ഹീറോ സൈക്കിള്‍സ് ഫ്‌ളിപ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു

0

60 വര്‍ഷത്തെ പാരമ്പര്യമുള്ള സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹീറോ സൈക്കിള്‍സ്. തങ്ങളുടെ പുതിയ മൂന്ന് മോഡലുകള്‍ പുറത്തിറക്കാനായി ഇകൊമേഴ്‌സ് വമ്പന്മാരായ ഫ്‌ളിപ്കാര്‍ട്ടുമായി ചേരുകയാണ് ഹീറോ. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് സ്റ്റോറായ സ്‌പോര്‍ട്‌സ് 365 മായി ഹീറോ സൈക്കിള്‍സ് കരാറിലേര്‍പ്പെട്ട് ഏഴ് മാസത്തിനുള്ളിലായിരുന്നു ഈ പ്രഖ്യാപനം. യുവാക്കളായ പ്രൊഫഷണലുകളെ ഉദ്ദശിച്ചുള്ളതാണ് ഈ പുതിയ മോഡലുകള്‍.

കഴിഞ്ഞ കാലം

ആദ്യകാല സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹീറോ സൈക്കിള്‍സ്. ഇന്നത്തെ പാക്കിസ്ഥാനിലെ കമാലിയ എന്ന ചെയിയ ഗ്രാമത്തിലെ നാല് മുഞ്ചല്‍ സഹോദരങ്ങളാണ് ഇത് തുടങ്ങിയത്. 1944ല്‍ അമൃത്സറിലാണ് അവര്‍ സൈക്കിള്‍ സ്‌പെയര്‍പാട്‌സിന്റെ വ്യവസായം ആരംഭിച്ചത്. വിഭജനത്തിന് ശേഷം ലുധിയാനയിലേക്ക് താമസം മാറിയ അവര്‍ 1956ല്‍ ഒരു സൈക്കിള്‍ യൂണിറ്റ് തുടങ്ങി. 1975 ഓടെ നവീന ആശയങ്ങളിലൂടെ അവര്‍ വളരാന്‍ തുടങ്ങി. ദിനംപ്രതി 7500 സൈക്കിളുകളുടെ നിര്‍മ്മാണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സൈ#്കിള്‍ നിര്‍മ്മാതാക്കളായി ഹീറോ മാരി. 1986 ഓടെ ഒരു ദിവസം 18500 സൈക്കിളുകളാണ് അവര്‍ നിര്‍മ്മിച്ചത്. ഇന്ത്യന്‍ വിപണിയില്‍ 48 ശതമാനം ഓഹരിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടി.

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹീറോ മെഗാ സ്റ്റാര്‍ 26(18 സ്പീഡ്) സ്റ്റ്ഡ് 26 ടി(18 സ്പീഡ്), സ്റ്റഡ് 26 ടി(5 സ്പീഡ്) എന്നിവ യഥാക്രമം 8999, 8555, 6350 എന്നീ നിരക്കുകളില്‍ ലഭ്യമാണ്. എന്നും ഓഫീസില്‍ പോകുന്നവര്‍ക്കും സാഹസിക യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപയോഗപ്രദമാണ് ഈ മോഡലുകള്‍.

ഓണ്‍ലൈനിലേക്ക്

2015 ജൂണില്‍ ഓണ്‍ലൈന്‍ സ്‌പോട്‌സ് സ്റ്റോറായ സ്‌പോര്‍ട് 365 മായി ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി ഹീരോ സൈക്കിള്‍സ് പ്രഖ്യാപിച്ചിരുന്നു. ബോളീവുഡ് നടനായ അര്‍ജ്ജുന്‍ കപൂറിനെ അവരുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടിലൂടെ 1836 മാസം കൊണ്ട് ഓണ്‍ലൈന്‍ വഴി 100000 സൈക്കിളുകളാണ് വിറ്റുപോയത്. മെട്രോ നഗരങ്ങളിലും ടയര്‍1, 2 നഗരങ്ങളിലും സൈക്കിളിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്നു. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിലൂടെ പരിസ്ഥിതിക്ക് അനുകൂലമായി ചിന്തിക്കുന്ന ഒരുകൂട്ടം ഉപഭോക്താക്കളെയാണ് ഫ്‌ളിപ്കാര്‍ട്ട് പ്രതീക്ഷിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ ഫാഷന്‍ വി പി ആയ റിഷി വാസുദേവ് പറയുന്നു.

'വ്യാപകമായ നഗരവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ സൈക്ലിങ്ങിന്റെ പ്രാധാന്യം ഏറെയാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ഫ്‌ളിപ്കാര്‍ട്ടുമായുള്ള കൂട്ടുകെട്ടിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഫ്‌ളിപ്കാര്‍ട്ടിന് എത്താന്‍ സാധിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ നിരക്കില്‍ സൈക്കിള്‍ ലഭ്യമാകുന്നു.' ഹീറോ സൈക്കിളിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ രോഹിത് ശര്‍മ്മ പറയുന്നു.

ക്യാഷ് ഓണ്‍ ഡെലിവറി, 30 ദിവസത്തെ റീപ്ലെയിസ്‌മെന്റ് പോളിസി, സെയിം ഡേ ഗ്യാരന്റി(13 നഗരങ്ങളില്‍) എന്നിങ്ങനെ പ്ലിപ്കാര്‍ട്ട് നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഹീറോ സൈക്കിള്‍സ് ശ്രമിക്കുന്നു. 8 വര്‍ഷം പ്രായമുള്ള ഈ കമ്പനിക്ക് നിലവില്‍ 80000 രജിസ്റ്റര്‍ ചെയ്ത വ്യാപാരികളുണ്ട്. നിലവില്‍ 15.2 ബില്ല്യന്‍ ഡോളറിന്റെ മൂല്യമാണ് കണക്കാക്കുന്നത്. മൊബൈല്‍ സേവനങ്ങള്‍ വഴി ദിവസേനെയുള്ള 10 മില്ല്യന്‍ സന്ദര്‍ശകരില്‍ 75 ശതമാനത്തോളം പേരും ഉപഭോക്താക്കളായിട്ടുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു.