ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാശംസ കാര്‍ഡ് മത്സരം

ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാശംസ കാര്‍ഡ് മത്സരം

Thursday August 31, 2017,

1 min Read

സംസ്ഥാന ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 

image


വിദ്യാര്‍ത്ഥികള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് ഓണാശംസ കാര്‍ഡ് നിര്‍മ്മിച്ച്, ശുചിത്വ മാലിന്യ പരിപാലന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രക്ഷിതാക്കളുടെ ഒപ്പ് സഹിതം ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിനം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണം. സംസ്ഥാനത്തെ മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് ശുചിത്വമിഷനും ജില്ലയിലെ മികച്ച മൂന്നു കാര്‍ഡുകള്‍ക്ക് ജില്ലാ ശുചിത്വ മിഷനും സമ്മാനം നല്‍കും. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന കാര്‍ഡുകള്‍ സ്‌കൂള്‍ തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഒന്നാം സമ്മാനം 10000 രൂപയും, രണ്ടാം സമ്മാനം 7000 രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ്. ജില്ലാ തലത്തില്‍ ഒന്നാം സമ്മാനം 5000 രൂപയും, രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയുമാണ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ പ്രോത്സാഹന സമ്മാനമായി നല്‍കും.