അന്താരാഷ്ട്ര വനിതാവാരത്തില്‍ വനിതകള്‍ക്ക് മനംനിറയെ സമ്മാനങ്ങളുമായി വോഡഫോണ്‍ ഇന്ത്യ

0


സ്ത്രീകള്‍ സമൂഹത്തിനും സ്ഥാപനത്തിനും നല്‍കുന്ന സംഭാവനകള്‍ മാനിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് വോഡഫോണ്‍ ഇന്ത്യ. മാര്‍ച്ച് ഏഴു മുതല്‍ 11 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്ലെഡ്ജ് ഫോര്‍ പാരിറ്റി' തുല്യതയ്ക്കായുള്ള പ്രതിജ്ഞ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടി. ഒപ്പം മനംന നിറയെ സമ്മാനങ്ങളാണ് വനിതകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കസ്റ്റമര്‍ ഓഫറുകള്‍

വനിതാ ഉപയോക്താക്കള്‍ക്കുള്ള പ്രത്യേക ഓഫറുകളോടെയാണ് വൊഡാഫോണ്‍ അന്താരാഷ്ട്ര വനിതാവാരാഘോഷം ആരംഭിക്കുന്നത്. ഇതോടൊപ്പം തന്നെ സ്‌റ്റൈലിസ്റ്റ് മാലിനി രമണിയില്‍നിന്നുള്ള ഫാഷന്‍ അലേട്ട്‌സ്, മാസ്റ്റര്‍ ഷെഫ് സഞ്ജീവ് കപൂറില്‍നിന്നുള്ള കുസീന്‍ ആന്‍ഡ് കുക്കിംഗ് അലേട്ട്‌സ്, ജോക്ക്‌സ്, ഡയറ്റ് ടിപ്‌സ്, ഇംഗ്ലീഷ് അലേട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ വാല്യു ആഡഡ് സര്‍വീസുകള്‍ക്കുള്ള (വാസ്) ഓഫറുകളും ലഭ്യമാകും.

വിമണ്‍ ഓഫ് പ്യുവര്‍ വണ്ടര്‍

ഇന്ത്യയില്‍ സ്ത്രീ സമത്വത്തിന് വേണ്ടി നിലനില്‍ക്കുന്നതില്‍ വോഡഫോണ്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ഈ കാഴ്ച്ചപ്പാടോടുകൂടി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വോഡഫോണ്‍ ഫൗണ്ടേഷന്‍ വിമണ്‍ ഓഫ് പ്യുവര്‍ വണ്ടറിന്റെ മൂന്നാം പതിപ്പിലുള്ള പുസ്തകം പുറത്തിറക്കും. വിവിധ തുറകളില്‍ കഴിവ് തെളിയിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത 50 ഗ്രാമീണ, നാഗരിക സ്ത്രീകളുടെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കോഫീ ടേബിള്‍ ബുക്കാണിത്. സാമൂഹ്യപ്രവര്‍ത്തനം, നൃത്തം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പ്രമുഖരായ സൂനി താരപൊരേവാല, ജസ്റ്റീസ് ലീല സേത്, ഷൊവാന നാരായന്‍, കൃതിക റെഡ്ഡി തുടങ്ങിയ ആളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര ഇടപെടലുകള്‍

അന്താരാഷ്ട്ര വനിതാ വാരാഘോഷവുമായി ബന്ധപ്പെട്ട് വോഡഫോണ്‍ കമ്പനിയ്ക്കുള്ളിലുള്ള വനിതാ ജീവനക്കാര്‍ക്കായി നിരവധി ആകര്‍ഷകമായ പദ്ധതികളാണ് കമ്പനി തയാറാക്കിയിരിക്കുന്നത്. വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയുടെ സിഇഒ വിട്ടോറിയോ കൊളാവോ എല്ലാ ജീവനക്കാരോടുമായി നടത്തുന്ന ആഗോള പ്രസംഗം വോഡഫോണിന്റെ 39 എയ്ഞ്ചല്‍ സ്‌റ്റോറുകളിലുള്ള വനിതാ ജീവനക്കാര്‍ വോഡഫോണ്‍ ഡീവ എന്നെഴുതിയ സാരി ധരിക്കും

വനിത ജീവനക്കാര്‍ക്കായി ഇന്‍സ്പിരേഷനല്‍ സ്പീക്കേഴ്‌സ് പങ്കെടുക്കുന്ന പവര്‍ഹൗസ് സെഷനുകള്‍, പ്രമുഖ ആക്ടിവിസ്റ്റും നടിയും നിര്‍മ്മാതാവുമായ ഗുല്‍ പനാഗുമൊത്ത് പവര്‍ യോഗ സെഷന്‍. സ്ത്രീ സുരക്ഷ, ക്ഷേമം എന്നീ വിഷയങ്ങളിലായിരിക്കും സംവാദം. സേഫ്റ്റിപിന്‍ സിഇഒ കല്‍പ്പന വിശ്വനാഥുമായി ഒരു സെഷന്‍, വ്യവസായ പ്രമുഖര്‍, ഡോ സൗന്ദര്യ രാജേഷ് എന്നിവരുമായി പാനല്‍ സെഷന്‍ പവര്‍ഹൗസ് വിത്ത് ലീഡര്‍ഷിപ്പ്. വനിതാശിശുക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച സ്വാധീനശക്തിയുള്ള 100 സ്ത്രീകളില്‍ ഒരാളാണ് സൗന്ദര്യ രാജേഷ്.

ഹിഫോര്‍ഷീ സൈന്അപ് ഇവന്റുകള്‍ വോക്കത്തോണ്‍, കസ്റ്റമര്‍ ഇവന്റ്‌സ്, കമ്മ്യൂണിറ്റി ഇവന്റ്‌സ്, ക്യാംപസ് ഇവന്റ്‌സ് എന്നിവ സംഘടിപ്പിക്കും. ബെസ്റ്റ് വേര്‍ഷന്‍ ഓഫ് യൂ പേഴ്‌സണല്‍ ഗ്രൂമിംഗ്, സ്വയം പ്രതിരോധം, ബിസിനസ് എറ്റിക്വറ്റ്‌സ്, എക്‌സിക്യൂട്ടീവ് പ്രെസന്‍സ് എന്നിവ ഉള്‍പ്പെടുത്തി എഡ്യുക്കേറ്റീവ് സെഷന്‍സ് വനിതാകള്‍ക്കായി വോക്ക് ഇന്‍ റിക്രൂട്ട്‌മെന്റ,് വനിത ജീവനക്കാര്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ പ്രത്യേക മൂവി ഔട്ടിംഗ് പുരസ്‌ക്കാരങ്ങള്‍ നല്‍കും. വിമണ്‍ ഇന്‍ റെഡ് അവാര്‍ഡ് ലിംഗ വൈവിധ്യത്തിനും മറ്റുമായി സ്ത്രീ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ആളുകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. സഹപ്രവര്‍ത്തകരാണ് ഈ പുരസ്‌ക്കാരത്തിനുള്ള ആളുകളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഗ്രൂപ്പിന്റെ ആഗോള പ്രാതിനിധ്യത്തില്‍നിന്ന് 100 സ്ത്രീകള്‍ക്ക് പുരസ്‌ക്കാരം നല്‍കും. ഹീഫോര്‍ഷീ അവാര്‍ഡ് ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകള്‍ക്കുള്ള തൊഴിലിടങ്ങളിലെ സാഹചര്യം അനുകൂലമാക്കുന്നതിനുമുള്ള ആഗോള് ക്യാംപെയ്‌നായ ഹീഫോര്‍ഷീയുടെ വലിയ പ്രചാരകനാണ് വോഡഫോണ്‍