ഒരു വീട്ടമ്മയെ വ്യവസായിയാക്കി മാറ്റി 'ബൈക്കേഴ്‌സ് ഹൈവേ'

0


ഒരു വീട്ടമ്മ വ്യവസായിയായി മാറുന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. വീട്ടുജോലിയും വ്യവസായവും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് ചിത്ര ബാനര്‍ജി. അവര്‍ നോര്‍ത്ത് ഒറീസ സര്‍വ്വകലാശാലയിലെ എക്കണോമിക്‌സ് ഓണേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു. ആ സമയത്തായിരുന്നു അവരുടെ വിവാഹം നിശ്ചയിച്ചത്. വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ തന്നെ ഒതുങ്ങുകയായിരുന്നു. അവരുടെ ഭര്‍ത്താവ് വികാഷ് കുമാര്‍ ബാനര്‍ജി തന്റെ ഭാര്യയുടെ നേട്ടങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് എഴുതി. ഇപ്പോള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങിയിരിക്കുകയാണ് ചിത്ര.

ഒരു സെക്കന്റ് ഹാന്റ് ബൈക്ക് വാങ്ങുന്നത് പ്രയാസകരമായ കാര്യമാണ്. അത് നല്ല കണ്ടീഷനിലാണോ എന്ന് അറിയാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു. 2013ല്‍ ഒരു ദിവസം വൈകിട്ട് ചിത്ര തന്റെ ഭര്‍ത്താവിനോട് ഇതിനെക്കുറിച്ച് സംസാരിച്ചു. ഈ ചര്‍ച്ചയില്‍ നിന്നാണ് 'ബൈക്കേഴ്‌സ് ഹൈവേ' എന്ന ആശയം ഉദിച്ചത്. ഇത് ഒരു ഓണ്‍ലൈന്‍ ഷോറൂമാണ്. ഇവിടെ പല ബ്രാന്റുകളിലുമുള്ള അംഗീകൃത സെക്കന്റ് ഹാന്റ് ബൈക്കുകളും ലഭ്യമാണ്.

ഇന്നത്തെ കാലത്ത് പച്ചക്കറികള്‍ വരെ ഓണ്‍ലൈനായി വാങ്ങുന്നു. അങ്ങനെയാണ് ഒരു ഓണ്‍ലൈന്‍ ഷോറൂം തുടങ്ങാന്‍ അവര്‍ പദ്ധതിയിട്ടത്. സെക്കന്റ് ഹാന്റ് ബൈക്കുകളുടെ വില്‍പ്പന ഇന്ത്യയില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു മേഖലയാണ്. കാരണം അതിന് പിന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. 'ബൈക്ക് ഹൈവേ' സര്‍ട്ടിഫൈ ചെയ്ത ബൈക്കുകളാണ് നല്‍കുന്നത്. വാറന്റിയും സൗജന്യ സേവനങ്ങളും അവര്‍ ലഭ്യമാക്കുന്നതായി ചിത്ര പറയുന്നു. ഇതിനായി നിരവധി പഠനങ്ങള്‍ അവര്‍ നടത്തി. ഇപ്പോള്‍ അവരുടെ പ്രവര്‍ത്തന മേഖള പൂനെ ആണ്. ഇവിടെ സൗജന്യ സര്‍വ്വീസും വാറന്റിയും കൃത്യമായ ക്വാളിറ്റി ചെക്കും നടത്തുന്ന മറ്റൊരു കമ്പനി വളരെ ചുരുക്കമാണെന്ന് അവര്‍ പറയുന്നു. 2013 മുതല്‍ 2014 വരെ ഇവരുടെ കീവില്‍ 426 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. അവരുടെ സേവനങ്ങളുടെ വ്യാപിതി മനസ്സിലാക്കുമ്പോള്‍ ഈ കണക്ക് ഒരു അതിശയമേ അല്ല.

ഒരു സെക്കന്റ് ഹാന്റ് ബൈക്ക് വാങ്ങാന്‍ പലരും ചെയ്യുന്നത് ഇതാണ്:

1. ഛഘത, ഝൗശസൃ, ബൈക്ക്‌വാലെ എന്നിവയില്‍ ഓണ്‍ലൈനായി തിരയുന്നു.

2. പിന്നീട് അവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വ്യക്തികളേയോ ഡീലര്‍മാരെയോ വിളിക്കുന്നു.

3. ഒരു വാഹനത്തിന് വേണ്ടി അവര്‍ ഒരുപാട് സഞ്ചരിക്കുന്നു.

4. അവര്‍ക്ക് വാഹനം വിറ്റതിന് ശേഷം പിന്നീട് വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വാറന്റിയോ സെയില്‍സ് സര്‍വ്വീസോ ലഭിക്കുന്നില്ല.

ഇതിന് ഒരു പരിഹാരം കാണുക എന്നത് ചിത്രക്കും വികാഷിനും അവരുടെ 10 അംഗങ്ങളുള്ള ടീമിനും അത്ര എളുപ്പമല്ലായിരുന്നു.

ബൈക്കേഴ്‌സ് ഹൈവേയില്‍ നിന്ന് വണ്ടികള്‍ സ്വന്തമാക്കുമ്പോള്‍ ടെസ്റ്റ് റൈഡിനുള്ള സൗകര്യവും അവര്‍ ഒരുക്കുന്നു. ഇത് നിങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഒരു ടെസ്റ്റ് റൈഡിനായി നിങ്ങള്‍ യാത്ര ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്നും ചിത്ര പറയുന്നു.

ആദ്യമൊക്കെ മറ്റൊരാളുടെ വണ്ടിക്ക് വേണ്ടി വാറന്റി നല്‍കുന്ന ഒരു ഏജന്റ് ആയിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത് പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെ പഴയ വണ്ടികല്‍ വിദഗ്ധരെ കൊണ്ട് പരിശോധന നടത്തിയ ശേഷം അവരുടെ അഭിപ്രായത്തിന്റെ അടിസ്താനത്തില്‍ വില്‍ക്കാന്‍ തുടങ്ങി. ഇച് വളരെ ചിലവേറിയതായിരുന്നു. അതുകൊണ്ടുതന്നെ 2014 ഡിസംബറില്‍ അവര്‍ സ്വന്തമായി #ോഒരു സര്‍വ്വീസ് സെന്റര്‍ തുടങ്ങി.

അവരുടെ സമ്പാദ്യത്തില്‍ നിന്ന് തന്നെയാണ് എല്ലാം ആരംഭിച്ചത്. 3 ലക്ഷം രൂപയുടെ നിക്ഷേപം കൊണ്ടാണ് ഇത് തുടങ്ങിയത്. പിന്നീട് അത് 10 ലക്ഷം രൂപയായി മാറി. ഇപ്പോള്‍ 20 ലക്ഷം രൂപ വച്ചാണ് മുന്നോട്ട് പോകുന്നതെന്ന് വികാഷ് പറയുന്നു. 2015ല്‍ 50 ലക്ഷം രൂപയുടെ നിക്ഷേപം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സിഗ്‌വീല്‍സ്, കര്‍ദേഖോ, കാര്‍വാല, ക്‌സോര്‍ ഡോട്ട്‌ട്രേഡ് എന്നിവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ഇവരെല്ലാം കാറാണ് വില്‍ക്കുന്നത്. ഛഘത, ഝൗശസൃ, എന്നിവ നല്ല സേവനങ്ങള്‍ നല്‍കുന്നുണ്ട്. ചിത്രയും വികാഷും അവരുടെ ടീമും ചേര്‍ന്ന് നല്ലപ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഇപ്പോള്‍ പൂനയില്‍ മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ മുബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ സേവനം എത്തിക്കാനും അവര്‍ ലക്ഷ്യമിടുന്നു.