സംരഭ വഴിയിലെ കരുത്തായി നസാനീന്‍ ജലാലുദ്ദീന്‍

സംരഭ വഴിയിലെ കരുത്തായി നസാനീന്‍ ജലാലുദ്ദീന്‍

Sunday November 08, 2015,

3 min Read

അബ്ദുള്‍ കലാമിന്റെ ഒരു പ്രസംഗം കേള്‍ക്കാനിടയായതാണ് നസാനീന്‍ ജലാലുദ്ദീന്റെ ജീവിതത്തിലെ വഴിത്തിരിവായത്. പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നസാനീനിന്റെ ചെവികളിലല്ല ഹൃദയത്തിലാണ് മുഴങ്ങിയത്. തികച്ചും ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് പീന്നീട് നസാനീന്‍ മനസിലാക്കി. കൂട്ടായ പരിശ്രമത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഒരു ശക്തമായ സംഘത്തിന് എല്ലാ പ്രശ്‌നങ്ങളേയും തരണം ചെയ്ത് മുന്നോട്ട് നീങ്ങാനാകും. അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നുമായിരുന്നു അദ്ദേഹം സംസാരിച്ചത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ ധൈര്യവും ആത്മവിശ്വസവുമുള്ള വ്യക്തിയായിരുന്ന നസാനീന്‍ പുതിയ ആശയങ്ങള്‍ മുന്നോട്ടുവെക്കാനും തന്റെ പാതയിലൂടെ സധൈര്യം മുന്നോട്ടുപോകാനും ശ്രമിച്ചിരുന്നു. ബാഗ്ലൂര്‍ ഐ ഐ എമ്മില്‍ പഠനം പൂര്‍ത്തിയാക്കിയ നസാനീന്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് സ്റ്റാര്‍ട്ട് അപ്പുകളില്‍ പങ്കാളിയായി. രണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരേ സമയം നിയന്ത്രിക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും നസാനീന്‍ അത് വളരെയധികം ആസ്വദിച്ചാണ് ചെയ്തിരുന്നത്. ഇത് അനായാസേന ജോലി ചെയ്യാന്‍ സഹായകമായി.

image


വടക്കേ ആഫ്രിക്കയിലെ ലിബിയയിലായിരുന്നു നസാനീന്‍ തന്റെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അവളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ മുഴുവന്‍ ലിബിയന്‍ സ്പര്‍ശമേറ്റതായിരുന്നു. ലിബിയയിലെ ഇന്ത്യന്‍ വംശജര്‍ എപ്പോഴും ഒത്തുകൂടുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ചെന്നൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് ബാംഗ്ലൂര്‍ ഐ ഐ എമ്മില്‍ ചേര്‍ന്നത്. സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്‍ഫോസിസ്സിലും ഒരു വര്‍ഷം യു എസിലും പ്രവര്‍ത്തിച്ചിരുന്നു. പ്രോഡക്ട് ഡെവലപ്‌മെന്റിലും അവള്‍ക്ക് പരിചയ സമ്പന്നത ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട് അപ്പിന്റെ ഭാഗമാകും മുമ്പ് ബാംഗ്ലൂര്‍ എസ് എ പിയിലും പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ അപ്ലൈഡ് റോബോട്ടിക്‌സിലെ ചീഫ് ടെക്‌നോളജി ഓഫീസറാണ്. ഒരു നൂതന റോബോട്ടിക് സ്റ്റാര്‍ട്ട് അപ്പ് വളരെ വലിയ പ്രതീക്ഷകളുമായാണ് ആരംബിച്ചത്. ആഗോള തലത്തിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഇന്ററാക്ടീവ് റോബോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സംരംഭം മുന്നോട്ട് നീങ്ങുന്നത്. അതേ സമയം നസാനീന്‍ തോട്ടാപുള്‍ട്ട് എന്ന മറ്റൊരും സംരംഭത്തിലെ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍കൂടിയാണ് നസാനീന്‍. ഇവിടെ നയ വൈദഗ്ധ്യവും സംരംഭവികസനവും വിതരണത്തിലെ പ്രാഗത്ഭ്യവും ഒക്കെ തെളിയിക്കാന്‍ നസാനീനു കഴിഞ്ഞു.

തന്റെ മുത്തശ്ശിയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് തനിക്ക് ജീവിത്തതില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതെന്ന് നിസാനീന്‍ പറയുന്നു. വളരെ ധൈര്യവും കഴിവും ഉള്ള സ്ത്രീയായിരുന്നു മുത്തശ്ശി. സ്വന്തമായി ഒരു കോട്ടേജ് ഇന്‍ഡസ്ട്രി പടുത്തുയര്‍ത്തുകയും നിരവധി പാചക പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട് അവര്‍. എല്ലാ കാര്യങ്ങളും വളരെ ശുഭാപ്തി വിശ്വാസത്തോടും സന്തോഷത്തോടും നേരിടുന്ന വ്യക്തിയായിരുന്നു അവര്‍.

സ്ത്രീകള്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പല തലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരാറുണ്ട്. അത് അവരുടെ വ്യക്തിപരമായ ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ആകാം. ഇതില്‍ അമ്മയുടേയും സഹോദരിയുടേയും ഭാര്യയുടേയും ഓഫീസറുടേയും സഹ പ്രവര്‍ത്തകയുടേയും വേഷങ്ങള്‍ ഉണ്ടാകും. ഒരു സ്റ്റാര്‍ട്ട് അപ്പില്‍ പരാജയ സാധ്യത മറ്റ് ഏതൊരു മേഖലയെക്കാളും കൂടുതലായിരിക്കും. ഇത് ജീവിതത്തെ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ഒരിക്കല്‍ നമ്മുടെ പാതയിലെ പ്രതിബന്ധങ്ങള്‍ നീക്കാന്‍ നമുക്ക് സാധിച്ചാല്‍ പിന്നീട് ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്ന മേഖല കൂടിയാണിത്.

രണ്ട് സ്റ്റാര്‍ട്ട് അപ്പുകളില്‍ പങ്കാളി ആകുമ്പോള്‍ അതിന്റേതായ സന്തോഷവും വിഷമതകളും തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് നസാനീന്‍ പറയുന്നു. ഉയര്‍ച്ചയും താഴ്ചയും സ്റ്റാര്‍ട്ട് അപ്പുകളുടെ കൂടപ്പിറപ്പുകളാണ്. ഒരെ ദിവസം തന്നെ ഇവ രണ്ടും അനുഭവപ്പെട്ടേക്കാം. ഒരു ദിവസം എല്ലാം ശുഭാപ്തി വിശ്വാസത്തിന്റെ പേരില്‍ മംഗളമായി തീരുമെങ്കില്‍ പിറ്റേ ദിവസം എല്ലാം മുങ്ങിത്താഴുന്നതായും തോന്നും ഇത് രണ്ടും തുലനം ചെയ്ത് നിയന്ത്രിച്ച് കൊണ്ടു പോയാല്‍ മാത്രമേ പ്രവര്‍ത്തനം മികച്ച രീതീയില്‍ മുന്നോട്ടു പോകൂ.

image


എപ്പോഴും പുതിയതായി എന്തെങ്കിലും പഠിക്കാന്‍ നസാനീന്‍ ആഗ്രഹിച്ചിരുന്നു. പുതിയ ഭാഷകളിലൂടെ പുതിയ സംസ്‌കാരം മനസിലാക്കാന്‍ സാധിക്കുമെന്ന് അവള്‍ തിരിച്ചറിഞ്ഞു. സംഗീത ഉപകരണങ്ങള്‍, ഓയില്‍ പെയിന്റിംഗ്, പൂന്തോട്ട നിര്‍മാണം എന്നീ മേഖലകളെല്ലാം അവള്‍ പരീക്ഷിച്ചു. വളരെ ശാന്ത പ്രകൃതയായിരുന്ന നസാനീന്‍ നീല നിറമാണ് ഇഷ്ടപ്പെട്ടിരുന്നത്. ഒരു വെളുത്ത സല്‍വാര്‍ കമ്മീസ് ധരിക്കാന്‍ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ വേഷത്തില്‍ അവള്‍ കൂടുതല്‍ ആത്മസംതൃപ്തി നേടി. വിദേശ വസ്ത്രങ്ങളും ഇന്ത്യന്‍ വേഷങ്ങളും ഇഷ്ടപ്പെട്ടിരുന്നു. വളരെ ലളിതമായ രീതിയില്‍ വേഷമണിയാനും ആഭരണങ്ങള്‍ അണിയാനും ഇഷ്ടപ്പെട്ടിരുന്നു.

ഒരു സ്ത്രീക്ക് തന്റെ ജീവിതത്തിലെ വിജയം പൂര്‍ണമാകണമെങ്കില്‍ ജീവിത പങ്കാളിയില്‍ നിന്നും ലഭിക്കേണ്ട പിന്തുണ വളരെ വലുതാണ്. നിസാനീന് അത് അനുകൂലമായിരുന്നു. അതേ സമയം ഓഫീസിലുള്ളവര്‍ വീട്ടിലെ തന്റെ ആവശ്യങ്ങള്‍ കൂടി മനസിലാക്കണമായിരുന്നു. അതിലും നസാനീന്‍ ഭാഗ്യവതിയായിരുന്നു. ഇപ്പോള്‍ ആറു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ് നസാനീന്‍. താന്‍ ചിന്തിച്ച വഴിയിലൂടെ സഞ്ചരിച്ച് ലക്ഷ്യത്തിലെകത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നസാനീന്‍