സര്‍ഗാത്മകതയുടെ വിളി കേട്ട് രാധ കപൂര്‍

സര്‍ഗാത്മകതയുടെ വിളി കേട്ട് രാധ കപൂര്‍

Friday November 27, 2015,

2 min Read

രാധയുടെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും മാതാപിതാക്കള്‍ എതിരു നിന്നിരുന്നില്ല. കോര്‍പറേറ്റ് ജീവിതത്തിലേക്ക് കടക്കേണ്ടവളായിരുന്നിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്ന രാധയുടെ പ്രയത്‌നത്തിന്റെ ഫലമാണ് തന്റെ ഇന്നത്തെ ഡിസൈനിംഗ് സ്ഥാപനങ്ങള്‍ എന്ന് രാധ എന്ന രാധ കപൂര്‍ പറയുന്നു. യെസ് ബാങ്കിന്റെ സ്ഥാപകനും ചെയര്‍പേഴ്‌സണുമാണ് രാധയുടെ പിതാവ്. മകളുടെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹം തടസം പറഞ്ഞിരുന്നില്ല. സൗന്ദര്യ ബോധവും കലാശേഷിയുമുള്ള രാധ ഉയരങ്ങളിലെത്തുമെന്ന് അച്ഛനമ്മമാര്‍ക്ക് നിശ്ചയം ഉണ്ടായിരുന്നു.

ന്യൂയോര്‍ക്കിലെ പാര്‍സണ്‍ ന്യൂ സ്‌കൂള്‍ ഓഫ് ഡിസൈനില്‍നിന്ന് രാധ ഫൈന്‍ ആര്‍ട്‌സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. മുംബൈയില്‍നിന്ന് ഒരിക്കലും പുറത്തുപോയി താമസിച്ചിട്ടില്ലാത്ത രാധക്ക് അതൊരു പുതിയ അനുഭവമായിരുന്നു. മാത്രമല്ല എന്നാല്‍ തനിക്ക് സുഖകരമായി തോന്നുന്ന സ്ഥലത്തേക്ക് പോകാന്‍ തന്നെ മാതാപിതാക്കള്‍ അനുവദിച്ചു. താന്‍ എപ്പോഴും ധൈര്യപൂര്‍വ്വമുള്ള നിലപാടുകളെടുക്കുമെന്ന് അവര്‍ക്കറിയാമായിരുന്നുവെന്ന് രാധ പറയുന്നു.

image


അഞ്ച് വര്‍ഷം സ്ഥാപനത്തിലെ പരിചയം രാധക്ക് വലിയ അറിവുകളാണ് നല്‍കിയത്. അവിടെനിന്ന് വിവിധ തരത്തിലുള്ള ഡിസൈനുകളും മോഡലുകളുമെല്ലാം മനസിലാക്കുന്നതിന് രാധക്ക് സാധിച്ചു. തന്റെ അഭിരുചിക്കും ഡിസൈനിനും അനുസരിച്ച് എന്തെങ്കിലും വ്യത്യസ്ഥമായി തുടങ്ങണമെന്നുറപ്പിച്ചാണ് അവിടെനിന്ന് രാധ ഇന്ത്യയിലേക്ക് മടങ്ങിയത്.

ഒരു വര്‍ഷത്തിന് ശേഷം അലോക് നന്ദ എന്ന പാര്‍ട്‌നറോടൊപ്പം ചേര്‍ന്ന് തന്റെ ആദ്യ സംരംഭമായ ബ്രാന്‍ഡ് ക്യാന്‍വാസിന് രാധ രൂപംനല്‍കി. പാര്‍സണില്‍നിന്ന് പഠിച്ച എല്ലാം താന്‍ ഇവിടെ പ്രയോഗിച്ചു. കലക്കും ചാരുതയ്ക്കും പ്രാധാന്യം നല്‍കി ഒരു വാണിജ്യ തലം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആദ്യ സംരംഭം. ഗ്രാഫിക് വാള്‍ ആര്‍ട്‌സ്, വാള്‍ മ്യൂറല്‍സ്, ഡെക്കറേറ്റീവ് പെയിന്റിംഗുകള്‍, പാനല്‍ ഡിസൈനുകള്‍, ഫ്രൈമ്ഡ് ആര്‍ട് വീഡിയോ ഇന്‍സ്റ്റാളേഷന്‍ എന്നിവെല്ലാം ഇതില്‍ ചെയ്യുന്നുണ്ട്.

image


എന്നാല്‍ തന്റെ സ്ഥാപനം കുറച്ചുകൂടി വികസിപ്പക്കണമെന്ന ആഗ്രഹം രാധയുടെ മനസിനെ പിടിച്ചുലച്ചു. എന്തെങ്കിലും പുതിയ ഡിസൈനുകള്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചു. സംരംഭകത്വം, നൂതന ആശയങ്ങള്‍ എന്നിവയാണ് തന്റെ മനസിലേക്ക് എത്തിയത്. തനിക്ക് പഠിച്ച സ്ഥലത്ത് നിന്ന കിട്ടിയ അറിവ് വളരെയേറെയാണ്. ഇത് തന്റെ മറഞ്ഞിരിക്കുന്ന പാര്‍ട്‌നര്‍ ആണെന്നാണ് രാധ പറയുന്നത്.

അതേസമയം ന്യൂയോര്‍ക്കിലെ പാര്‍സണ്‍സിന് യു എസ് എക്ക് പുറത്ത് പ്രവര്‍ത്തനം ആരംഭിക്കാനും താല്‍പര്യമുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഓപ്പറേറ്റര്‍ എന്ന രീതിയില്‍ രാധ പ്രവര്‍ത്തിക്കാനാരംഭിച്ചു. ലോവര്‍ പാരല്‍സ് ഇന്ത്യാബുള്‍സ് സെന്ററിലുള്ള ദ സ്വങ്കി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍(ഐ എസ് ഡി ഐ) രാധയുടെ കൂടി പ്രവര്‍ത്തന ഫലമായി ഉണ്ടായതാണ്.

സൃഷ്ടിപരമായ കഴിവും നൂതന ആശയങ്ങളുമാണ് ഐ എസ് ഡി ഐയുടെ പ്രവര്‍ത്തന തത്വങ്ങള്‍ക്ക് ആധാരം. ഓരോരുത്തരുടെയും സൃഷ്ടിപരമായ കഴിവുകള്‍ എങ്ങനെ ബിസിനസ് ആക്കി മാറ്റാം എന്ന തപത്തിലുള്ള കരിക്കുലമാണ് കുട്ടികള്‍ക്കായി രാധ തയ്യാറാക്കി നല്‍കുന്നത്.

ബിസിനസിന്റെയും ഡിസൈനുകളുടെയും സാങ്കേതിക വിദ്യയുടെയും കൂടിച്ചേരലാണ് തങ്ങളുടെ കോഴ്‌സ്. ഡിസൈന്‍ സ്‌കൂളില്‍ പഠിക്കുന്നവരില്‍ 16.2 ശതമാനം പേര്‍ മാത്രമാണ് തൊഴിലിലേക്ക് കടക്കുന്നത്. ഈ നിരക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ അവസരത്തില്‍ കൂടുതല്‍ പേരെ തൊഴിലിലേക്ക് കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നത്.

2013ല്‍ 40 കുട്ടികള്‍ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷവും 450 ആര്‍ടിസ്റ്റുകള്‍ക്കാണ് സ്ഥാപനം ജന്മം നല്‍കുന്നത്. ഇന്ത്യന്‍ പരിസ്ഥിതഘടനയെക്കുറിച്ചും രാധ ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ട്. പരിസ്ഥിതി ഘടനയില്‍ നൂതനാശങ്ങള്‍ ആവിഷ്‌കരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ലോവര്‍ പാരല്‍ ഇന്നവേഷന്‍ ഡിസ്ട്രിക്ട് രൂപീകരിച്ചത്.

ഐ എസ് ഡി ഐ അടുത്തിടെ മൈക്രോസോഫ്റ്റുമായി ടൈ അപ് ഉണ്ടാക്കിയിരുന്നു. പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും രാധ നടത്തുന്നുണ്ട്. ഐ എസ് ഡി ഐ പാര്‍സണ്‍സിന്റെ സഹകരണത്തോടെ ആഭരണ നിര്‍മാണത്തിനും മറ്റ് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നതിനുമെല്ലാം അവര്‍ക്ക് പരിശീലനം നല്‍കുന്നു. ഐ എസ് ഡി ഐയില്‍ ചേരുന്ന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും ഐ എസ് ഡി ഐ നല്‍കുന്നുണ്ട്.

എന്നാല്‍ രാധയുടെ ആശയങ്ങള്‍ അവിടെയും ഒടുങ്ങുന്നതായിരുന്നില്ല. 2009ല്‍ കുട നിര്‍മാണ കമ്പനിയും തുടങ്ങി. മറ്റൊരു കാര്യം രാധ പ്രോ കബഡി ലീഗില്‍ ഒരു സ്‌റ്റേക്ക് വാങ്ങി എന്നതാണ്. ഡല്‍ഹി ഫ്രാഞ്ചൈസിയുടെ ഉടമസ്ഥയാണ് രാധ. ഇന്തഹോക്കി ലീഗിന്റെ മുംബൈ ഫ്രാഞ്ചൈസിയുടെയും ഉടമയാണ് രാധ. ഇനിയും കൂടുതല്‍ മേഖലകളിലേക്ക് തന്റെ സാനിധ്യം ഉറപ്പിക്കാനുള്ള യാത്രയിലാണ് രാധ.