സി എസ് ജി; പരസഹായത്തിന്റെ കരസ്പര്‍ശം

സി എസ് ജി; പരസഹായത്തിന്റെ കരസ്പര്‍ശം

Wednesday November 18, 2015,

2 min Read

ഐ ഐ ടി പഠനം കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയത് സ്വന്തം പ്രതീക്ഷകള്‍ക്ക് മാത്രം ചിറകുമുളപ്പിക്കാനായിരുന്നില്ല. മറ്റുള്ളവര്‍ക്കും സഹായം നല്‍കാനായിരുന്നു. അതിനായാണ് ദേവ് പ്രിയം, ശിവ ധവാന്‍ എന്നിവര്‍ ചേര്‍ന്ന് കണ്‍സല്‍ട്ടിംഗ് ഫോര്‍ സോഷ്യല്‍ ഗുഡ് ( സി എസ് ജി) എന്ന സംരംഭം ആരംഭിച്ചത്.

image


ലോകമെമ്പാടും വിജയകരമായ മോഡലുകളെക്കുറിച്ച് അവര്‍ പഠനം നടത്തി. വരുമാനം വര്‍ധിപ്പിക്കുന്ന ഒരു സംരംഭമാണ് ലക്ഷ്യം വെച്ചത്. താജ്മഹല്‍ അടക്കമുള്ള പല സ്ഥലങ്ങളും സംരംഭത്തിന്റെ പ്രോത്സാഹനത്തിനായി ആലോചിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഒരു പ്രോജക്ട് സമര്‍പ്പിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശ് സര്‍ക്കാറുമായും ചര്‍ച്ച ചെയ്തു.

image


കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുതിയ സംരംഭം ആരംഭിച്ചപ്പോള്‍ അവര്‍ ഡല്‍ഹി ഐ ഐ ടിയില്‍ പഠിക്കുകയായിരുന്നു. സി എസ് ജി ആരംഭിക്കുന്നതിന് മുമ്പ് ഇരുവരും വിവിധ എന്‍ ജി ഒകളുടെ ഭാഗമായിരുന്നു. എന്നാല്‍ എന്‍ ജി ഒകളില്‍ കുട്ടികള്‍ക്ക് മതിയായ പ്രോത്സാഹനം നല്‍കുന്നില്ല എന്ന് തോന്നി. ഈ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി എസ് ജി ആരംഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. എന്‍ ജി ഒകളെ കൂടുതല്‍ ശക്തിപ്പെടുത്താനും സാമ്പത്തികമായി ഉയര്‍ത്താനും അവര്‍ ശ്രമിച്ചു. കൂടുതല്‍ ഫണ്ട് കണ്ടെത്താനും സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആരംഭിച്ചു. തുടക്കത്തില്‍ സി എസ് ജി അംഗങ്ങള്‍ നിരവധി സാമൂഹിക സംരംഭങ്ങളിലും എന്‍ ജി ഒ കളിലും പ്രവര്‍ത്തിച്ചു. ഡല്‍ഹി ഐ ഐ ടിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന പ്രിയാല്‍ മോട്‌വാനി ഒരു സര്‍ക്കാരിതര സ്ഥാപനമായി ഉറവയില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ മേഖലിയലെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഷാഹീദ് സുഖ്‌ദേവ് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ സുകൃതി ഗോള്‍ ആരോഹന്‍ ലേണിംഗ് സെന്റര്‍ ഫൗണ്ടേഷന്റെ ഒരു പദ്ധതിയുടെ ഭാഗമാണ്. ഇത്തരത്തില്‍ നിരവധിപ്പേരാണ് വിവിധ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ദേവും ശിവയും അവരുടെ തിരക്കാര്‍ന്ന ജോലിക്കൊപ്പം എന്‍ ജി ഒകളും സാമൂഹ്യ സംരംഭങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.

കോളജ് വിദ്യാര്‍ഥികള്‍ ആയിരുന്നപ്പോഴുള്ള അത്രയും സമയം ഇപ്പോള്‍ അവര്‍ക്ക് ചിലവഴിക്കാന്‍ ലഭിക്കുന്നില്ലെങ്കിലും മികച്ച രീതിയില്‍ സി എസ് ജി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. കോര്‍ ടിമിലുള്ള വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഇതിന്റെ പ്രധാന നിലനില്‍പ്പ്. പുതിയ വിദ്യാര്‍ഥികളെ ഇതിലേക്ക് എടുത്തുകൊണ്ടുമിരിക്കും. എല്ലാ വര്‍ഷവും ഒരു പ്രസിഡന്റിനേയും ഒരു കോര്‍ ടീമിനേയും തിരഞ്ഞെടുക്കും.

മുള ഉപയോഗിച്ച് സൈക്കിള്‍ ഫ്രെയിം നിര്‍മിക്കുന്ന മണിപ്പൂരിലെ കരകൗശല വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്ന സൗത്ത് ഏഷ്യന്‍ ബാംബു ഫൗണ്ടേഷനെ(എസ് എ ബി എഫ്)യും ഇവര്‍ സഹായിച്ചു. മുള ഉത്പന്നങ്ങളുടെ വിതരണ ശൃംഖല കണ്ടെത്താന്‍ അവര്‍ സഹായകമായി. ചുറ്റിലും നടന്നുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും അവര്‍ അപ്പപ്പോള്‍ അറിഞ്ഞിരുന്നു. യുവ തലമുറ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു തന്നു. ഉത്പന്നങ്ങള്‍ക്ക് മൂലധനവും വിതരണവും അവര്‍ നല്‍കി.

image


സ്റ്റുഡന്റ് ടീമിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇടപാടുകാര്‍ക്ക് സംതൃപ്തമായി രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കി നിര്‍ത്തുകയാണ് അവരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം. ആത്മാര്‍ഥതയുള്ള പങ്കാളികളേയും മാര്‍ഗ നിര്‍ദേശികളേയുമാണ് ഇതിനാവശ്യം. വിദ്യാര്‍ഥികളുടെ സംഘത്തിന് പരിശീലനവും വികസനവും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ഇവിടെ നിന്നും വര്‍ഷാവര്‍ഷം വിദ്യാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട കഴിവുകളും ഗുണങ്ങളും ഇവിടെ നിന്നും നല്‍കുകയും പിന്നീട് പുതിയ വിദ്യാര്‍ഥികളെ ഇതിലേക്ക് ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്ത് പ്രശ്‌നങ്ങളും തരണം ചെയ്ത് മുമ്പോട്ട് പോകന്‍ ഇവിടുത്തെ പരിചയസമ്പന്നത സഹായിക്കും. വിദ്യാര്‍ഥികള്‍ക്ക ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. മാത്രമല്ല അവരുടെ കരിയര്‍ തിരഞ്ഞെടുക്കാനും ഇവിടെ നിന്നും കഴിയും. സാമൂഹികവും സംഘടിതവുമായ മേഖലകളില്‍ നിന്നും കൂടുതല്‍ പരിചയ സമ്പന്നരായവരെ സംരംഭത്തിന്റെ ഭാഗമാക്കാനും ദേവും ശിവയും ശ്രമിക്കുന്നുണ്ട്.

    Share on
    close