറ്റ് ഫോമുകള്‍ നിരവധിയുണ്ടെങ്കിലും മിക്കവയും കേന്ദ്രീകരിക്കുന്നത് ഒന്നുകില്‍ വഴിയോരക്കടകളിലെ ഭക്ഷണം, യാത്ര, അല്ലെങ്കില്‍ ഏതെങ്കിലും സാഹസികതയെക്കുറിച്ചായിരിക്കും. എന്നാല്‍ എല്‍ ബി ബി കേന്ദ്രീകരിച്ചിരിക്കുന്നത് ഭക്ഷണം, സംഭവങ്ങള്‍, യാത്ര, സാഹസികത, ജീവിതരീതി, ഷോപ്പിംഗ് എന്നിങ്ങനെ നിരവധി മേഖലകളാണ്. 18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

സുചിത തന്റെ മൂന്ന് സുഹൃത്തുക്കളും ഒരു കൂട്ടം പരിശീലകരുമായും ചേര്‍ന്ന് 2013-14ല്‍ ആണ് എല്‍ ബി ബി രൂപീകരിച്ചത്. തുടക്ക ദിവസങ്ങളില്‍ സ്ഥാപനത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നതിനും ഓഡിയന്‍സിനെ നേടുന്നതിനുമെല്ലാമാണ് ശ്രദ്ധിച്ചത്. 2014 ഡിസംബര്‍ മാസത്തില്‍ മാത്രം 80000 സന്ദര്‍ശകരാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. മാത്രമല്ല 2015ല്‍ നടന്ന എല്‍ ബി ബി ഇവന്റിലും എല്‍ ബി ബി പാര്‍ട്‌നര്‍ ഇവന്റിലും രണ്ട് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

2015 ഏപ്രില്‍ മാസത്തില്‍ രാജന്‍ ആനന്ദന്‍, സചിന്‍ ഭാട്യ, സിംഗപൂര്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്ക് എന്നിവരില്‍നിന്ന് കമ്പനി ഫണ്ടുകള്‍ ശേഖരിച്ചു. അടുത്ത ആറ് മാസങ്ങളില്‍ ടീം അംഗങ്ങളുടെ എണ്ണം 30 ആയി എന്ന് മാത്രമല്ല സെപ്റ്റംബര്‍ മാസത്തോടെ ബംഗലൂരുവിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഇതിനുശേഷം നവംബര്‍ മാസത്തില്‍ അവര്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി.

നിലവില്‍ പ്രതിമാസം ആറ് ലക്ഷം പേര്‍ വെബ്‌സൈറ്റ് മുഖേനെ തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സുചിത പറയുന്നു. ഏറെ നാള്‍ കൊണ്ടാണ് സുചിത, ധ്രുവ് മാതുര്‍ എന്ന ഒരു സഹ സ്ഥാപകനെ കണ്ടെത്തിയത്. സാങ്കേതിക വിദ്യയിലൂടെ മാത്രമേ കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ സാധിക്കുകയുള്ളു എന്ന് താന്‍ മനസിലാക്കിയിരുന്നു. ധ്രുവിനേക്കാള്‍ മറ്റാരെക്കൊണ്ടും ഇത് സാധ്യമാകുന്നതല്ല- സുചിത പറയുന്നു.

ഒരു സംരംഭകനായ ധ്രുവ് ഇന്ത്യയിലേക്ക് വന്നത് ഗെറ്റ് എഫ്ബി പേ ഡോട്ട് ഇന്‍ എന്ന തന്റെ സ്വന്തം സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ്. പരസ്യം തന്നെയായിരുന്നു എല്‍ ബി ബിയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. വലിയ ബ്രാന്‍ഡുകളെ മാത്രമായിരുന്നില്ല മറിച്ച് ചെറിയ ഭക്ഷണശാലകളും ഫാഷന്‍ ബ്രാന്‍ഡുകളുമെല്ലാം പരസ്യം നല്‍കിയിരുന്നു.

2015 മാര്‍ച്ചിനും ഡിസംബറിനും ഇടയ്ക്കുള്ള സമയത്ത് കമ്പനിയുടെ വരുമാനത്തില്‍ 500 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അടുത്ത റൗണ്ട് ഫണ്ടിംഗ് ഉടന്‍ ശേഖരിക്കാനാണ് തീരുമാനം.

എല്‍ എല്‍ ബി ടീമിന് തുടക്കത്തില്‍ തന്നെ ബംഗലൂരുവില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം തങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സേവനം എപ്പോഴും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ നല്‍കുന്നതായിരിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇതിനായി തങ്ങള്‍ നിരന്തരം പ്രയത്‌നിക്കും.ഇതിനായി ആദ്യം തങ്ങളുടെ ആപ്ലിക്കേഷനില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി.

ഉപയോഗിക്കുന്നവര്‍ക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളും വൈകാതെ വരുത്തുന്നുണ്ട്. എല്‍ ബി ബിയില്‍നിന്ന് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന തരത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റാനും ശ്രദ്ധിക്കുന്നുണ്ട്.

വിജയത്തിലേക്കുള്ള വഴി വളരെ ലളിതമാണ്. അംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സേവന മനോഭാവവുമാണ് വിജയത്തിലേക്ക് നയിച്ചത്. സുചിതയും ധ്രുവും പറയുന്നത് എല്ലാം അളന്ന് കണക്കുകൂട്ടുകയെന്നത് പ്രധാനമാണെന്നാണ്. ഇത് ഒരു എക്‌സല്‍ ഷീറ്റിലോ അക്കങ്ങള്‍ കൊണ്ടോ ആകണമെന്നില്ല. മറിച്ച് ഒരു സങ്കല്‍പമുണ്ടായാല്‍ മതി. ഇത് ഓരോരുത്തരെയുംവ വ്യക്തിപരമായി കൂടുതല്‍ വളരുന്നതിനും സ്മാര്‍ട് ആകുന്നതിനും കൂടുതല്‍ വേഗത്തില്‍ ചിന്തിക്കുന്നതിനുമെല്ലാം സഹായിക്കും.

അടുത്ത 3-6 മാസത്തേക്കുള്ള കാര്യങ്ങള്‍ നാളത്തേതെന്ന മട്ടില്‍ കണക്കുകൂട്ടുക, കുറച്ച് ചിന്തിക്കുക, കൂടുതല്‍ ചെയ്യുക- ധ്രുവ് പറയുന്നു. തങ്ങളുടെ ടീമും തങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുമെല്ലാം തങ്ങള്‍ക്കുള്ള പ്രേരണയാണെന്ന് സ്ഥാപകര്‍ പറയുന്നു.

Related Stories

Stories by Team YS Malayalam