ആഘാസ്; ഒത്തൊരുമയുടെ വിജയം

0

ആഘാസ് എന്നാല്‍ തുടക്കം എന്നാണര്‍ത്ഥം. ജലന്ദര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒയാണ് ആഘാസ്. കുറഞ്ഞ കാലയളവില്‍തന്നെ ആഘാസ് ഏകദേശം നൂറിലധികം സ്ത്രൂകളെ സഹായിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കി അവരെ സ്വയം വരുമാനമുണ്ടാക്കുന്നതിന് പ്രാപ്തരാക്കുകയാണ് ആഘാസ് ചെയ്യുന്നത്. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നയാളും ആഘാസിന്റെ സ്ഥാപകരില്‍ ഒരാളുമായി നിധി കോഹ്‌ലി തന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു.

സമൂഹത്തില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഓരോ ബാധ്യതകളുണ്ട്. അത് കുറച്ചെങ്കിലും നാം നിറവേറ്റണം. മൂന്ന് പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ തനിക്ക് പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഇന്ന് സ്ത്രീകളെ സഹായിക്കുന്ന സംഘടനകള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല എന്നതിനാല്‍ അവരെല്ലാം തന്നെ ഒരുതവണ മാത്രമേ സഹായിക്കൂ. തനിക്ക് എന്നെങ്കിലും എപ്പോഴും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതും അവരെ സ്വാശ്രയ ശീലമുള്ളവരാക്കി തീര്‍ക്കുന്നതുമായ സംരംഭം ചെയ്യാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് തൊഴില്‍പരമായ പരിശീലനങ്ങളും അതിന് വേണ്ടിയുള്ള അവസരങ്ങളും നല്‍കുന്നത് ഒരു തുടക്കമാണെന്ന് താന്‍ കരുതുന്നു. ഈ ആശയം മനസില്‍ കണ്ടാണ് താന്‍ ആഘാസ് തുടങ്ങിയത്.

നിധി തന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടുകയായിരുന്നു. എല്ലാവരും പദ്ധതിയെ പിന്തുണക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. കുറേ ചര്‍ച്ചകള്‍ക്കും മറ്റുമൊടുവില്‍ ആഘാസ് എന്ന പേരോടെ ഒരു പദ്ധതി രൂപപ്പെടുത്തി ഒരു സൊസൈറ്റി ആയി 2012ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ടീമംഗങ്ങള്‍ ആദ്യമൊക്കെ എല്ലാ മാസവും കുറച്ച് തുക സ്വരൂപിക്കാന്‍ തുടങ്ങി. അതുമാത്രമല്ല കാര്യക്ഷമമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനാകാത്ത ഉദാരമനസ്‌കരായ നിരവധി പേരുടെ സഹായങ്ങള്‍ ലഭിച്ചു. ഈ ഉദ്ദേശത്തോടെ ഒരു ബാങ്ക് അക്കൗണ്ട് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ ചില ഉദാരമനസ്‌കരുടെയും സ്ഥാപകരുടെയും സംഭാവനകള്‍കൊണ്ടാണ് ആഘാസ് നടത്തിക്കൊണ്ട് പോകുന്നത്. ഇതുവരെ ഫണ്ടിന് കുറവൊന്നും വന്നിട്ടില്ല. ഖ്വാദിയന്‍ ഗ്രാമത്തില്‍ 2012 മെയ് മാസത്തില്‍ സംഘം അവരുടെ ആദ്യത്തെ തൊഴില്‍ പരിശീലന കോഴ്‌സ് ആരംഭിച്ചു. അവര്‍ വളരെ ലളിതമായ ഒരു തുടക്കം തന്നെ കുറിച്ചു. നാല് മാസം കാലാവധിയുള്ള തയ്യലിന്റെയും സൗന്ദര്യപരിശീലനത്തിന്റെയും കോഴ്‌സുകള്‍ ആരംഭിച്ചുകൊണ്ട് പരിശീലനത്തിന്റെ അവസാനം അതില്‍ ചേര്‍ന്നവര്‍ക്കൊക്കെ ഗ്രാമത്തിന്റെ രക്ഷാധികാരികള്‍ അതില്‍ ചേര്‍ന്നവര്‍ക്കൊക്കെ ഗ്രാമത്തിന്റെ രക്ഷാധികാരിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഈ പരിശീലനത്തില്‍നിന്നും ലഭിച്ച പ്രതികരണത്തെ തുടര്‍ന്ന് വീണ്ടും അതേ കോഴ്‌സ് തന്നെ മറ്റ് സ്ഥലങ്ങളിലും നടത്തുകയുണ്ടായി. ഇത് പെണ്‍കുട്ടികള്‍ക്ക് കുറച്ച് വരുമാനമുണ്ടാക്കാന്‍ സാധിക്കുക എന്നതിലുപരി അവശ്യംവേണ്ട അവസരവും ആത്മവിശ്വാസവും നല്‍കി. കര്‍വാചൗത് പോലുള്ള ആഘോഷങ്ങളില്‍ ഈ സംങം മെഹന്ദി ക്യാമ്പ് പോലുള്ളവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള കോഴ്‌സുകള്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്‌തെന്ന് നിധി പറയുന്നു.

ആഘാസ് പിന്നീച് കമ്പ്യൂട്ടര്‍ പരിശീലനവും ഇംഗ്ലീഷ് പഠനവും സ്വരക്ഷരക്ക് വേണ്ടിയുള്ള പരിശീലനങ്ങളും നല്‍കുകയുണ്ടായി. ഇത്തരത്തിലുള്ള സ്ഥിര കോഴ്‌സുകള്‍ക്ക് പുറമെ സമയാസമയങ്ങളില്‍ അവര്‍ക്ക് മുടി വെട്ടലും, പേപ്പര്‍ ബാഗ് നിര്‍മാണവും പോലുള്ള പരിശീലന പരിപാടികളും ആരംഭിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരും ആഘാസില്‍ എത്തിയിട്ടുണ്ട്. ഇതുവരം ഏകദേശം 1000 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

ഇവിടെ പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ കണ്ടെത്തി കൊടുക്കുന്നതിനും സഹായിക്കാറുണ്ട്. തങ്ങള്‍ പരിശീലിപ്പിച്ച നൂറോളം പെണ്‍കുട്ടികള്‍ ഇപ്പോള്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ഇരുപതോളം പേര്‍ സലൂണുകളിലും പാര്‍ലറുകളിലും പോയി ബ്യൂട്ടീഷ്യന്‍മാരായി ജോലി ചെയ്യുന്നു. അഞ്ചോളം പേര്‍ സ്വന്തമായി പാര്‍ലറുകള്‍ ആരംഭിച്ചു. പലരും ഡോര്‍ ടു ഡോര്‍ ബ്യൂട്ടീഷ്യന്മാരായി ജോലി നോക്കുകയാണ്. തയ്യല്‍ ക്ലാസില്‍നിന്നും പലരും അടുത്തുള്ള പല ബൊട്ടീക്കുകളിലും മറ്റും ജോലി നോക്കുന്നു. മറ്റ് കുറച്ചുപേര്‍ വീടുകളില്‍ അവരുടെ നിലക്കനുസരിച്ചുള്ള തയ്യല്‍ ജോലികള്‍ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം തങ്ങളുടെ തന്നെ ഒരു ബൊട്ടിക് തുടങ്ങി. അതില്‍ അഞ്ചോളം പേര്‍ ജോലി ചെയ്യുന്നു. കുറച്ചുപേര്‍ ടെലി കോളേഴ്‌സ് ആയി ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്നു.

ചില ടീം അംഗങ്ങള്‍ക്ക് ചില കാരണങ്ങളായാല്‍ ആഘാസിലെ അംഗത്വം ഉപേക്ഷിക്കേണ്ടി വന്നു. പിന്ീട് അവര്‍ വേറെ ഗ്രൂപ്പുകളില്‍ ചേര്‍ന്നു. ഇപ്പോഴുള്ള ഗ്രൂപ്പില്‍ റിതു ദുഗല്‍, കുല്‍ദീപ് ഗുമ്മന്‍, ശില്‍പ അഗര്‍വാള്‍, പാര്‍വന്‍ കൗറ, സച്ച്‌ലീന്‍ കൗര്‍, കവിത ചോപ്ര എന്നിങ്ങനെ എല്ലാവരും ആവശ്യം വരുമ്പോള്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇവരില്‍ മൂന്നുപേര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്, ചില കാര്യങ്ങളില്‍ ആഘാസിന് നിരാശയുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടും വലിയൊരു ശതമാനം പെണ്‍കുട്ടികള്‍ അവരുടെ കഴിവ് ഉപയോഗിക്കുന്നില്ല. ഇതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനം കുടുംബത്തില്‍ നിന്നുണ്ടാകുന്ന വിലക്കും നിബന്ധനകളുമാണ്. ഒരു ടീം അംഗത്തിന്റെ വാക്കുകള്‍ ഇങ്ങനെ നമ്മുടെ നഗരം കായിക വ്യവസായത്തിന്റെ തറവാടാണ്. മാത്രമല്ല വസ്ത്രങ്ങളും ഷൂസുകളും ബാഗുകളുമെല്ലാം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ കൂണുപോലെ മുളയ്ക്കുന്നു. ഇതെല്ലാം നല്ല രീതിയില്‍ തയ്ച്ച് കൊടുക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളെ ആവശ്യമുണ്ട്. വീടിന് പുറത്തിറങ്ങി ജോലി ചെയ്യാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ചിലപ്പോഴൊക്കെ ഫാക്ടറികളില്‍നിന്നും മറ്റും കഴിവുള്ള പെണ്‍കുട്ടികളെ ജോലിക്കെടുക്കാന്‍ വേണ്ടിയുള്ള ഫോണ്‍കോളുകള്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ട്. പല അവസരങ്ങളിലും തങ്ങള്‍ പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഫാക്ടറികളില്‍ കൊണ്ടുപോകാറുണ്ട്. അവിടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണിത്. എന്നിട്ടും നിരവധി പേര്‍ ഇതിലേക്ക് കടന്നുവരുന്നില്ല.

ചെറുത്തു നില്‍പ്പില്‍ മാത്രമല്ല മറിച്ച് തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ജോലി ലഭിക്കുകയും അവരുടെ കുടുംബത്തിന് വരുമാനും താങ്ങും ആകുന്നതും പ്രധാനമാണ്.

ഇപ്പോള്‍ ടീം വളരെ കൂടുതല്‍ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ശ്രമിക്കുകയാണ്. പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പരിശീലന പരിപാടികള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുമെന്ന് ടീം വിശ്വസിക്കുന്നു.