എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിമൊരുക്കാന്‍ 'ശുഭം'

0

അന്തിയുറങ്ങാന്‍ ഒരു പാര്‍പ്പിടമെന്നത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. നഗരവികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം എന്നത് നഗരങ്ങളില്‍ ഇന്ന് അതിലും വലിയ പ്രശ്‌നമായി അവശേഷിക്കുകയാണ്. ഇതിന് പരിഹാരം കാണാനാണ് ശുഭം ഹൗസിംഗ് ഫിനാന്‍സ് കമ്പനി ശ്രമിക്കുന്ന്ത്. 'കുറഞ്ഞ മൂലധനം കാരണം നഗര അധികാരികള്‍ക്ക് ഈ കുടിയേറ്റക്കാരെ വേണ്ടവിധത്തില്‍ സഹായിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്ന് 'ശുഭം ഹൗസിംങ് ഫിനാന്‍സ് കമ്പനി' സ്ഥാപകനും സി ഒ ഒയുമായ അജയ് ഓക്ക് അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിതിക്ക് ഉതകുന്ന നല്ല ഒരു പാര്‍പ്പിടം അവരില്‍ നിന്ന് അന്യമാകുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്് പ്രചോദനം നല്‍കുന്ന തരത്തില്‍'ശുഭം' ഇപ്പോള്‍ ആഗോളതലത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് കഴിഞ്ഞു.

സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കും ഒരു വീട് എന്ന സ്വപ്‌നത്തിന് വേണ്ടി പ്രവര്‍ത്തുക്കുന്ന ശുഭം തങ്ങളുടെ അനുഭവങ്ങള്‍ യുവര്‍‌സ്റ്റോറിയുമായി പങ്കുവെക്കുന്നു.

ഇന്ത്യയില്‍ സ്ഥിരമായി ഒരു വരുമാനമില്ലാതെ ജീവിക്കന്നവരുടെ പാര്‍പ്പിടവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് ?

കുറഞ്ഞ വരുമാനത്തേക്കാള്‍ വിലാസമില്ലാത്ത അവസ്ഥയാണ് ഇവരെ കൂടുതല്‍ അലട്ടുന്നത്. ഇത്തരക്കാര്‍ക്ക് ആരും വായ്പ നല്‍കാന്‍ രാജ്യത്ത് തയ്യാറാവുന്നില്ല. രാജ്യത്ത് അഞ്ച് ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ഇന്ന് വരുമാന നികുതി അടക്കുന്നത്. മാത്രമല്ല 55 ശതമാനം ആള്‍ക്കാര്‍ക്കും അവരുടെ വരുമാനത്തെക്കുറിച്ചുള്ള വ്യക്തമായ രേഖകളില്ല. ഇത് അവരെ വായ്പകള്‍ പോലുളള ആനുകൂല്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഇത് അവനസാനം കൈയേറ്റങ്ങളിലേക്ക് നയിക്കുന്നു.

ഉപഭോക്താക്കളുമായി ഒരു സംവാദം നടത്തി അവരുടെ ജീവിതം മനസിലാക്കിയത് ശേഷം മാത്രമേ 'ശുഭം' വായ്പകള്‍ നല്‍കാറുള്ളു എന്ന് കേള്‍ക്കുന്നു. എന്താണ് നിങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?

രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് ഞങ്ങള്‍ കുടുംബങ്ങളുമായി ഒരു സംവാദത്തില്‍ ഏര്‍പ്പെടുന്നത്. ഒന്ന് അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നസ്ഥലം അവര്‍ക്ക് യോജിച്ചതാണോ, രണ്ട് ആ കുടുംബത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ അത് താങ്ങാന്‍ കഴിയുമോ. നമ്മുടെ ചര്‍ച്ചകളില്‍ പ്രതിപാദിക്കുന്ന പ്രധാന കാര്യങ്ങള്‍ എന്താണെന്നാല്‍ അവര്‍ക്ക് ജോലി സ്ഥലങ്ങളില്‍ നിന്നുള്ള ദൂരം, പിന്നെ ആശുപത്രി സൗകര്യങ്ങള്‍. ഈ കാര്യങ്ങളെല്ലാം മുന്നില്‍ വെച്ച് ആ കുടുംബത്തിന് ആലോചിച്ച് തൂരുമാനം എടുക്കുന്നതിനുള്ള സൗകര്യമാണ് ഞങ്ങള്‍ നല്‍കുന്നത്. മാത്രമല്ല ഈ ഇടപാടുമായി മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണോ ഇതെന്ന് ആത്മപരിശോധന നടത്താനുള്ള ഒരു അവസരം കൂടിയാണിത്.

ഒരു ഉപഭോക്താവിന് തുക തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ നിങ്ങള്‍ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക ?

എല്ലാ പണമിടപാടുകളിലും ഏതെങ്കിലും ഉപഭോക്താവിന് പണം തിരിച്ചടക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. നമ്മുടെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ ഞങ്ങള്‍ അവരെ സഹായിക്കാന്‍ ശ്രമിക്കും. അവരുടെ വസ്തു വാങ്ങാന്‍ അനുയോജ്യനായ വ്യക്തിയെ കണ്ടുപിടിച്ചുനല്‍കാന്‍ മുന്നിട്ടിരങ്ങും. എല്ലാ ഇടപാടുകളിലും ഉപഭോക്താക്കള്‍ വസ്തുവിന്റെ ഏകദേശം പകുതി വിലയും അടക്കാറുണ്ട്. അവശേഷിക്കുന്ന ഭാഗമാണ് 'ശുഭം' നല്‍കുന്നത്. ഇങ്ങനെ വരുന്ന പ്രതികൂല അവസ്ഥയില്‍ അവര്‍ക്ക് പണം തിരിച്ചെടുത്ത് ബിസിനസ് നേരെയാക്കാനുള്ള അവസരമുണ്ട്.

നിങ്ങളുടെ ഇപ്പഴത്തെ പ്രോജക്ടുകള്‍ ഏതൊക്കെയാണ്. അതില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെ ?

ഇപ്പോള്‍ ഇന്ത്യയില്‍ ഞങ്ങളുടെ ശ്യംഖല വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 2018 ഓടെ ഇന്ത്യയിലെ 50000 കുടും ബങ്ങള്‍ക്ക് സ്വന്തമായി സുരക്ഷിതമായ ഒരു വീട് നല്‍കാനാണ് ആഗ്രഹിക്കുന്നത്. 'ശുഭം' ഇപ്പോള്‍ ബീഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഞങ്ങള്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്. എന്തെന്നാല്‍ ഞങ്ങളുടെ ഉത്പന്നങ്ങള്‍ ഇരുകയ്യും നീട്ടിയാണ് വിപണി സ്വീകരിക്കുന്നത്. ഇനിയുള്ള ലക്ഷ്യം ഈ സംരംഭത്തെ കൂടുതല്‍ തലങ്ങളിലേക്ക് വളര്‍ത്തുക, ഇതിന്റെ പ്രയോജനം ക്രമമായരീതിയില്‍ എത്തേണ്ടവരില്‍ എത്തിക്കുക എന്നതാണ്.