മാലിന്യപ്രശ്‌നത്തിന് പരിഹാരമേകി ' പ്ലാസ്റ്റിക് ടു മണി'

മാലിന്യപ്രശ്‌നത്തിന് പരിഹാരമേകി ' പ്ലാസ്റ്റിക് ടു മണി'

Monday November 30, 2015,

1 min Read

സംസ്ഥാനത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ് മാലിന്യം. ഇതില്‍ ഏറ്റവും ദോഷകരമായത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇതിന് പരിഹാരവുമായാണ് പ്ലാസ്റ്റിക് ടു മണി പദ്ധതി എത്തുന്നത്. കേരള ചേംബര്‍ ഓഫ് സതേണ്‍ റീജിയണാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുട്ടികളില്‍ നിന്നും ശുചിത്വം ആരംഭിക്കാനാണ് ഇവരുടെ ശ്രമം.

image


ആരംഭത്തില്‍ തലസ്ഥാന ജില്ലയില്‍ തുടങ്ങുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് സംസ്ഥാനം മുഴുവനും നടപ്പാക്കാനാണ് തീരുമാനം. ആദ്യം അഞ്ച് സ്‌കൂളികളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

തലസ്ഥാനത്തെ പ്രധാന സ്‌കൂളുകളിലെ എഴാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സഹകരണത്തോടെ അവരുടെ വീട്ടിലും പരിസരങ്ങളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കഷ്ണം, കുപ്പികള്‍ എന്നിവ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ കഴുകി വൃത്തിയാക്കി ഉണക്കി കേരള ചേംബര്‍ വിതരണം ചെയ്യുന്ന തുണി സഞ്ചിയില്‍ നിക്ഷേപിച്ച് സ്‌കൂളില്‍ പ്രത്യേകം സൂക്ഷിക്കുന്നു.

കേരള ചേംബര്‍ തന്നെ ഈ പ്ലാസ്റ്റിക് ശേഖരിക്കും. കിലോക്ക് 10 രൂപ നിരക്കിലാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിത്. കുട്ടികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ സ്‌കൂള്‍ നന്മക്കുതകുന്ന നല്ല പാഠം പദ്ധതിയില്‍ പങ്ക് ചേരാനും ഇതിലൂടെ അവസരം ലഭിക്കും. മാതാപിതാക്കളുടെ സഹായവും സഹകരണവും കുട്ടികള്‍ക്ക് കിട്ടുന്നതിലൂടെ പദ്ധതി വന്‍ വിജയമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മറ്റ് മാലിന്യങ്ങളെപ്പോലെ പ്ലാസ്റ്റിക് കത്തിച്ചാളുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ മനസിലാക്കിയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ ചേംബര്‍ ഓഫ് സതേണ്‍ റീജിയണ്‍ തീരുമാനിച്ചത്.

    Share on
    close