ഒരു സംരംഭകനായതില്‍ ക്ഷമ ചോദിക്കുന്നു

0


അതേ, ഞാന്‍ ഒരു സംരംഭകനാണ്. അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവരുടെ വിവാഹ ചടങ്ങുകളിലൊന്നും എനിക്ക് പങ്കെടുക്കാനാകുന്നില്ല.

ഒരു സംരംഭകനായതിനാല്‍ തന്നെ കോളജ് സുഹൃത്തുക്കളുടെയും അവരുടെ കുട്ടികളുടെയും വിവാഹ പാര്‍ട്ടികളില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയുന്നില്ല.

സംരംഭകനായതിനാല്‍ എനിക്ക് കുടുംബത്തോടും സബഹൃത്തുക്കളോടുമൊപ്പം സിനിമകള്‍ കാണാന്‍ പോകുന്നതിനും യാത്രകള്‍ പോകുന്നതിനുമൊന്നും കഴിയുന്നില്ല.

സംരംഭകനായതിനാല്‍ മുമ്പ് പരിചയപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളുമായുള്ള പരിചയവും ബന്ധവും നിലനിര്‍ത്താന്‍ എനിക്കാകുന്നില്ല.

ഒരു സംരംഭകനായതിനാല്‍ തന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാന്‍ ഞാന്‍ ഒരേ രീതിയില്‍ തന്നെയുള്ള ജാക്കറ്റുകള്‍ ധരിക്കുന്നു.

ഒരു സംരംഭകനായതിനാല്‍ തന്നെ പുതിയ മൊബൈല്‍ ഫോണുകളെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച് സംസാരിക്കാന്‍ എനിക്കായിട്ടില്ല.

ഒരു സംരംഭകനായതിനാല്‍ എനിക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിരവധി ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാനായിട്ടില്ല. ഇന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ക്ഷമാപണം നടത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് മുമ്പ് ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ ചോദിക്കുന്നു, അടുത്ത ബന്ധുക്കളുടേതായാലും അകന്ന ബന്ധുക്കളുടേതായാലും മരണാനന്തര ചടങ്ങുകള്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നിട്ടുണ്ടോ?

ഒരു സംരംഭകനായതിനാല്‍ എന്റെ സുഹൃത്തിന് ബാല്യകാല പ്രണയിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ എനിക്ക് ഇടപെടാനായില്ല.

ഒരു സംരംഭകനായതിനാല്‍ നിങ്ങലുടെ സ്വപ്‌നങ്ങള്‍ മനസിലാക്കാനും അത് നടപ്പിലാക്കാന്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനസിലാക്കാനും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളെ സഹായിക്കാനുമൊന്നും എനിക്കായില്ല.

ഒരു സംരംഭകനായതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങള്‍ കുടുംബത്തോട് നടത്തുന്ന യുദ്ധത്തെക്കുറിച്ച് മനസിലാക്കാന്‍ എനിക്കായില്ല.

ഒരു സംരംഭകനായതിനാല്‍ നിങ്ങള്‍ക്ക് ഏകാന്തത അനുഭവപ്പെട്ട സമയങ്ങളില്‍ എനിക്കയച്ച മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും മറുപടി നല്‍കാന്‍ എനിക്കായില്ല.

എന്റെ പോക്കറ്റില്‍ രണ്ടോ മൂന്നോ രൂപ മാത്രം ബാക്കിയുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ ഏകനാണെന്ന് തോന്നിയ നിമിഷങ്ങളും ഏതെങ്കിലും സുഹൃത്തിന് മുന്നില്‍ പൊട്ടിക്കരയണമെന്ന് തോന്നിയ നിമിഷങ്ങളും ഒന്നും ഞാന്‍ ആരോടും പങ്കുവച്ചില്ല. നിങ്ങള്‍ എനിക്ക് ഷേക് ഹാന്‍ഡ് തന്ന നിമിഷങ്ങളില്‍ നിങ്ങളെ ആലിംഗനം ചെയ്യണമെന്ന് തോന്നിയെങ്കിലും നിങ്ങളുടെ ജന്മദിന പാര്‍ട്ടിയിലും വിവാഹ ചടങ്ങിലും പങ്കെടുക്കാനാകാത്തതിനാല്‍ ഞാന്‍ അത് ചെയ്തില്ല.

സദാ ജോലി ചെയ്യുന്ന വ്യക്തിയെന്ന് നിങ്ങള്‍ എനിക്ക് മുദ്ര ചാര്‍ത്തി. എന്നാല്‍ പ്രിയ സുഹത്തുക്കളെ, ബന്ധുക്കളെ, കുടുംബാംഗങ്ങളേ എന്റെ സംരംഭം നല്ല രീതിയില്‍ നടപ്പാക്കാന്‍ പരിശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിനാല്‍ തന്നെ ഭാവിയിലെ എല്ലാ കാര്യങ്ങളിലും എനിക്ക് പങ്കെടുക്കാന്‍ സാധിക്കും.