കര്‍ഷകന്റെ മനസറിഞ്ഞ് മദന്‍ലാലിന്റെ കണ്ടുപിടിത്തം

0

കാര്‍ഷികമേഖലക്ക് മുതല്‍ക്കൂട്ടായി മദന്‍ലാലിന്റെ മള്‍ട്ടി ക്രോപ് ത്രഷര്‍. വിപണിയില്‍ മറ്റ് നിരവധി കാര്‍ഷിക യന്ത്രങ്ങളുടെണ്ടെങ്കിലും അവയില്‍നിന്നെല്ലാം വ്യത്യസ്ഥമാണ് മദന്‍ലാല്‍ രൂപം നല്‍കിയ മള്‍ട്ടി ക്രോപ് ത്രഷര്‍. മറ്റ് യന്ത്രങ്ങളേക്കാള്‍ സമയം ലാഭിക്കാമെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത. ഒരു വിത്ത് കൃഷി ചെയ്ത് അടുത്തത് പാകുന്നതിന് വിത്തിന്റെ ഘടനക്കനുസരിച്ച് വളരെ വേഗം മെഷീന്റെ പല്ലുകള്‍ മാറ്റി പുതിയവ വെക്കാനാകും. മുമ്പ് വിത്തുകള്‍ കൃഷിക്ക് പാകപ്പെടുത്തുന്നതിന് നല്ല കാറ്റ് ലഭിക്കുന്നതുവരെ കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല ഇതിന് മനുഷ്യാധ്വാനവും വേണം. എന്നാല്‍ മദന്‍ലാല്‍ കണ്ടുപിടിച്ച ത്രഷറില്‍ വിത്തുകള്‍ യന്ത്രസഹായത്താല്‍ തന്നെ വൃത്തിയാക്കും. അതിനാല്‍തന്നെ ഇന്ന് മിക്ക കമ്പനികളും നിര്‍മിച്ച് നല്‍കുന്നത് മദന്‍ലാല്‍ നിര്‍മിച്ച മാതൃകയാണ്. മദന്‍ലാലിനെ തന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ച സംഭവമെന്താണെന്ന് നോക്കാം.

മദന്‍ലാലിന്റെ അച്ഛന്‍ ഒരു മരപ്പണിക്കാരനായിരുന്നു. അയാളുടെ കുട്ടിക്കാലം മുഴുന്‍ ദാരിദ്ര്യത്തിലായിരുന്നു. മദന്‍ലാലിന് തന്റെ 11ാമത്തെ വയസില്‍ 11 കെ വി ഇലക്ട്രിക് ലൈനില്‍നിന്നും വൈദ്യുതാഘാതമേല്‍ക്കുകയും ഏറെ നാള്‍ ചികിത്സിക്കേണ്ടതായും വന്നു. ചികിത്സാ ചെലവ് മൂലമുള്ള സാമ്പത്തിക ബാധ്യതയും ആരോഗ്യ പ്രശ്‌നങ്ങളും കാരണം നാലാം ക്ലാസോടെ മദല്‍ലാലിന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. കുടുംബം പോറ്റാനായി അച്ഛനെ സഹായിക്കാനും തടിപ്പണി ചെയ്യാനുള്ള ചില കഴിവുകളും ക്രമേണ മദന്‍ലാല്‍ സ്വായത്തമാക്കി.

അഞ്ച് വര്‍ഷത്തോളം മരപ്പണി ചെയ്ത് കഴിഞ്ഞപ്പോള്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിന് തടസമാകുമെന്ന് അയാള്‍ മനസിലാക്കി. തടിപ്പണിയില്‍ മദന്‍ലാലിന് ഭാരക്കൂടുതലുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്നതിനും അധികനേരം ഇരിക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെട്ടു. മാത്രമല്ല തടിയില്‍നിന്നുള്ള പൊടി അസ്വസ്ഥതയുണ്ടാക്കി. സ്വന്തമായി മറ്റെന്തെങ്കിലും തുടങ്ങാനുള്ള ആശയം ഇതില്‍നിന്നാണുണ്ടായത്.

വൈകാതെ തന്നെ മദന്‍ലാല്‍ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങി. കെട്ടിടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഇരുമ്പിന്റെയും ലോഹങ്ങളുടെയും ജോലികളില്‍ പരിശീലനം ഇതില്‍നിന്ന് ലഭിച്ചു. മാത്രമല്ല ട്രാക്ടര്‍ ശരിയാക്കുന്നതിനും പരീശിലനം ലഭിച്ചു. കൃഷിക്കാരുടെ ജോലിയെ നേരിട്ട് സ്വാധീനിക്കും എന്നതിനാല്‍ ട്രാക്ടര്‍ ശരിയാക്കുന്നതില്‍ മദന്‍ലാലിന് കൂടുതല്‍ താല്‍പര്യം തോന്നി.

ജോലി പഠിച്ചശേഷം മദന്‍ലാലിന് വര്‍ക്ക്‌ഷോപ്പിലെ ജോലിയില്‍ മടുപ്പ് തോന്നി. ക്രമേണെ വര്‍ക്ക്‌ഷോപ്പ് ജോലി ഉപേക്ഷിക്കുകയും ത്രഷര്‍ ജോലിയില്‍ മാത്രം ശ്രദ്ധിക്കുകയുമായിരുന്നെന്ന് മദന്‍ലാല്‍ പറയുന്നു.

സ്വന്തമായി ഒരു ത്രഷര്‍ നിര്‍മിക്കാനായിരുന്നു തന്റെ ആഗ്രഹം. ക്രമേണെ തന്റെ ആഗ്രഹത്തിലേക്കുള്ള യാത്ര മദന്‍ലാല്‍ തുടങ്ങി. കുറച്ച് മാസങ്ങള്‍ നീണ്ട ശ്രമത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന അത്രത്തോളം തന്നെ കാര്യക്ഷമതയുള്ള ഒരു ത്രഷര്‍ നിര്‍മിക്കാനായി. എന്നാല്‍ ഇതിനെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നായി പിന്നീടുള്ള ചിന്ത. അങ്ങനെ യന്ത്രഭാഗങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. വിപണിയിലുള്ള ത്രഷറുകള്‍ വിത്തുകള്‍ക്കനുസരിച്ച് മണ്ണിന്റെ രൂപഘടന മാറ്റിയെടുക്കുന്നതിന് ഏറെ സമയം ചെലവാക്കേണ്ടിവരുന്ന തരത്തിലുള്ളവയായിരുന്നു.

കൃഷിക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു താന്‍ കണ്ടുപിടിച്ച ത്രഷറെന്ന് മദന്‍ലാല്‍ പറയുന്നു. വളരെ കുറച്ച് ലാഭം മാത്രം തനിക്ക് ലഭിക്കുന്ന തരത്തില്‍ വളരെ കുറഞ്ഞ നിരക്കില്‍തന്നെ അത് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു.

താന്‍ രൂപപ്പെടുത്തിയ യന്ത്രം അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മദന്‍ലാല്‍ പറയുന്നു. രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഏറെ വൈകിയിരുന്നു. ഇപ്പോള്‍ താന്‍ ഉണ്ടാക്കിയ മാതൃക വലിയ കമ്പനികള്‍ ഉപയോഗിക്കുകയും ലാഭം ഉണ്ടാക്കുകയുമാണ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിക്ക ത്രഷറുകള്‍ താന്‍ ഉണ്ടാക്കിയ മാതൃകയില്‍ നിര്‍മിക്കുന്നവയാണെന്ന് മദന്‍ലാല്‍ പറയുന്നു.

മദന്‍ലാല്‍ ഇപ്പോള്‍ ശികാറില്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. മദന്‍ലാല്‍ നിര്‍മിച്ച ത്രഷറുകളുടെ നാല് മോഡലുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. താന്‍ ഒരു ലക്ഷം രൂപക്കാണ് ത്രഷറുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് മൂന്ന് ലക്ഷം രൂപയാണ് ഈടാക്കുന്നത് മദന്‍ലാല്‍ പറയുന്നു.