ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് പ്രഖ്യാപിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് പ്രഖ്യാപിച്ചു

Tuesday June 27, 2017,

1 min Read

ജൂണ്‍ 26 ലെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പ് നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങള്‍, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. 

image


സ്‌കൂള്‍ തലത്തില്‍ മികച്ച ലഹരി വിരുദ്ധ ക്ലബ്ബായി കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് എച്ച്.എസ്.എസ് (തൊക്കിലങ്ങാടി) സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിനെയും, കോളേജ് തലത്തിലെ മികച്ച ലഹരി വിരുദ്ധ ക്ലബ്ബായി തൃശൂര്‍ ജില്ലയിലെ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിനെയും തെരഞ്ഞെടുത്തു. മികച്ച സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബ് അംഗമായി കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നാസിയ ബി.എന്‍, കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗമായി കൊല്ലം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലെ സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കാര്‍ത്തിക എസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സന്നദ്ധ പ്രവര്‍ത്തകനായി എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ഡോ. എം.എന്‍. വെങ്കിടേശനെയും, മികച്ച സന്നദ്ധ സംഘടനായി തിരുവനന്തപുരം, വെളളനാട്, കരുണാസായിയെയും തെരഞ്ഞെടുത്തു. അവാര്‍ഡുകള്‍ ജൂണ്‍ 26ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണം സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. എക്‌സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.