സാങ്കേതികതയുടെ തലപ്പത്തെ അഞ്ച് സ്ത്രീകള്‍

സാങ്കേതികതയുടെ തലപ്പത്തെ അഞ്ച് സ്ത്രീകള്‍

Saturday November 14, 2015,

3 min Read

ടെക്കികളായി ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ആരാണ് പറയുക? ടെക്കികളായി മാത്രമല്ല ചില പ്രമുഖ കമ്പനികളുടെ തലപ്പത്തിരിക്കുന്നതും സ്ത്രീകളാണ്. അങ്ങനെ ചില കമ്പനികളുടെ നട്ടെല്ലായി മാറിയ 5 സ്ത്രീകളെ നമുക്കിവിടെ പരിചയപ്പെടാം.

image


വനിത നാരായണന്‍ (മാനേജിങ് ഡയറക്ടര്‍, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

വനിത നാരായണന്‍ ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മനേജിങ് ഡയറക്ടറും ദക്ഷിണ ഏഷ്യന്‍ മേഘലയുടെ റീജിയണല്‍ മാനേജരുമാണ്. 2013 ജനുവരിയിലാണ് വനിത നേതൃനിരയിലേക്ക് എത്തുന്നത്. ഇന്ത്യയിലേയും ദക്ഷിണ ഏഷ്യന്‍ മേഖലയുടെയും സെയില്‍സ്, മാര്‍ക്കറ്റിങ്ങ്, സേവനങ്ങള്‍, ആഗോള വിതരണം എന്നിവയുടെ ഉത്തരവാദിത്തം വനിതക്കാണ്. ബംഗ്ലാദശ്, നേപ്പാള്‍, ശ്രീലങ്ക ഇവയെല്ലാം ഉള്‍പ്പെടുന്നു. ഇന്ത്യയിലാണ് ഐ.ബി.എമ്മിന് ഏറ്റവും വലിയ വളര്‍ച്ച ഉള്ളത്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ഇന്ത്യ മാറിക്കഴിഞ്ഞു.

image


1987ല്‍ അമേരിക്കയില്‍ വച്ചാണ് വനിത ഐ.ബി.എമ്മില്‍ ചേരുന്നത്. 25 വര്‍ഷം പിന്നിടുമ്പോള്‍ പല രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ കൈമുതലാക്കിയാണ് വനിത മുന്നേറുന്നത്. 2009ല്‍ ആണ് ഇന്ത്യയുടെയും ദക്ഷിണേഷ്യുടെയും ചുമതല ഏറ്റെടുത്തത്. ഇതിന് മുമ്പ് അവര്‍ ഏഷ്യ പസഫിക് കമ്മ്യൂണിക്കേഷന്‍ സെക്ടറിലെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. പിന്നീട് ഐ.ബി.എമ്മിന്റെ ടെലികോം സൊലൂഷന്‍സിന്റെ വൈസ് പ്രസിഡന്റായി. ഐ.ബി.എമ്മിന്റെ ഇന്റര്‍ഗ്രേഷന്‍ ആന്റ് വാല്യൂസ് ടീമിലെ അംഗമാണ് വനിത. 2012ല്‍ വനിതയെ അനുഭവസ്തരുടെ കൂട്ടായ്മയായ ഐ.ബി.എം ഇന്‍ഡസ്ട്രി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്ത് വേണ്ടി ഉണ്ടാക്കിയ ഒരു കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് സ്‌പോണ്‍സറാണ് വനിത.മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ മാര്‍ക്കറ്റിങ്ങിലും ഹൗസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും മാസ്റ്റേഴ്‌സ് എടുത്തു.

നീലം ധവാന്‍ (മാനേജിങ്ങ് ഡയറക്ടര്‍ എച്ച്.പി ഇന്ത്യ)

ഹ്യൂലൈറ്റ്പാക്കാര്‍ഡ് ഇന്ത്യയുടെ മാനേജിംങ്ങ് ഡയറക്ടറാണ് നീലം ധവാന്‍. ഇന്ത്യയില്‍ കമ്പനിക്ക് മുഴുവനുള്ള വരുമാനത്തിന്റേയും ലാഭത്തിന്റേയും ഉത്തരവാദിത്തം ഇവര്‍ക്കാണ്. പേഴ്‌സണല്‍ സിസ്റ്റം, ഇമേജിങ്ങും പ്രിന്റിങ്ങും ഒക്കെയാണ് എച്ച്.പി നല്‍കുന്ന സേവനങ്ങല്‍. എച്ച.പിയെ ഇന്ത്യയിലെ ഏറ്റവും നല്ല കമ്പനി ആക്കി മാറ്റാനാണ് നീലം ഉദ്ദേശിക്കുന്നത്.

image


ഇതിന് മുമ്പ് 2005നും 2008നും ഇടയില്‍ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മാനേജിംങ്ങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവില്‍ മൈക്രോസോഫിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് ഗുണകരമായ മാറ്റങ്ങല്‍ വരുത്താന്‍ കഴിഞ്ഞു. മൈക്രാസോഫിറ്റില്‍ എത്തുന്നതിന് മുമ്പ് പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളായ എച്ച്.സി.എല്ലും ഐ.ബി.എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിന്‌സ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സും നേടിയിട്ടുണ്ട്.

അരുണ ജയന്തി (സി.ഇ.ഒ കാപ്പ്‌ജെമിനി ഇന്ത്യ)

അരുണ ജയന്തി കാപ്പ് ജമിനി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. കണ്‍സള്‍ട്ടിങ്ങ്, ടെക്‌നോളജി, ഔട്ട്‌സോര്‍സിങ്ങ് എന്നീ എല്ലാ വ്യവസായ മേഖലയുടെയും ഉത്തരവാദിത്തം അരുണക്കാണ്. നാല്‍പ്പതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചുമതലയും അരുണക്കാണ്. 2011 ജനുവരിയിലാണ് അരുണ സി.ഇ.ഒ ആയി ചുമതല ഏല്‍ക്കുന്നത്. 

image


അതിന് മുമ്പ് കാപ്പ്‌ജെമിനി ഔട്ട്‌സോര്‍സിങ്ങിന്റെ ഗ്ലോബല്‍ ഡെലിവറി ഓപീസരായിരുന്നു. ഈ കാലയളവില്‍ ലോകമെമ്പാടുമുള്ള കാപ്പ്‌ജെമിനിയുടെ ഔട്ട്‌സോര്‍സിങ്ങ് പ്രവര്‍ത്തനങ്ങളുടെ ലാഭവും ഗുണമേന്മയും ഉത്പാദനവും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഐ.ടി മേഖലയില്‍ അരുണക്ക് ഏകദേശം 20 വര്‍ഷത്തെ പ്രവത്തിപരിചയമുണ്ട്. പല വന്‍കിട കമ്പനികളിലും ചെറുകിട കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. 2012ലെ ഫോര്‍ച്ച്യുണ്‍ ഇന്ത്യയുടെ 50 ശക്തരായ വനിതകളുടെ പട്ടികയില്‍ അരുണ മൂന്നാം സ്ഥാനം നേടി. കൂടാതെ 2012ലെ ബിസിനസ് ടുഡെയുടെ ശക്തരായ വനിതകളുടെ പട്ടികയിലും ഇടം നേടി. 2013ലെ ഇന്ത്യ ടുഡെയുടെ ലോക സമ്മേളനത്തില്‍ 'ഇന്ത്യ ടുഡെ വുമണ്‍ ഇന്‍ ദി കോര്‍പ്പറേറ്റ് വേള്‍ഡ്' അവാര്‍ഡും ലഭിച്ചു.

കൃതിക റെഡ്ഡി (ഹെഡ് ഓഫ് ഓഫീസ്, ഫേസ്ബുക്ക് ഇന്ത്യ)

ഇന്ത്യയിലെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ടീമിനെ നയിക്കുകയാണ് കൃതിക റെഡ്ഡി. റീജിയണല്‍ ഏജന്‍സികളും ക്ലയിന്റുകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2010ല്‍ ആണ് കൃതിക ഫേസ്ബുക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ തുടങ്ങി. ഇതുവഴി കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണവും പരസ്യദാതാക്കളുടെ എണ്ണവും വര്‍ധിച്ചു.

image


ഫെയ്‌സ്ബുക്കില്‍ വരുന്നതിന് മുമ്പ് ഫിനിക്‌സ് ടെക്‌നോളജീസിന്റെ സാസ് ബേസ്ഡ് കണ്‍സ്യൂമര്‍ സെക്യൂരിറ്റി ബിസിനസ് യൂണിറ്റിന്റെ വി.പി ആയും ജി.എം ആയും പ്രവര്‍ത്തിച്ചു. അവര്‍ ആഗോള തലത്തില്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, കൊറിയ, തായ്വാന്‍ എന്നിവിടങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മോട്ടോറാളയുടെ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിലിക്കണ്‍ ഗ്രാഫിക്‌സില്‍ എഞ്ചിനീയറിങ്ങില്‍ ഡയറക്ടറായിരുന്നു. ബൂസ് അല്ലെന്‍ ഹാമില്‍ട്ടണില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃതിക തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലാണ്.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ബി.എയും സൈറാക്യൂസ് സര്‍വ്വകലാശായില്‍ നിന്ന് എം.എസും അംബേദ്ക്കര്‍ സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇയും നേടി. 2013ല്‍ ഫാസ്റ്റ് കമ്പനിയുടെ 100 ശക്തരായ ആള്‍ക്കാരുടെ പട്ടികയില്‍ കൃതിക ഇടം നേടി. ബിസിനസ് ഇന്ത്യയുടെ ഹോട്ടെസ്റ്റ് യഹ് എക്‌സിക്യൂട്ടീവ് അവാര്‍ഡ്, 50 ശ്കതരായ സ്ത്രീകളുടെ ഫോര്‍ച്ച്യുണ്‍ പട്ടികയില്‍ ഇടം, ഇംപാക്ടിന്റെ 100 ഐക്കണ്‍സ് ഓഫ് ഇന്ത്യ എക്കോസിസ്റ്റം അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയഷന്‍ ഓഫ് ഇന്ത്യയുടെ(ഐ.എ.എം.എ.ഐ) വൈസ് പ്രസിഡന്റുമാണ് കൃതിക. കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായും പ്രവര്‍ത്തിക്കുന്നു.

കുമുദ് ശ്രീനിവാസന്‍(പ്രസിഡന്റ്, ഇന്റല്‍ ഇന്ത്യ)

ഇന്റലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കുമുദ് ശ്രീനിവാസനാണ്. സംഘടനാപരമായി വികസനം, എഞ്ചിനിയറങ്ങ്, ഇന്നൊവേഷന്‍ എന്നീ മേഖലകളുടെ വളര്‍ച്ചയാണ് കുമുദ് ലക്ഷ്യമിടുന്നത്. സര്‍ക്കാരുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താനും പ്രധാന പങ്ക് വഹിക്കുന്നു. മുമ്പ് കുമുദ് സിലിക്കോണിന്റെ ഐ.ടി വിഭാഗത്തില്‍ വൈസ് പ്രസിഡന്റും ജനറള്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ ഇന്റലിന്റെ ഹാര്‍ഡ്‌വെയര്‍ എഞ്ചീയര്‍മാര്‍ക്കും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും ഐ.ടി സൊല്യൂഷന്‍സ് നല്‍കുകയായിരുന്നു ജോലി. പിന്നീട് 1987ല്‍ കുമുദ് ഇന്റലില്‍ ചേര്‍ന്നു.

image


സൈറാക്യൂസ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സ്റ്റഡീസിലെ അഡ്‌വൈസര്‍ ബോര്‍ഡ് അംഗവും ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഗവേണിങ്ങ് ബോര്‍ഡിലെ അംഗവുമാണ് കുമുദ്. അനിത ബോര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു.

1981ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബാച്ച്‌ലര്‍ ഡിഗ്രിയും 1984ല്‍ സൈറാക്യുസ് സര്‍വ്വകലാശാലയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി സ്റ്റഡീസില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയുമെടുത്തു. കൂടാതെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്ടറല്‍ കോഴ്‌സ്‌വര്‍ക്ക് പൂര്‍ത്തിയാക്കിയ കുമുദിന്റെ പ്രാര്‍ഥന ഇനിയും പുതിയ പുതിയ വനിത സി.ഇ.ഒമാര്‍ ഉണ്ടാകട്ടെയെന്നാണ്.