വടക്കന്‍ കര്‍ണാടകയില്‍ തരംഗം സൃഷ്ടിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍

0


കര്‍ണാടക സര്‍ക്കാരിന്റെ 'ഇന്‍വെസ്റ്റ് കര്‍ണാടക' പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ യുവര്‍‌സ്റ്റോറി അഭിമാനിക്കുന്നു. ഈ പദ്ധതി വഴി കര്‍ണാടകയിലെ വ്യാവസായിക വളര്‍ച്ച തുറന്ന് കാട്ടുകയും ലോകത്തിന്റെ പല ഭാഗത്തുനിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 2016 ഫെബ്രുവരി 3 മുതല്‍ 5 വരെ ബാംഗ്ലൂരിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചടങ്ങിന്റെ തുടക്കത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് തന്നെ വളരെ പെട്ടെന്ന് സാങ്കേതിക വിദ്യയുടെ ഹബ്ബായി മാറാന്‍ പോകുന്ന വടക്കന്‍ കര്‍ണാടകയെ കുറിച്ച് മനസ്സിലാക്കാം.

നിറഞ്ഞ പ്രസരിപ്പ്, പല ഭാഷകള്‍ ചേര്‍ന്ന സംസ്‌കാരം, കോസ്‌മോപൊളിറ്റന്‍ സാമ്യതയുളള രൂപം ഇതെല്ലാം ചേര്‍ന്നതാണ് വടക്കന്‍ കര്‍ണാടക. ഇതുവരെ തിരിച്ചറിയാത്ത ഇവിടുത്തെ വിപണി പുറത്തേക്ക് വരാന്‍ വെമ്പുന്നു ! ചില വ്യവസായ സ്ഥാപനങ്ങളുടേയും വാസസ്ഥലമാണ് ഇവിടം. ഏകദേശം ഒരുലക്ഷത്തിലധികം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങല്‍ ഇവിടെയുണ്ട്. പലതും വളര്‍ന്നുകൊണ്ടുമിരിക്കുന്നു. ഇന്ന് ഒരു വിപ്ലവകരമായ മാറ്റത്തിന് സാക്ഷിയാകുകയാണിവര്‍. പരമ്പരാഗതമായ വ്യവസായങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയാണ് ഇവിടെയുള്ള ഒരുകൂട്ടം സംരംഭകര്‍. മുമ്പ് ടെലിഫോണ്‍, വൈദ്യുതി എന്നിവ ഒരു വെല്ലുവിളിയായി മാരിയ പ്രദേശത്താണ് ഇങ്ങനെ ഒരു മാറ്റത്തിന് വിധേയമാകുന്നത്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യ എന്ന പദം പോലും ഇവിടെ ധീരതയുടെ പ്രതീകമായി മാറിയിരിക്കുന്നു.

'ഒരു ലാന്‍ഡ്‌ലൈന്‍ കണക്ഷന് വേണ്ടി ഞങ്ങള്‍ക്ക് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇവിടെ ഇടസംവിദാനം നിലവില്‍ വന്നപ്പോള്‍ ഞങ്ങളെപ്പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നുള്ളൂ.' എന്‍ എസ് ഐയുടെ സി ഇ ഒ ആയ സന്തോഷ് ഹുരളികൊഷി പറയുന്നു. അന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. കൃഷിയും പരമ്പരാഗത വ്യവസായവും മുന്‍നിരയില്‍ നിന്ന ഒരു പ്രദേശത്ത് സംരംഭകര്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. അന്ന് പരമ്പരാഗത വ്യവസായങ്ങല്‍ ചെയ്യുന്നവരെ ഈ മേഖലയില്‍ എത്തിക്കുക എന്നത് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിത്തുടങ്ങി.

ഒരു ശ്യംഖലയുടെ മിര്‍മ്മാണം

ഇത്രയും പരിതാപകരമായ അവസ്ഥയില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയത് എങ്ങനെ? അവര്‍ കൈകോര്‍ത്തു! 'ഒരു വ്യവസായത്തില്‍ എപ്പോഴും പരസ്പര സഹകരണം അത്യാവശ്യമാണ്.' കൂകി കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സിന്റെ സ്ഥാപകരനായ ശശാങ്ക് രെവങ്കര്‍ പറയുന്നു. ഹുംബ്ബിയിലെ ഒരു ഇലക്‌ട്രോണിക് സ്റ്റാര്‍ട്ട് അപ്പാണിത്. വലിയ നഗരങ്ങളില്‍ മത്സരവും ചതിപ്രയോഗങ്ങളും നിലനില്‍ക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഐക്യവും സൗഹൃദവുമാണ് ഇവരുടെ വിജയത്തിനാധാരം. വേണ്ടത്ര വികസനമോ തൊഴില്‍ അവസരങ്ങളോ ഇല്ലാത്ത ഈ പ്രദേശത്ത് ടെക്കികള്‍ താമസിക്കാന്‍ തയ്യാറാകുമോ. അവരെ വച്ച് ഒരു ടീം ഉണ്ടാക്കിയാല്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികല്‍ എന്തൊക്കെയായിരിക്കും? 'ജീവനക്കാരെ നിലനിര്‍ത്താനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഒരു നല്ല മാനേജര്‍ വേണം' സങ്കല്‍പ്പ് സെമികണ്ടക്‌ടേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് സി ഇ ഒ ആയ വിവേക് പവാര്‍ പറയുന്നു. 2005ല്‍ 10 ജീവനക്കാരുമായി തുടങ്ങിയ ഒരു കമ്പനി ആയിരുന്നു ഇത്. ഇന്ന് ഇവര്‍ 450 ജീവനക്കാരുമായി ഇന്ത്യയില്‍ വളരെ വേഗത്തില്‍ വളരുന്ന ഒരു കമ്പനിയായി മാറിക്കഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തനം ഹൂബ്ലിയില്‍ ആരംഭിച്ചിട്ടുണ്ട്.

പുറത്തുനിന്നുള്ള പിന്തുണ

പരസ്പര സഹായത്തോടെ മുന്നോട്ട് പോകുക എന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെങ്കിലോ? മറ്റ് നയങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് സ്വയം സഹായം എന്ന നയമാണ് നല്ലത്. ഈ സാഹചര്യത്തില്‍ 'പൊതുവേ സ്റ്റാര്‍ട്ട് അപ്പുകള്‍ സ്വയം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്.' സന്തോഷ് പറയുന്നു. എന്തുകൊണ്ടാണ് ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ പലരും മടിക്കുന്നത്? 'നവീന ആശയങ്ങല്‍ ഉള്ള സംരംഭങ്ങള്‍ ഉണ്ടെങ്കില്‍ വലിയ നിക്ഷേപകര്‍ ഹൂബ്ലിയിലെത്തും. അതിന് സംരംബങ്ങലുടെ എണ്ണം കൂടണം.' വിവേക് പറയുന്നു. 'ടെക്ക്‌സ്പാര്‍ക്ക്‌സ് പോലുള്ള പരിപാടികള്‍ 2015ല്‍ ഇവിടെ എത്തിയിരുന്നു. ഇത് സംരംഭകര്‍ക്ക് വളരെയധികം പ്രയോജനമായിരുന്നു. മാത്രമല്ല സംരംഭകര്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന് കൊടുക്കാനും ഇത് സഹായകരമായി.' ബേര്‍ഡ്ബീസ് ടെക്ക് സൊല്ല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡിയും സി ഇ ഒയുമായ ആനന്ദ് ജി നായിക് പറയുന്നു.

ഇന്നത്തെ അവസ്ഥ

ഇന്ന് മറ്റ് വലിയ നഗരങ്ങലെ പോലെ തന്നെ വടക്കന്‍ കര്‍ണാടകയില്‍ സ്റ്റാര്‍ട്ട് അപ്പ് അന്തരീക്ഷം കുറച്ചുകൂടി ഉയര്‍ന്നുകഴിഞ്ഞു. 'പശ്ചിമ ഘട്ട നിരകളിലൂടെ സഞ്ചരിച്ച് ഒരു മെര്‍സിഡസ് കാറിന്റെ ഉടമസ്ഥന്റെ നിരാശ നിറഞ്ഞ വാക്കുകളാണ് ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന ആശയത്തിലേക്ക് ഞങ്ങളെ നയിച്ചത്. അദ്ദേഹത്തിന്റെ കാറിന്റെ ടയര്‍ പലതവണ പഞ്ചറായിരുന്നു.' ഫിറ്റ് മൈ ടയറിന്റെ സ്ഥാപകനായ അമിത് ദോഷി പറയുന്നു.' ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ റീപ്ലെയ്‌സ്‌മെന്റ് കമ്പനിയാണിത്. പരമ്പരാഗതമായ വ്യവസായങ്ങള്‍ ഉള്ളവരും ഇപ്പോള്‍ സാങ്കേതികവിദ്യയുടെ ശക്തി മനസ്സിലാക്കിക്കഴിഞ്ഞു.

മുന്നോട്ടുള്ള വഴി

അടിസ്ഥാന വികസനവും കൃത്യമായ പ്രദേശങ്ങളും ലഭിച്ചതോടെ വടക്കന്‍ കര്‍ണാടകയിലെ സാറ്റാര്‍ട്ട് അപ്പ് യാത്ര തുടങ്ങുകയായി. സര്‍ക്കാരിന്റെ 20 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നായി ബല്‍ഗാം മാറിയതും പുതിയ പ്രതീക്ഷ നല്‍കുന്നു. വലിയ വിപണിയും സാങ്കേതികവിദ്യാ സര്‍വ്വകലാശാലകളുടെ എണ്ണവും ഇതിന് അനുകൂലമാണ്. എന്നാല്‍ രാജ്യത്തെ മറ്റ് സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്ന് ഈ പ്രദേശത്തെ സ്റ്റാര്‍ട്ട് അപ്പിനെ വ്യത്യസ്തമാക്കുന്ന ആ ഒരു കാര്യം എന്താണ്?

'പണത്തേക്കാലുപരി ഒരു നല്ല ഉദ്ദേശത്തോട് കൂടിയ സ്റ്റാര്‍ട്ട് അപ്പ്, ഇന്ത്യയെ പടുത്തുയര്‍ത്താനുള്ള സ്റ്റാര്‍ട്ട് അപ്പ്' വിവേക് പറയുന്നു.

ബുദ്ധിയുള്ള നേതാക്കള്‍, വലിയ ആശയങ്ങള്‍, ഇതുവരെ അധികമാരും കടന്നുവരാത്ത വിപണി അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ വടക്കന്‍ കര്‍ണാടകയെ തൂര്‍ച്ചയായും ഉറ്റുനോക്കേണ്ടതാണ്. ഇന്‍വെസ്റ്റ് കര്‍ണാടക ഗ്ലോബല്‍ ഇന്‍വെസ്റ്റേസ് സമ്മിറ്റില്‍ ഒരു ഡിജിറ്റല്‍ അനുഭവം നല്‍കാനായി കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ ഇന്‍വെസ്റ്റ് കര്‍ണാടക 2016 എന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്.