കോര്‍പ്പറേറ്റുകള്‍ക്ക് യാത്രയൊരുക്കി ഒല

കോര്‍പ്പറേറ്റുകള്‍ക്ക് യാത്രയൊരുക്കി ഒല

Wednesday March 09, 2016,

1 min Read


ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് പല ഇടങ്ങളിലും യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് യാത്രകള്‍ പലപ്പോഴും തലവേദനയാകാറുണ്ട്. എന്നാലിനി യാത്രകളെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടാക്‌സി അഗ്രിഗേറ്റഡ് പ്ലാറ്റ്‌ഫോമായ ഒല, ഒല കേര്‍പ്പറേറ്റിന് തുടക്കം കുറിച്ചു കഴിഞ്ഞു. മിതമായ നിരക്കിലും സുഖകരമായ രീതിയിലും ഇനി കമ്പനി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

ട്രാന്‍സ്പോര്‍ട്ട് റീയിമ്പേഴ്‌സ്‌മെന്റിനായി ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു കേന്ദ്രീകൃത രീതിയിലുള്ള ബില്ലിംഗ് സിസ്റ്റം അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ കേന്ദ്രീകൃത പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നു തന്നെ ഒല കോര്‍പ്പറേറ്റ് കാശ് ഈടാക്കും. സാധാരണ പേപ്പര്‍ ബില്ലിന് പകരമുള്ള ഈ സംവിധാനം കൂടുതല്‍പ്പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. ഓല കേര്‍പ്പറേറ്റ്പൂര്‍ണമായും കോര്‍പ്പറേറ്റ് ജീവനക്കാരുടെ കമ്പനി ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

image


60 ശതമാനത്തോളം യാത്ര ചെലവ് ലാഭിക്കാമെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഈ ആപ്ലിക്കേഷന്‍ ഒല വിധക്തരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബുക്ക് ചെയ്ത് നിമിഷങ്ങള്‍ക്കം ടാക്‌സി എത്തുന്നു. യാത്രകാര്‍ക്ക് കാത്തിരിക്കേണ്ട ആവശ്യമില്ല. കമ്പനിയുടെ ഷെഡ്യൂളിനനുസരിച്ച് ഒല കോര്‍പ്പറേറ്റ് പ്രവര്‍ത്തിക്കുന്നു എന്നതാണ് പലരും ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. സമയം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് ഓരോ നിമിഷത്തിനും പണത്തിന്റെയൊപ്പം വിലയുണ്ട്. ഓല ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. ഇന്ത്യയുടെ ഗതാഗത മേഖലയില്‍ ഒരു കുതിച്ചു കയറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഒല കേര്‍പ്പറേറ്റ്. ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ ശൃംഗല വ്യാപിപ്പിക്കാനാണ് ഓല കോര്‍പ്പറേറ്റിന്റെ തീരുമാനം എന്ന ് ഒല സി ഒ പ്രാണായ് ജീവരാജ്പറഞ്ഞു.