ഭക്ഷണത്തിനായി പാഴാകാത്ത പ്രയത്‌നം

ഭക്ഷണത്തിനായി പാഴാകാത്ത പ്രയത്‌നം

Wednesday November 11, 2015,

1 min Read

അമേരിക്കയില്‍ പാഴാക്കുന്ന ആഹാരം ഉണ്ടെങ്കില്‍ ഒരു ദിവസം~ഒരു ഫുഡ്‌ബോള്‍ സ്‌റ്റേഡിയം നിറക്കുന്നതിലും അധികമുണ്ടാകുമെന്നാണ് പകിസ്ഥാന്‍കാരിയായ കോമള്‍ അഹമ്മദിന്റെ അഭിപ്രായം, ഈ തിരിച്ചറിവാണ് പാഴാക്കുന്ന ആഹാരം വിശക്കുന്നവര്‍ക്ക് നല്‍കാനുള്ള തീരുമാനം കോമളിന് ഉണ്ടാക്കിയത്. യു എസിലായിരുന്ന കോമളിനും കുടുംബത്തിനും ആവശ്യമായ ആഹാരം എത്തിക്കാന്‍ കോമളിന്റെ പിതാവ് വളരെ കഷ്ടപ്പെട്ടിരുന്നു. വളര്‍ന്നപ്പോഴാണ് ആഹാരം പാഴാക്കുന്നതിന്റെ ഭവിഷത്തുകളെക്കുറിച്ച കൂടുതല്‍ മനസിലാക്കിയത്. ഇത് പുതിയ സംരഭത്തിന് ഒരു വഴിത്തിരിവാകുകയായിരുന്നു.

image


വ്യക്തിപരമായി ഉണ്ടായ മറ്റൊരു അനുഭവം കോമളിന്റെ ഈ തീരുമാനത്തിന് കൂടുതല്‍ ബലം നല്‍കി. ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ യൂനിവേഴേസിറ്റിയില്‍ പഠിക്കുമ്പോള്‍ തന്റെ കോളജ് ക്യാമ്പസില്‍ തന്നെ കണ്ടെത്തിയ ഒരു വീടില്ലാത്ത മനുഷ്യന് ആഹാരം നല്‍കാന്‍ കഴിഞ്ഞതാണ് ഇതിന് കാരണമായത്. ഉച്ചക്ക് ആഹാരം കഴിക്കാന്‍ പുറത്തേക്ക് പോയപ്പോഴാണ് ഇദ്ദേഹത്തെ കണ്ടതും ഒപ്പം കൂട്ടിയതും. ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു അദ്ദേഹം. അയാള്‍ക്ക്് യുദ്ധത്തില്‍ പരിക്കേറ്റിരുന്നു. ഈ സംഭവമാണ് കൂടുതല്‍ പേര്‍ക്ക് ആഹാരം നല്‍കാന്‍ പ്രചോദനമായത്. തുടര്‍ന്നാണ് കോളജ് ഡൈനിംഗ് ഹാളില്‍ മിച്ച വരുന്ന ആഹാരം വിശക്കുന്നവര്‍ക്ക് നല്‍കാന്‍ തയ്യാറായത്.

പിന്നീടിത് വലിയ രീതിയിലുള്ള ഒരു സംരംഭമാക്കി മാറ്റിയതാണ് ഇന്നത്തെ ഫീഡിംഗ് ഫോര്‍വേര്‍ഡ് എന്നത്. ഇതിനായി ഒരു ആപ്ലിക്കേഷന്‍ തന്നെ തയ്യാറാക്കി. നിരവധി പ്രമുഖ കമ്പനികളേയും ഇതില്‍ പങ്കാളികളാക്കി. ആഹാരം മിച്ചം വന്നാലുടന്‍ അത് ഈ ആപ്പിലൂടെ അറിയിക്കാം. ഉടന്‍ തന്നെ ഈ ആഹാരം ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. നഗരത്തിലെ വിശക്കുന്നവരുടേയും ആഹാരം പാഴാക്കുന്നവരുടേയും പ്രശ്‌നങ്ങള്‍ ഒരേ സമയം പരിഹരിക്കാന്‍ ഇതിലൂടെ സാധിച്ചു. നിലവില്‍ സാന്‍ഫ്രാന്‍സ്സികോ ഭാഗത്താണ് ആഹാരം വിതരണം ചെയ്യുന്നത്. 575,000 വീടില്ലാത്ത ആളുകള്‍ക്ക് ആഹാരം നല്‍കാന്‍ പദ്ധതിയിടുന്നുണ്ട്. മറ്റ് ഭാഗങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

    Share on
    close