വെളിച്ചെണ്ണക്ക് വിപണിയുണ്ടാക്കി 'കോക്കോനസ്'

വെളിച്ചെണ്ണക്ക് വിപണിയുണ്ടാക്കി 'കോക്കോനസ്'

Saturday November 21, 2015,

3 min Read

ശുദ്ധമായ തേങ്ങയില്‍ നിന്നുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ അതാണ് കൊക്കോനസിന്റെ ഉല്‍പന്നങ്ങള്‍. കൊക്കേനസിന്റെ അമരക്കാരിയായ കാവ്യാ നാഗ സംരംഭം തുടങ്ങിയതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടുകളുമുണ്ട്. ബംഗലൂരുവിലെ സിന്‍ഗസാന്ദ്ര എന്ന സ്ഥലത്ത് 2012ല്‍ ആണ് കൊക്കോനസ് ആരംഭിച്ചത്. ആ വര്‍ഷമാണ് കാവ്യാ നാഗിന്റെ സുഹൃത്ത് ശുദ്ധമായ തേങ്ങയില്‍നിന്ന് ഉണ്ടാക്കുന്ന വെളിച്ചെണ്ണക്ക് മാര്‍ക്കറ്റിലുള്ള ഡിമാന്‍ഡിനെക്കുറിച്ച് പറഞ്ഞത്.

image


രണ്ട് ദശാബ്ദക്കാലം വരെ തേങ്ങാ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കാറില്ലായിരുന്നു. ഇതില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിട്ടേെുണ്ടന്നത് തന്നെ കാരണം. പീന്നീട് പാരച്യൂട്ടിന്റെ കടന്നുവരവോടെയാണ് ഇതിന് ഡിമാന്‍ഡ് തുടങ്ങിയത്. കാവ്യ ബിസിനസ് തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ആദ്യം അറിയിച്ചപ്പോള്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവളെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ കാവ്യ പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. വെളിച്ചെണ്ണയിലുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളില്‍നിന്ന് വ്യത്യസ്ഥമായി നൈസര്‍ഗികമായതും ഗുണനിലവരമുള്ളതുമായ ഒരു ഉല്‍പന്നങ്ങളായിരുന്നു കാവ്യയുടെ ലക്ഷ്യം.

തേങ്ങയില്‍നിന്ന് എങ്ങനെയാണ് വെളിച്ചെണ്ണയുണ്ടാക്കുന്നതെന്ന് കാവ്യ തന്റെ തോട്ടങ്ങളില്‍നിന്ന് തന്നെ മനസിലാക്കി. ഇതില്‍നിന്ന് കിട്ടുന്ന വെളിച്ചെണ്ണ വളരെ തെളിഞ്ഞതും തേങ്ങയുടെ നേരീയ മണമുള്ളതുമാണ്.

വലിയ അളവില്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നയിടങ്ങളില്‍ റിഫൈനിംഗിലൂടെയും ബ്ലീച്ചിംഗിലൂടെയുമെല്ലാമാണ് വെളിച്ചെണ്ണ നിര്‍മിക്കുന്നത്. മാത്രമല്ല കൊപ്രയില്‍ ഫംഗസ് ഉണ്ടാകാതിരിക്കാനും അതിന്റെ ദുര്‍ഗന്ധം മാറാനും അതില്‍ സ്േ്രപ ചെയ്യാറുമുണ്ട്. ഇത് വെളിച്ചെണ്ണ ഉല്‍പാദനത്തിനുള്ള എളുപ്പ മാര്‍ഗമാണെങ്കിലും ഇങ്ങനെ ഉണ്ടാക്കുന്ന എണ്ണയ്ക്ക് മഞ്ഞ നിറമായിരിക്കും. മാത്രമല്ല ഇതിന്റെ ഗന്ധത്തിലും വ്യത്യസമുണ്ടാകും.

image


എവിടെയാണ് ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത് എന്നായി കാവ്യയുടെ പിന്നീടുള്ള ഗവേഷണം. കൊപ്രയാക്കാതെ തന്നെ പച്ചതേങ്ങയില്‍നിന്ന് വെളിച്ചെണ്ണ സംഭരിക്കുന്ന രീതിയാണ് കാവ്യ സ്വായത്തമാക്കിയത്. സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍(സി എഫ് ടി ആര്‍ ഐ) ഇതിനുള്ള സൗകര്യം ഉണ്ടെന്ന് കാവ്യ മനസിലാക്കി. എന്നാല്‍ അവര്‍ അവിടെ വലിയ അളവില്‍ മാത്രമേ ഉല്‍പാദിപ്പിക്കുകയുള്ളു. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇതിനുളള സൗകര്യം ഉണ്ടെന്ന് കാവ്യ തിരിച്ചറിഞ്ഞു. തന്റെ സംരംഭം അവിടെനിന്ന്തന്നെ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീകള്‍ മാത്രമായിരുന്നു കാവ്യയുടെ സംരംഭത്തിലെ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളെയാണ് കാവ്യ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തത്. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയിലുള്ള കൃത്രിമ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളെ കടത്തിവെട്ടുമെന്നായിരുന്നു കാവ്യയുടെ പ്രതീക്ഷ.

ഹെല്‍ത്ത് ടോണിക് ആയും നവജാത ശിശുക്കള്‍ക്ക് മസാജിംഗ് ഓയിലായുമെല്ലാം കോക്കോനസ് വിറ്റഴിക്കപ്പെടുന്നു. ജൂലൈ അവസാനത്തോടെ തങ്ങളുടെ മദര്‍ ബേബി കെയര്‍ റേഞ്ച് ആരംഭിക്കും. ഇതോടൊപ്പം മെറ്റോണിറ്റി ബൊട്ടീകും മാത്രമല്ല ഓണ്‍ലൈന്‍ റീട്ടെയിലിംഗിനും ആലോചനയുണ്ട്. നിലവില്‍ ആമസോണ്‍ വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ കര്‍ണാടകത്തിലും തങ്ങള്‍ക്ക് പാര്‍ട്ണര്‍മാരെ ഉണ്ടാക്കേണ്ടതുണ്ട്.

image


മാസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കുക എന്ന ക്രമത്തില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുടെ വരുമാനമാണ് കാവ്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതൊന്നും സഹപ്രവര്‍ത്തകരായ കുസുമയെയും ദേവമ്മയെയും കൂടാതെ സാധിക്കില്ലെന്ന് കാവ്യ പറയുന്നു.

14ാമത്തെ വയസിലാണ് കുസുമ വിവാഹിതയായത്. താന്‍ പത്താം ക്ലാസ് കടന്നിട്ടില്ലെന്ന് ഒരു ചെറു ചിരിയോടെ കുസമ പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം തന്റെ മൂന്ന് കുട്ടികളുമായി കഴിയുകയാണ്. വിവാഹത്തിന് മുമ്പ് ജില്ലാ കമ്മീഷണര്‍ ആകണമെന്നായിരുന്നു ആഗ്രഹം. തനിക്ക് സാധിച്ചില്ലെങ്കിലും തന്റെ മക്കളിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കണമെന്നാണ് കുസുമയുടെ ആഗ്രഹം.

ഹാവേരിയിലെ ഒരു ഗ്രാമത്തില്‍ തങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ അത് സംരക്ഷിച്ച് പോകുക ഏറെ പ്രയാസമാണ്. അതിനേക്കാള്‍ കൊക്കോനസിലെ ജോലി തങ്ങള്‍ക്ക് സുഖകരമാണ്.

ദേവമ്മ കൃഷ്ണരാജപെട്ടെ ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ്. ഇവര്‍ സ്‌കൂളില്‍ പോയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ കാവ്യയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇവിടെ വന്നപ്പോള്‍ തങ്ങള്‍ക്ക് താമസിക്കാന്‍ വാടക നല്‍കേണ്ടി വന്നു. അതിനാല്‍ തങ്ങളുടെ ഗ്രാമത്തിലെയും ഇവിടത്തെയും ചിലവുകള്‍ ഒരുപോലെയാണ്. എന്നാല്‍ ഇവിടത്തെ ജീവിതം കൂടുതല്‍ സുഖകരമാണ്. ദേവമ്മയുടെ മക്കള്‍ വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത താന്‍ എങ്ങനെയാണ് സോപ്പുകളും ഓയിലുകളുമെല്ലാം ഉണ്ടാക്കുന്നതെന്ന് അവര്‍ തന്നോട് ചോദിച്ചിട്ടുണ്ട്. ഒരിക്കല്‍ കാവ്യയുടെ ക്ഷണം സ്വീകരിച്ച് തന്റെ മക്കള്‍ ഫാമിലെത്തിയപ്പോള്‍ ദേവമ്മ ചെയ്യുന്ന ജോലിയുടെ മികവ് കണ്ട് അവര്‍ അതിശയിച്ച് നില്‍ക്കുകയാണുണ്ടായത്. അവര്‍ അതുവരെ കരുതിയിരുന്നത് തങ്ങളുടെ അമ്മക്ക് പാചകം ചെയ്യാനും വൃത്തിയാക്കാനും മാത്രമേ പരിചയമുള്ളു എന്നായിരുന്നു.

image


എനിക്ക് ഇത്തരം ഒരു ബിസിനസ് സംരംഭം തുടങ്ങണമെന്ന് തോന്നിയാല്‍ താന്‍ തീര്‍ച്ചയായും തന്റെ ഗ്രാമത്തിലേക്ക് പോകുമെന്ന് കുസുമ പറയുന്നു. കാവ്യയുടെ ഫാമില്‍ മൂന്ന് പേരും കൊക്കോനസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ്. വാഹനങ്ങളുടെ ശബ്ദമോ ഒന്നും തന്നെ കാവ്യയുടെ ഫാമിലേക്ക് കടന്നെത്തുന്നില്ല. അവിടെ പച്ചപ്പ് മാത്രമാണ് കാണാനുള്ളത്. തങ്ങള്‍ അധിക സമയം ജോലി ചെയ്യാറുണ്ട്. ഇത് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍വേണ്ടി മാത്രമല്ല. മാര്‍ക്കറ്റില്‍ ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ്. ഒരു തേങ്ങയില്‍നിന്ന് 30 ശതമാനം വരെ എണ്ണയാണ് ലഭിക്കുന്നത്. 100 ശതമാനം ഗുണനിലവാരമുള്ള എണ്ണയാണ് തങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അഭിമാനത്തോടെ ഇവര്‍ പറയുന്നു