ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനപരീക്ഷ

ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനപരീക്ഷ

Tuesday June 27, 2017,

2 min Read

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2018 ജൂലൈ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുളള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുളള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന് രണ്ട് തീയതികളില്‍ നടക്കും. 

image


ആണ്‍ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. 2018 ജൂലൈ ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയൊ, ഏഴാം ക്ലാസ് പാസാകുകയോ വേണം. 2005 ജൂലൈ രണ്ടിന് മുമ്പോ, 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അഡ്മിഷന്‍ നേടിയതിനു ശേഷം ജനനതീയതിയില്‍ മാറ്റം അനുവദനീയമില്ല. പ്രവേശനപരീക്ഷയ്ക്കുളള അപേക്ഷാ ഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് മുകളില്‍ പറയുന്ന തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദീപിലും ഉളള അപേക്ഷകര്‍ നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് 2017 സെപ്റ്റംബര്‍ 30ന് ലഭിക്കുന്നതരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയ്‌ക്കൊപ്പം താഴെപ്പറയുന്ന രേഖകള്‍ വേണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം (രണ്ട് കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകള്‍ ഒരു കവറില്‍ ഉളളടക്കം ചെയ്തിരിക്കണം. സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് ഹാജരാക്കണം