ചര്‍ച്ചയാവുന്ന രാംജാസിലെ ദേശീയത

 ചര്‍ച്ചയാവുന്ന രാംജാസിലെ ദേശീയത

Thursday March 09, 2017,

3 min Read

ദേശീയത എന്നത് വിചാരരഹിതമായി വികാരം മാത്രമാകുന്ന കാലത്ത് ആം ആദ്മി നേതാവ് അഷുതോഷ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു. രാംജാസ് കോളേജ് വിഷയം നമ്മുടെ സമൂഹത്തോടും രാഷ്ട്രീയ സംഹിതയോടും ഗൗരവമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. തികച്ചും നിസ്സാരമായ ഒരു സംഭത്തെ ദേശീയ പ്രശ്‌നമാക്കി മാറ്റപ്പെടുകയായിരുന്നോ. മറ്റേതൊരു സര്‍വകലാശാലയിലും സംഘടിപ്പിക്കുന്ന പോലൊരു സെമിനാര്‍ മാത്രമേ അവരും വിചാരിച്ചിരുന്നുള്ളു. എന്നാല്‍ ദേശീയ വിരുദ്ധരുമായി ബന്ധമുണ്ടെന്ന് മുദ്രകുത്തപ്പെട്ട രണ്ടു പേരെ വിളിച്ചത് ചിലര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഈ മുദ്രകുത്തപ്പെട്ടവരുടെ കേസുകള്‍ ഇന്നും കോടതിയില്‍ തീരുമാനമായിട്ടില്ലാത്തതു കൊണ്ടു തന്നെ ഇവരെ തെറ്റുകാരായി കണക്കാക്കാനും കഴിയുകയില്ല. എന്നാല്‍ ഇവിടെ വിധി വരുന്നതിന് മുമ്പ് തന്നെ കുറ്റക്കാരനായി സ്ഥാപിക്കപ്പെടുകയാണ്. മൂന്ന് അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഈ വിഷയം ഉയര്‍ത്തുന്നത്.ഒന്നാമതായ് ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള മൗലീകമായ അവകാശങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടുകയല്ലേ യിവിടെ. രണ്ടാമതായി ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം എന്താണ് ആരാണിവിടെ കുറ്റക്കാരെന്നും തീരുമാനിക്കേണ്ടവരാരാണ്? മൂന്നാമതായി അഥവാ ആരെങ്കിലും ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശത്തെ ലംഘിച്ചാല്‍ ആരാണ് അപരാധിയെ ശിക്ഷിക്കേണ്ടത്.?

image


രാംജാസ് കോളേജില്‍ നിശ്ചയിച്ച സെമിനാര്‍ നടത്താനായില്ല. ഇന്ത്യക്കെതിരായ് സെമിനാരില്‍ ഉച്ചരിക്കുമെന്ന മുന്‍ ധാരണ തടസത്തിനും കിരാതവാഴ്ചയ്ക്കും കാരണമായി.ഇതിനൊക്കെ കാരണം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തി പങ്കെടുക്കുന്നു എന്നുള്ളത് കൊണ്ട്. കൊല ചെയ്യുമെന്ന മുന്‍ ധാരണയില്‍ പ്രതിയെ തൂക്കി കൊല്ലുന്നതിന് സമാനമായി ഇത്. കുറ്റം ചെയ്യുമെന്ന മുന്‍ ധാരണയോ ഊഹാപോഹങ്ങളോ നിയമത്തിന് മുന്നില്‍ ഒരു വ്യക്തിയെ കുറ്റവാളിയാക്കുന്നില്ല. കുറ്റം ചെയ്താല്‍ മാത്രമേ ഒരു വ്യക്തി കുറ്റവാളിയാകുന്നുള്ളു.മുന്‍വിധിയുടെ പേരില്‍ ഇവിടെ ഒരു വ്യക്തിയുടെ മൗലികമായ അവകാശത്തെയാണ് ലംഘിച്ചിരിക്കുന്നത്.

ഇത് വിചിത്രവും അപകടകരവുമാണ്.ഈ കീഴ്വഴക്കം തുടരുകയാണെങ്കില്‍ സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ലാതെയാകും. ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവകാശം വെട്ടിക്കുറക്കാനുള്ള മറ്റൊരു ആയുധമാണ് ടെലിപതിക്ക് സംഭാഷണം. പിന്നീട് പ്രസംഗങ്ങളേ ഉണ്ടാകില്ല. ഒരു കലാസൃഷ്ടിയും ക്രിയാത്മക രൂപം പ്രാപിക്കില്ല. ഒരു സിനിമയും ഉണ്ടാകില്ല. ഒരു സര്‍വ്വകലാശാലകളുടെ ഉദ്യമവും അതിന്റെ പൂര്‍ണതയില്‍ എത്തുകയില്ല. ഒരു പുതുമയ്ക്കും ഭാവിയെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. കുട്ടികളെ തെറ്റ് ചെയ്യാനും ഇത് അനുവദിക്കില്ല.കാരണം അവരുടെ ചിന്തകള്‍ മൊട്ടിട്ട് വരുമ്പോള്‍ തന്നെ മുന്‍വിധിയുടെ പേരില്‍ മുളയിലെ നുള്ളപ്പെടും. ഈ പ്രവര്‍ത്തി നമ്മുടെ ആശയങ്ങള്‍ വ്യക്തമാക്കാനുള്ള അവകാശത്തെ അര്‍ത്ഥശൂന്യമാക്കുകയാണ്. മുഴുവന്‍ സമൂഹം ദേശീയതയുടെ പേരില്‍ വലിച്ചിഴക്കപ്പെടുകയാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലീക അവകാശങ്ങള്‍ കേവലമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശത്തെയും ഇത് ബാധിക്കുന്നു.കേവലം സ്വാതന്ത്ര്യം മാത്രമല്ലിത്. ഭരണഘടനയില്‍ തന്നെ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടമാക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്നത് ''നിങ്ങളുടെ സ്വാതന്ത്ര്യം എവിടെ അവസാനിക്കുന്നോ അവിടെ എന്റേത് തുടങ്ങുന്നു ' .ആശയങ്ങള്‍ പ്രകടമാക്കാനുള്ള സ്വാതന്ത്ര്യമെന്നത് ചീത്ത വിളിക്കാനോ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ വിഭജിക്കാനോ സമൂഹത്തില്‍ വെറുപ്പ് പരത്താനോ മറ്റൊരാളുടെ ആശയ പ്രകടനത്തില്‍ അക്രമകാരിയാകാനോ ഉള്ള അവകാശമല്ല. ആശയങ്ങള്‍ ഉച്ചരിച്ചാല്‍ മാത്രമേ രൂപം പ്രാപിക്കുകയുള്ളു. എന്നാല്‍ രാജാസിലെ സംഭവം 1975 ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്താവസ്ഥയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ മൗലിക അവകാശ ലംഘനം.

പ്രകടനാവകാശം തെറ്റിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുന്നതാരാണ്? ഭരണഘടനാപരമായ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്ക് തീരുമാനമെടുക്കാം കുറ്റം തെളിയിക്കപ്പെട്ടാല്‍ കോടതിയാകും പിന്നീട് വിഷയം കൈകാര്യം ചെയ്യുക. പരാതിയില്ലെങ്കിലും കോടതിക്ക് സ്വയം കേസെടുക്കാം. എന്നാല്‍ ഇവിടെ രാംജാസില്‍ ചില വ്യക്തികള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു.എ ബി വി പി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ട് സെമിനാര്‍ സംഘടിപ്പിച്ച വരെ പാഠം പഠിപ്പിക്കുകയായിരുന്നു. ഇവിടെ നിയമം നടപ്പിലാക്കലല്ല മറിച്ച് തടസപ്പെടുത്തുകയായിരുന്നു. പോലീസിന് മാത്രമാണ് മൗലിക അവകാശത്തെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ ഇടപെടാനുള്ള അധികാരം. കുട്ടികള്‍ ഇവിടെ നിയമം കയ്യിലെടുത്തപ്പോള്‍ പോലീസുകാര്‍ വെറും കാഴ്ചക്കാരാവുകയായിരുന്നു.

ഒരു വര്‍ഷത്തിന് മുമ്പ് ജെ എന്‍ യു ഇതു പോലെ അപകീര്‍ത്തിപ്പെട്ടിരുന്നു. നിഗൂഢമായ പല ദേശവിരുദ്ധ മുദ്രാവാക്യങ്ങളും ടി വി ചാനലില്‍ പ്രചരിച്ചിരുന്നു. കനയ്യ കുമാര്‍ ഉള്‍പ്പെടെ പല കുട്ടികളും ജയിലിലാക്കപ്പെട്ടു. ന്യായാധിപന്മാരുടെ മുന്നില്‍ കോടതി പരിസരത്ത് വെച്ച് മര്‍ദ്ദനവുമേറ്റുവാങ്ങി. എന്നാല്‍ ദേശീയ വിരുദ്ധ മുദ്രാവാക്യം യഥാര്‍ത്ഥത്തില്‍ വിളിച്ച കശ്മീര്‍ യുവാക്കളെ കണ്ടെത്താനായിട്ടില്ല. പോലീസിന്റെ അഭിപ്രായത്തില്‍ കന യ്യ തെറ്റുകാരനല്ല. ഇവിടെയും ഭരണഘടന അട്ടിമറിക്കപ്പെട്ടു.കോടതിയും ജഡ്ജിയും ജൂറിയുമെല്ലാം മാധ്യമം ആകുകയായിരുന്നു. വിധി തീര്‍പ്പാക്കിയതും അവരായിരുന്നു. ഈ രീതി തുര്‍ന്നാല്‍ കോടതിയും പോലീസും ആവശ്യമില്ലാത്ത സ്ഥിതി സംജാതമാകുമെന്നതില്‍ സംശയമില്ല.

ഒരു പുതിയ കുട്ടി ജനിച്ചു അതാണ് ദേശീയത.ഏത് പ്രവര്‍ത്തി ചെയ്തും ന്യായീകരിക്കുന്നത് ദേശീയതയുടെ പേരിലാണ്. ഗവന്മെന്റ് ഏജന്‍സികള്‍ നോക്കുകുത്തികളാകുമ്പോള്‍ ഇത്തരക്കാരുടെ ഭയപ്പെടുത്തല്‍ തുടരുകയാണ്. ദേശീയതയുടെ പേരില്‍ അഴിച്ചുവിടുന്ന ഇത്തരം അക്രമം തടയേണ്ടതുണ്ട്.ഭൂരിപക്ഷത്തിന്റെ പേരിലല്ല ജനാധിപത്യം. ന്യുനപക്ഷത്തിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

രാംജാസിന്റെ വിഷയം ഉയര്‍ത്തുന്ന ചോദ്യം ന്യൂനപക്ഷത്തെ ഇത്രയും വര്‍ഷമായി സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലേയെന്നതാണ്.പോലീസുകാര്‍ നോക്കുകുത്തികളാകുകയാണിവിടെ. ഇന്ത്യന്‍ രാഷ്ട്രം ലോലമെന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറായില്ല. ശക്തരുമായുള്ള ഗൂഢാലോചനയുടെ ഫലമാണിത്.രാജ്യത്തിന് ഒരിക്കലും ഇത് നല്ലതല്ല. ഭരണഘടന ഉന്നതവും സമയോചിത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളതുമാണെങ്കിലേ രാജ്യം പുരോഗമിക്കുകയുള്ളു.