വിജയ കിരീടം ചൂടി രവിപിള്ള

വിജയ കിരീടം ചൂടി രവിപിള്ള

Saturday July 16, 2016,

2 min Read

വിജയം തുടര്‍ച്ചയാക്കിയ പ്രവാസി വ്യവസായി, ആര്‍ പി ഗ്രൂപ്പ് ഉടമ, പത്മശ്രീ പുരസ്‌കാര ജേതാവ് ഇതൊക്കെയാണ് മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ രവിപിള്ള എന്ന വ്യവസായ പ്രമുഖന്റെ വിശേഷണങ്ങള്‍.

image


സൗദി അറേബിയയിലെ നാസര്‍ അല്‍ ഹാജരി കോര്‍പ്പറേഷന്‍ ഇന്‍ഡസ്ട്രിയന്‍ കോണ്‍ട്രാക്‌ടേഴ്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് 1978ല്‍ രവിപിള്ള തന്റെ ബിസിനസ് സാമ്രാജ്യത്തിന് തുടക്കം കുറിച്ചത്. എ.ബി.എ പഠിക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു രവിപിള്ളയുടെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കം. ജീവിതത്തിലെ എല്ലാ മുന്നേറ്റങ്ങളുടെ അടിസ്ഥാനവും ആ യാത്രയായിരുന്നു. ജീവിതത്തോടുള്ള വാശിയും ജീവിക്കാനുള്ള വാശിയും ആത്മ വിശ്വാസവും അര്‍പ്പണബോധവുമാണ് രവിപിള്ള എന്ന വ്യവസായിയെ ബിസിനസ്സ് സാമ്പ്രാജ്യത്തിന്റെ കൊടുമുടിയില്‍ എത്തിച്ചത്.

അമ്പതിനായിരത്തിലധികം പേര്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നു. യു.എ.ഇ, ബഹ്‌റിന്‍, സൗദി അറേബ്യന്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ ഒക്കെ വ്യാപിച്ച് കിടക്കുന്നതാണ് രവിപിള്ളയുടെ ബിസിനസ്സ് ലോകം. വിദ്യാഭ്യസ രംഗത്തും ആരോഗ്യ രംഗത്തും സജീവ സാന്നിധ്യമാണ് ആര്‍ പി ഗ്രൂപ്പ്. തന്റെ ബിസിനസിലൂടെ സമൂഹത്തിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ രവിപിള്ള നടത്തുന്നുണ്ട്.

image


അറേബിയന്‍ ദുബായ് ബിസിനസ് മാഗസീന്‍ പ്രകാരം ഗള്‍ഫിലെ 50 സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഡോ.രവിപിള്ളയാണ് മലയാളികളില്‍ ഒന്നാമത്. സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നിട്ടും ജീവിതത്തോടുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തെ ഇത്തരത്തില്‍ ഒരു പദവിയിലെത്തിച്ചത്.കണ്‍സ്ട്രക്ഷന്‍ രംഗത്ത് ചെറു ചുവടുവച്ച് കടന്നു വന്ന ഡോ.രവിപിള്ള സാരഥ്യം നല്‍കുന്ന നാസര്‍ എല്‍.അല്‍ ഹജ്‌റി കോര്‍പ്പറേഷന്‍ എന്ന ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിലെ ഏറ്റവും പ്രമുഖ ഇന്‍ഡസ്ട്രിയല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. വേണ്ടവിധം ഉപയോഗിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഇന്ത്യന്‍ മനുഷ്യ വിഭവശേഷിയെ കണ്ടറിയുകയും അതുപയോഗിച്ച് ലോകത്ത് തന്നെ എണ്ണപ്പെട്ട നിര്‍മ്മിതികളും ചെയ്ത എന്‍.എസ്.എച്ച് സൗദി അറേബ്യയിലെ SABIC നു വേണ്ടി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ എത്തിലിന്‍ കോക്കര്‍ ആന്‍ഡ് ഫിനോള്‍സ് പദ്ധതികളില്‍ ഒന്നുമാത്രം.

image


ഇടുങ്ങിയ ചിന്താഗതിക്കും ലക്ഷ്യങ്ങള്‍ക്കും അപ്പുറം വിശാലമായ താല്‍പര്യത്തോടെ ബിസിനസ്സ് വിപുലീകരിച്ച പ്രതിഭാശാലിയായ ഒരു മലയാളി സംരംഭകന്‍ ആണ് ഡോ.രവിപിള്ള. അദ്ദേഹം രചിച്ച വിജയഗാഥ കൂടിയാണ് ആര്‍ പി ഗ്രൂപ്പ്. ജനസമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ആര്‍ പി ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന ആശയം. അതോടൊപ്പം ഇന്ത്യന്‍ മനുഷ്യവിഭവശേഷിയെ ലോകത്തു തന്നെ മികവാര്‍ന്ന മനുഷ്യ വിഭവശേഷിയായി ഉയര്‍ത്തികാട്ടുക.സാമര്‍ത്ഥ്യവും കഴിവും ആവശ്യമുള്ള ജോലികളില്‍ ഇന്ത്യക്കാരെ സംശയത്തോടെ മാത്രം നോക്കിയിരുന്ന രാജ്യാന്തര കമ്പനികള്‍ ഇന്ത്യന്‍ മാനവശേഷിയെ അംഗീകരിച്ചതിന് പിന്നില്‍ ഡോ.രവിപിള്ളയുടെ അശ്രാന്ത പരിശ്രമം ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ കീഴില്‍ 70000 ജീവനക്കാരില്‍ സിംഹഭാഗവും ഇന്ത്യാക്കാരാണ്.

image


ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയും തൊഴില്‍ ഉടമയും ഡോ.രവിപിള്ളയുടേതാണ്. ഏഴ് രാജ്യങ്ങളിലെ 15 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം, 70000 ജീവനക്കാര്‍, 3000 കോടി അമേരിക്കന്‍ ഡോളറാണ് പ്രതിവര്‍ഷം വിറ്റുവരവ്. കണ്‍സ്ട്രക്ഷന്‍, കോണ്‍ട്രാക്റ്റിംഗ,് ഹോസ്പിറ്റാലിറ്റി, ട്രേഡിംഗ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം ടെക്‌നിക്കല്‍ ട്രെയിനിംഗ്, ഐ ടി തുടങ്ങിയ 20 വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തനം. ഇതു കൂടാതെ കാരുണ്യ രംഗത്തും തന്റേതായ സംഭാവനകള്‍ അദ്ദേഹം നല്‍കി സമൂഹത്തിനൊപ്പം നില്‍ക്കുന്നു. 2015ല്‍ കാരുണ്യരവം എന്ന പേരില്‍ 10000 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പരിപാടിയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

image


രവിപിള്ളയുടെ അദ്ദേഹത്തിന്റെ ഗ്രൂപ്പും ചിറകുകള്‍ വിരിച്ച് പറക്കുകയാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനം ഉയര്‍ത്തി പിടിച്ച് കൊണ്ട് മുന്നേറുകയാണ് രവിപിള്ളയും അദ്ദേഹത്തിന്റെ ബിസിനസ്സ് ലോകവും. ഗള്‍ഫ് രാജ്യങ്ങളിലോ കേരളത്തിലോ മാത്രമായി തന്റെ ബിസിനസ് ഒതുക്കി നിറുത്താന്‍ ആഗ്രഹിക്കാത്ത ഈ ആഗോള സംരംഭകന്‍ പുതിയ വിപണികള്‍ തേടി മുന്നേറുമ്പോള്‍ അതിന്റെ ഗുണനഫലം ലഭിക്കുന്നത് പതിനായിരകണക്കിന് സാധാരണക്കാര്‍ക്ക് കൂടിയാണ്. അതിലൂടെ ഒരു സാമൂഹികമാറ്റത്തിനു കൂടിയാണ് ഡോ.രവിപിള്ള ലക്ഷ്യം വെയ്ക്കുന്നത്.

കടപ്പാട്: ധന്യാ ശേഖര്‍