ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പത്ത് ഇന്ത്യന്‍ വനിതകള്‍

0


യാഹൂ സിഇഒയായ മരിസ മായര്‍ ആണ് ലോകത്തില്‍ വച്ചേറ്റവും ഉയര്‍ന്ന പ്രതിഫലത്തിനുടമയായ വനിത. 2014 ല്‍ 42.1 മില്യന്‍ യുഎസ് ഡോളറിനോടുത്താണ് മരിയയ്ക്കു ലഭിച്ചിരിക്കുന്ന ശമ്പളം. മാര്‍ട്ടിന്‍ റോത്ബ്ലാറ്റാണ് ഈ പട്ടികയിലെ 24ാം സ്ഥാനക്കാരി. മേഘ് വിറ്റ്മാന്‍ 72ാം സ്ഥാനത്തും കാരള്‍ മെയ്‌റോവിറ്റ്‌സ് 54ാം സ്ഥാനത്തും ഇന്ദ്ര നൂയി 81ാം സ്ഥാനത്തുമുണ്ട്.

ഈ മല്‍സരത്തില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ല. ബിസിനസ് രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതകളുടെ പട്ടിക ഇതാ....

1. കാവേരി കലാനിധി (മാനേജിങ് ഡയറക്ടര്‍, സണ്‍ടിവി നെറ്റ്!വര്‍ക്ക്)

ബിസിനസ് രംഗത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യയിലെ വനിതയാണ് കാവേരി കലാനിധി. പ്രമുഖ വ്യവസായി കലാനിധി മാരന്റെ ഭാര്യയാണ്. 2014 സാമ്പത്തിക വര്‍ഷത്തില്‍ 598,900,000 രൂപയാണ് കാവേരിക്ക് ലഭിച്ചത്. 2010 നവംബര്‍ മുതല്‍ സ്‌പൈസ് ജെറ്റിന്റെ ചെയര്‍മാനാണ്. 2010 നവംബര്‍ 15 മുതല്‍ 2015 ജനുവരി 30 വരെ സ്‌പൈസ്‌ജെറ്റിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2. കിരണ്‍ മസുംദര്‍ഷാ (സിഎംഡി, ബൈകോണ്‍ ലിമിറ്റഡ്)

ബയോഫാര്‍മ ഓര്‍ഗനൈസേഷന്റെ സിഎംഡി ആയ കിരണ്‍ മസുംദര്‍ഷാ ലോകത്തിലെതന്നെ ശക്തരായ 100 വനിതകളില്‍ ഒരാളാണ്. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2014 ല്‍ ഓത്!മര്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ലഭിച്ചു. സ്വന്തം ബിസിനസിലൂടെ ധനികയായി മാറിയ ഇന്ത്യന്‍ വനിതയെന്നാണ് ഫോബ്‌സ് മാഗസിന്‍ കിരണ്‍ മസുംദറിനെ വിശേഷിപ്പിച്ചത്. 2014 ല്‍ 16,347,463 രൂപയാണ് കിരണിന്റെ പ്രതിഫലം.

3. ഉര്‍വി എ. പിരമാള്‍ (ചെയര്‍പേഴ്‌സണ്‍, അശോക് പിരമാള്‍ ഗ്രൂപ്പ്)

32ാം വയസ്സില്‍ വിധവയായ ഉര്‍വി 1984ലാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. കുടുംബ ബിസിനസിനെ നോക്കി നടത്തിയിരുന്നത് ഉര്‍വിയുടെ ഭര്‍ത്താവ് അശോക് പിരമാള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ബിസിനസിന്റെ കാര്യങ്ങളെല്ലാം ഓരോരുത്തര്‍ക്കായി നല്‍കി. തകര്‍ച്ചയുടെ വക്കിലെത്തിയ തുണി മില്ലും രണ്ടു എന്‍ജിനീയറിങ് കമ്പനികളുമാണ് ഉര്‍വിക്ക് ലഭിച്ചത്. ഒരു ലാഭവവും ഇല്ലാത്തവയായിരുന്നു ഇവ രണ്ടും. ഏഴു വര്‍ഷങ്ങള്‍കൊണ്ട് ഉര്‍വി ബിസിനസില്‍ വളര്‍ന്നു. 201213ല്‍ 7.3 കോടിയാണ് വിവിധ ബിസിനസുകളില്‍ നിന്നും ഉര്‍വിക്ക് ലഭിച്ച പ്രതിഫലം.

4. ചന്ദ കോച്ചര്‍ (എംഡി ആന്‍ഡ് സിഇഒ, ഐസിഐസിഐ ബാങ്ക്)

2005 ല്‍ ഫോര്‍ച്യൂണിന്റെ ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ ചന്ദ കോച്ചര്‍ ഇടംനേടി. 2009 ലെ ഫോബ്‌സ് മാഗസിന്റെ ലോകത്തിലെ ശക്തരായ വനിതകളുടെ 20 പേരടങ്ങിയ പട്ടികയിലും ഇടംനേടി. ഇന്ത്യയിലെ ബാങ്കിങ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്ന നിലയിലും ഐസിഐസിഐയുടെ മേധാവിയുമായാണ് ചന്ദ കോച്ചര്‍ അറിയപ്പെടുന്നത്. 2014 ല്‍ 52,282,644 രൂപയാണ് ചന്ദ കോച്ചറിനു ലഭിച്ച ശമ്പളം.

5. ശോഭന ഭാര്‍ട്ടിയ (ചെയര്‍പേഴ്‌സണ്‍, എച്ച്ടി ഇന്ത്യ)

മുന്‍ രാജ്യസഭാംഗം കൂടിയായ ശോഭന ഭാട്ടിയ ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും എഡിറ്റോറിയല്‍ ഡയറക്ടറുമാണ്. തന്റെ അച്ഛനായ കെ.കെ. ബിര്‍ളയില്‍ നിന്നും മാധ്യമസ്ഥാപനം ഏറ്റെടുക്കുന്ന സമയത്ത് ഇത്രയും ലാഭകരമായി സ്ഥാപനം വളരുമെന്നു ആരും കരുതിയില്ല. ഇന്നു ഇന്ത്യയിലെ മാധ്യമരംഗത്തെ ലാഭകരമായ കമ്പനികളില്‍ ഒന്നാണ് എച്ച്ടി മീഡിയ. 2014 ല്‍ കമ്പനിയുടെ ലാഭം 155 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 24 കോടി അധികമാണ്. 2014 ല്‍ 26,880,000 രൂപയാണ് ശോഭനയ്ക്ക് നല്‍കിയിരിക്കുന്ന പ്രതിഫലം

6. പ്രീത റെഡ്ഡി ( മാനേജിങ് ഡയറക്ടര്‍, അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ്)

ആരോഗ്യമേഖലയിലെ ഏറ്റവും വലിയ സ്ഥാപനത്തിലൊന്നിന്റെ മാനേജിങ് ജയറക്ടറാണ് പ്രീത റെഡ്ഡി. 2014 ല്‍ 51,110,000 രൂപയാണ് പ്രീതയ്ക്ക് ലഭിച്ചിരിക്കുന്ന ശമ്പളം. പ്രീതയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് അപ്പോളോ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിനു തുടക്കമിട്ടു.

7. വിനിത സിങ്കാനിയ ( മാനേജിങ് ഡയറക്ടര്‍, ജെ.കെ. ലക്ഷ്മി സിമന്റ്)

2013 ല്‍ ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടംനേടി. സിമന്റ് മാനുഫാച്ചേഴ്‌സ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. 1998 ല്‍ ഭര്‍ത്താവ് ശ്രീപതി സിങ്കാനിയയുടെ അപ്രതീക്ഷിതമായ മരണത്തിലൂടെയാണ് ബിസിനസ് രംഗത്തേക്ക് എത്തിയത്. 201213 ല്‍ വിനിതയുടെ നേതൃത്വത്തില്‍ ജെകെ ലക്ഷ്മി ലാഭത്തില്‍ 62 ശതമാനം വളര്‍ന്നു. ചുമതലയേറ്റു 5 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം 100 കോടിയില്‍ നിന്നും 450 കോടിയിലേക്കുയര്‍ത്തി. 2014 ല്‍ 43,973,000 രൂപയാണ് വിനിതയുടെ ശമ്പളം.

8. വിനിത ബാലി (ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്)

2005 ജനുവരി മുതല്‍ 2014 മാര്‍ച്ച് വരെ ബ്രിട്ടാനിയയുടെ സിഇഒയായിരുന്നു. ലോകത്തെ ഉയര്‍ന്ന 50 ബിസിനസ് വനിതകളുടെ പട്ടികയില്‍ ഇടംനേടി. ഫോബ്‌സിന്റെ ലീഡര്‍ഷിപ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2014 ല്‍ 41,083,742 രൂപയാണ് ലഭിച്ചിരിക്കുന്ന പ്രതിഫലം

9. രേണു സുത് കര്‍ണാഡ് (മാനേജിങ് ഡയറക്ടര്‍)

എച്ച്ഡിഎഫ്‌സിയുടെ എംഡിയാണ്. സാമ്പത്തിക വിദഗ്ധ കൂടിയായ രേണു രാജ്യാന്തര ബിസിനസുകളില്‍ വിദഗ്ധയാണ്. 2014 ല്‍ 71,619,159 ആണ് രേണുവിന്റെ ശമ്പളം.

10. സുനീത റെഡ്ഡി (അപ്പോളോ ഹോസ്പിറ്റല്‍സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍)

പ്രീത റെഡ്ഡിയുടെ സഹോദരിയായ സുനീത റെഡ്ഡി അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ജോയിന്റ് എംഡിയാണ്. അപ്പോളോയുടെ ഉയര്‍ച്ചയ്ക്ക് സുനീതയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്. വേള്‍ഡ് ബാങ്ക് പ്രശംസിച്ച അപ്പോളോ റീച്ച് ഹോസ്പിറ്റല്‍സ് മോഡലിനു നേതൃത്വം നല്‍കുന്നത് സുനീതയാണ്. 2014 ല്‍ 51,840,000 രൂപയാണ് സുനീതയുടെ പ്രതിഫലം.