മലയിന്‍കീഴിന്റേത് മാത്യകാപരമായനേട്ടമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

0

സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ സമ്പൂര്‍ണ വൈദ്യുതീകരണം സ്വന്തമാക്കിയ മലയിന്‍കീഴ് മാതൃകപരമായ നേട്ടമാണ് കൈവരിച്ചെതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പുതുതായി വൈദ്യുതിയെത്തിയ എല്ലാ വീടുകളും സൗജന്യമായി വയറിംഗ് ചെയ്തു നല്‍കിയ കെ.എസ്.എ.ബി ജീവനക്കാരുടെയും പൊതു പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

മലയിന്‍കീഴ് ഗ്രാമ പഞ്ചായത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയില്‍ 164 വീടുകള്‍ക്കാണ് കണക്ഷന്‍ നല്‍കിയത്. ഇതില്‍ 61 വീടുകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും, 103 വീടുകള്‍ സന്നദ്ധപ്രവര്‍ത്തകരും, രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് വയറിംഗ് ചെയ്ത് നല്‍കുകയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപന വേളയില്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ആദരിച്ചു. ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ, മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍ നായര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എല്‍.അനിതകുമാരി, മെമ്പര്‍മാരായ വി. വിജയകുമാര്‍, ജി.എസ്. ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.