ഭക്ഷണ വിതരണത്തിന് പുറമേ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ചായ് പോയിന്റ്

0

വൈകുന്നേരം നാലുമണിയാകുമ്പോള്‍ ഒരു കപ്പ് ചൂട് ചായയും സമൂസയും തിന്നാന്‍ നിങ്ങള്‍ക്ക് കൊതി തോന്നാറില്ലേ. ചായ് പോയിന്റിന്റെ ചായ് ഓണ്‍ കോള്‍ വിതരണശൃംഖലയിലൂടെ ചായ ഓര്‍ഡര്‍ ചെയ്യാനായിരിക്കും നിങ്ങള്‍ അപ്പോള്‍ നോക്കുക.

ഭക്ഷണ,വിതരണ, സാങ്കേതികവിദ്യാരംഗത്തെ പുതിയ വ്യവസായ സംരംഭങ്ങള്‍ ഉപഭോക്താവിന്റെ ജീവിതം എളുപ്പത്തിലാക്കുന്നതിന് പുറമേ പരിസ്ഥിതി സംരക്ഷണത്തിലും ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ്..

റോഡ്‌റണ്ണര്‍,സ്വിഗി എന്നിവയ്ക്കുശേഷം, ചായ വിതരണത്തിനായി അറുപതില്‍പരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന വ്യവസായ സംരംഭമാകുകയാണ് ചായ് പോയിന്റ്. ആംപെയര്‍ വെഹിക്കിള്‍സുമായും ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ചാണ് പുതിയ സംരംഭം അവര്‍ ആരംഭിച്ചിരിക്കുന്നത്.

കമ്പനി വിതരണ ശംഖലയെ വിശേഷിപ്പിക്കുന്നത് ഗ്രീന്‍ ടി ബ്രിഗേഡ് എന്നാണ്. ബംഗളൂരൂ,ഡല്‍ഹി,ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് ഈ സംഘത്തെ വിന്യസിച്ചിരിക്കുന്നത്. മുംബൈയിലും ചെന്നൈയിലും ഈ ബ്രിഗേഡിനെ വിന്യസിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

ചായ വിതരണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രകൃതിെയ മാത്രമല്ല വിതരണ ശൃംഖലയെയും മികച്ച രീതിയില്‍ സഹായിക്കുന്നതായി സിഇഒ അംലീക് സിങ് ബിജ്‌റാല്‍ പറയുന്നു. ഇന്ധനം ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കാന്‍ കഴിയുന്നുണ്ട്. ബദല്‍ ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിനുള്ള സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്നതിനാല്‍ സ്‌കൂട്ടറുകള്‍ വിലകുറച്ച് വാങ്ങാനും കഴിയുന്നു.

സാമ്പത്തികമായി ഇതു നേട്ടമാണെന്ന് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സാങ്‌ചെന്നും വ്യക്തമാക്കുന്നു. ഗ്രീന്‍ ടി ബ്രിഗേഡിന്റെ സേവനമുള്ള സ്ഥലങ്ങളില്‍ വില്‍പ്പനാനന്തര സേവനം ഹീറോ ഇലക്ട്രിക്‌സ് ഉറപ്പുനല്‍കിയിട്ടുണ്ട്.

വിതരണരംഗത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച ഇനിയും വര്‍ധിക്കുമെന്നും ചായ്‌പോയിന്റുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആംപെയര്‍ വെഹിക്കിള്‍സ് സിഇഒ ഹേമലത അണ്ണാമലൈ പറയുന്നു.

വിതരണ മേഖലയിലുള്ള പുതു സംരംഭകര്‍ പരിസ്ഥിതി സംരക്ഷണ മാതൃകകള്‍ സ്വീകരിക്കുന്നത് ഉത്സാഹംനിറയ്ക്കുന്ന കാര്യമാണ്. ഇ കൊമേഴ്‌സ് കമ്പനികളും വിതരണ കമ്പനികളും സ്റ്റാഫുകളുടെ ഇരുചക്രവാഹനങ്ങളാണ് സേവനത്തിനായി ഉപയോഗിക്കുന്നത്. അംലീക് പറയുന്നതുപോലെ ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഇന്ധനചിലവും, നടത്തിപ്പ് ചിലവും കാര്യമായി കുറയ്ക്കാന്‍ സാധിക്കും. ഇത്തരം ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ സാധാരണ പെട്രോള്‍ സ്‌കൂട്ടറുകളേക്കാല്‍ 65 ശതമാനം ലാഭകരമാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.

ബംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 60 രൂപയ്ക്ക് മുകളിലാണ്. മൈലേജ് 5060 കിലോമീറ്ററും. ആറു മണിക്കൂര്‍ ചാര്‍ജ്‌ െചയ്താല്‍ ഇതേ മൈലേജ് ഇലക്ട്രിക് സ്‌കൂട്ടറിന് കിട്ടും. ചിലവാകുന്ന തുകയാകട്ടെ അഞ്ചുരൂപയ്ക്ക് താഴെയും.