മുംബൈയിലെ ചോരുന്ന പൈപ്പുകള്‍ സൗജന്യമായി അടച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി

ഒരു സ്റ്റാര്‍ട്ടപ്പിന് എങ്ങനെ സമൂഹ്യ സേവനം നടത്താമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കമ്പനി

0

രൂക്ഷമായ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ അര്‍ബന്‍ ക്ലീന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഒരു പ്രഖ്യാപനം നടത്തി. മുംബൈയിലെ വീടുകളിലെ ചോരുന്ന പൈപ്പുകള്‍ തങ്ങള്‍ അടയ്ക്കാമെന്ന്. അതും സൗജന്യമായി, അങ്ങനെ ഏപ്രില്‍ 15 മുതല്‍ കമ്പനി മഹാരഷ്ട്ര നിവാസികളെ വിളിച്ചു അവരുടെ വീടുകളില്‍ പൈപ്പ് ലീക്കായി പാഴായി ജലം പോകുന്നത് നടയാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഈ സേവത്തിന് കമ്പനി തന്നെയാണ് പണം മുടക്കിയത്.

ഒരു ലീക്കായ ടാപ്പില്‍ നിന്നും ഒരു വര്‍ഷത്തില്‍ ഏകദേശം 20,000 ലിറ്റര്‍വെള്ളമാണ് നഷ്ടപ്പെടുന്നത്. 900 മില്ല്യണ്‍ ലിറ്റര്‍ ജലം ഒരോ ദിവസവും പാഴായിപ്പോകുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അടുത്തിടെ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജല സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം ആപ്പുവഴി ജനങ്ങളോട് കാര്യമാവശ്യപ്പെട്ടു പൈപ്പ് ലീക്കുണ്ടെന്നു പരാതി പറഞ്ഞ വീടുകളില്‍ ഞങ്ങളുടെ പ്രൊഫഷണലുകളെ അയച്ചു സൗജന്യമായി പൈപ്പ് ശരിയാക്കിക്കൊടുത്തു. അര്‍ബന്‍ ക്ലീനിന്റെ സഹ ഉടമ അഭിരാജ് ബാല്‍ പറഞ്ഞു.

ആപ്പ് വഴി സേവനം ആവശ്യമുള്ള സ്ഥലത്തെക്കുറിച്ച് കമ്പനിയെ അറിയിച്ചാല്‍ പരിശീലനം നേടിയ പ്ലംപേഴ്‌സ് വീടുകളിലെത്തി ലീക്ക് കണ്ടുപിടിച്ച് പ്രശ്‌നം പരിഹരിക്കുന്നതാണ് ഇവരുടെ രീതി.അര്‍ബന്‍ ക്ലീന്‍ ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്. ലോക്കല്‍ സര്‍വീസുകള്‍ നടത്തുന്ന മൊബൈല്‍ മാര്‍ക്കറ്റ് കമ്പനിയാണ് അര്‍ബന്‍ ക്ലീന്‍.ഉപഭോക്താക്കളുടെ പരാതികള്‍ തങ്ങളുടെ പരിശീലനം നേടിയ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കുകയാണ് കമ്പനി ചെയ്യുന്നത്.