ചെയിന്‍ സര്‍വേ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

0മൂന്നുമാസം വീതം കാലദൈര്‍ഘ്യമുള്ള നാലു ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 11ന് മുമ്പ് തിരുവനന്തപുരം സര്‍വേ ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. 

ടൈപ്പുചെയ്തതോ എഴുതിയതോ ആയ അപേക്ഷാഫോറങ്ങള്‍ ഉപയോഗിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായ എസ്.എസ്.എല്‍.സിയോ, തത്തുല്യമായ പരീക്ഷയോ പാസായവരും, 35 വയസുപൂര്‍ത്തിയാകാത്തവരും ആയിരിക്കണം. പിന്നാക്കസമുദായക്കാര്‍ക്ക് 38 വയസും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 40 വയസുമാണ് ഉയര്‍ന്ന പ്രായം. ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി ബുക്കിന്റെ ശരിപ്പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ഗസറ്റഡ് ഉദ്യോഗസ്ഥനില്‍നിന്ന് ആറുമാസത്തിനകം ലഭിച്ച അസല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍ ഏതു ജില്ലക്കാരനാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടേയോ, പഞ്ചായത്ത് പ്രസിഡന്റിന്‍േറയോ അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ചേര്‍ത്തിരിക്കണം.അപേക്ഷാ കവറിന്റെ പുറത്ത് 'സര്‍വേ സ്‌കൂളില്‍ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം. വിലാസം: ഡയറക്ടര്‍, സര്‍വേ ആന്റ് ലാന്റ് റിക്കോഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം. വിമുക്ത ഭടന്‍മാര്‍ക്കും അപേക്ഷിക്കാം.