ഇന്ത്യയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ സംവിധാനം

ഇന്ത്യയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ സംവിധാനം

Saturday April 16, 2016,

1 min Read


റെയില്‍ടെല്ലുമായി ഗൂഗിള്‍ സഹകരിച്ച് ഇന്ത്യയിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളില്‍കൂടി സൗജന്യ വൈ ഫൈ സംവിധാനം ലഭ്യമാക്കും. ഇതോടെ രാജ്യത്തെ പത്ത് സ്റ്റേഷനുകളിലാണ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നത്. യാത്രക്കാരും സന്ദര്‍ശകരുമായി 1.5 മില്യന്‍ യാത്രക്കാര്‍ക്ക് ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈവര്‍ഷം ജനുവരിയിലാണ് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഗൂഗിള്‍ റെയില്‍ സൗജന്യ വൈ ഫൈ സംവിധാനം ലഭ്യമാക്കിയത്. പുതുതായി ലഭ്യമാക്കിയ സ്റ്റേഷനുകളില്‍ പൂനെയും ഭുവനേശ്വറും റാഞ്ചിയും ഉള്‍പ്പെട്ടിരിക്കുന്നു. ഭുവനേശ്വറില്‍ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന്് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറയുന്നു. ജയ്പൂര്‍, ഉജ്ജയിന്‍, അലഹബാദ് എന്നിവിടങ്ങളില്‍ അടുത്ത ആഴ്ചയോടെ സംവിധാനം യാതാര്‍ഥ്യമാകും.

image


രാജ്യത്തുടനീളമുള്ള പത്ത് റെയില്‍വേ സ്റ്റേഷനുകളിലാണ് വൈ ഫൈ സംവിധാനം യാതാര്‍ഥ്യമാകുന്നത്. രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി വരികയാണ്. എളുപ്പത്തില്‍ നെറ്റ് വര്‍ക്ക് ലഭ്യമാകുകയെന്നത് സമയത്തിന്റെ ആവശ്യം കൂടിയാണ്. സംവിധാനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അടുത്തുതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആക്‌സസ് പ്രോജക്ടിന്റെ ഗൂഗിള്‍ ഇന്ത്യ മേധാവി ഗുല്‍സാര്‍ ആസാദ് പറയുന്നു. ഭുവനേശ്വര്‍, ഭോപ്പാല്‍, റാഞ്ചി, ജയ്പൂര്‍, വിജയവാഡ, കച്ചേഗുഡ(ഹൈദ്രാബാദ്), എറണാകുളം ജംഗ്ഷന്‍(കൊച്ചി), വിശാഖപട്ടണം എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ സൗജന്യ വൈ ഫൈ ലഭിക്കും.

ആസാദിന്റെ വാക്കുകളനുസരിച്ച് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ആഴ്ചതോറും ഒരു ലക്ഷത്തോളം ആളുകളാണ് വൈ ഫൈ സേവനം ഉപയോഗപ്പെടുത്തുന്നത്. ക്രമേണ ഇന്ത്യയിലെ 400 സ്റ്റേഷനുകളില്‍ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

റെയില്‍ ട്രാക്കിലൂടെ ഒരു പാന്‍-ഇന്‍ഡ്യ ഒപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്കും റെയില്‍ ടെല്ലിനുണ്ട്. ഇത് രാജ്യച്ച് 45000 കിലോമീറ്ററിലാണ് വ്യാപിപ്പിച്ചിരിക്കുന്നത്.