ഹിപ്‌നോ തെറാപ്പിയില്‍ വിപ്ലവം സൃഷ്ടിച്ച് അനുജ

0

നിങ്ങളുടെ ജീവിതത്തിലെ ഇരുട്ട് മനസ്സിലാക്കിയ ശേഷം മറ്റൊരാളുടെ ഇരുട്ടിലേക്ക് കടന്ന് ചെല്ലുക എന്നതാണ് ഏറ്റവും നല്ലത്. ഈ രീതിയാണ് ഒരാളുടെ മനസ്സിലെ വിഷമങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതെന്ന് ഒരു സ്വീഡ് സൈക്കോ തെറാപ്പിസ്റ്റായ കാള്‍ ജങ്ക് പറഞ്ഞിട്ടുള്ളതെന്ന് അനുജ പഥക് പറയുന്നു. അനുജ ഒരു ഹിപ്പ്‌നോ തെറാപ്പിസ്റ്റാണ്.

ഹിപ്പ്‌നോതെറാപ്പി സൈക്കോതെറാപ്പിയുടെ ഒരു ഭാഗമാണ്. ഉപബോധ മനസ്സില്‍ ഒരു മാറ്റമുണ്ടാക്കി ചികിത്സിക്കുന്ന രീതിയാണിത്. പുതിയ ചിന്തകള്‍, കാഴ്ചപ്പാടുകള്‍, സ്വഭാവ രൂപീകരണം എന്നിവയാണ് ഇതിന്റെ പ്രത്യാകതകള്‍. ഒരുപാട് ചികിത്സാ രീതികള്‍ക്ക് ഹിപ്പ്‌നോതെറാപ്പി ഉപയോഗിക്കുന്നു. ദേഷ്യം കുറക്കാന്‍, മൈഗ്രെന്‍, എക്‌സീമ, ഇന്‍സോമാനിയ, ഡിപ്രഷന്‍, ട്രോമ, വേദന എല്ലാത്തിനും ഹിപ്പ്‌നോതെറാപ്പി ഉപയോഗിക്കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ചികിത്സക്കുവേണ്ടി തയ്യാറെടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

ഷില്ലോങ്ങിലാണ് അനുജ ജനിച്ചത്. കുട്ടിക്കാലം സന്തോഷഭരിതമായിരുന്നു. ഒരു യുവതി എന്ന നിലയില്‍ നിരവധി മഖലകളില്‍ അനുജ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോട്ടറോള, ആള്‍ക്കാടെല്‍-ലൂസെന്റ്, ഡെല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്നിവിടങ്ങളില്‍ ഡിസൈനറായി ജോലി ചെയ്തു. ടൊറാഡെക്‌സ് എന്ന കമ്പനിയില്‍ സീനിയര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റായി ജോലി നോക്കി.

പിന്നെ എങ്ങനെയാണ് ഹിപ്പനോതെറാപ്പിയിലേക്ക് തരിഞ്ഞത്. ഇത് ഒരു വിഷമം പിടിച്ച കരിയറാണ്. അനുജക്ക് സൈക്കോതെറാപ്പിയില്‍ നേരത്തെ താത്പര്യമുണ്ടായിരുന്നു. അവര്‍ ഈ വിഷയത്തില്‍ ഗണ്യമായ അറിവ് നേടി. 'ഞാന്‍ ഇതിലേക്ക് എത്തണമെന്ന സൂചന എനിക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു ഹിപ്പ്‌നോതെറാപ്പിസ്റ്റായി മാറുകയും ചെയ്തു.' അനുജ പറയുന്നു. ഹിപ്പ്‌നോതെറാപ്പിയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല. ആ വിഷയത്തിലുള്ള ഇഷ്ടമാണ് ക്ലിനിക്കല്‍ ഹിപ്പ്‌നോതെറാപ്പി പഠിക്കാന്‍ അനുജയെ പ്രേരിപ്പിച്ചത്. മറ്റ് പല രോഗശമന രീതികളും അനുജ മനസ്സിലക്കി.

യാദൃശ്ചികമായി ഒരു സുഹൃത്ത് മഖേനെയാണ് അനുജക്ക് ആദ്യത്തെ ക്ലയിന്റിനെ കിട്ടിയത്. അത് കുട്ടിക്കാലത്ത് ഒരു ചതിക്കുഴിയില്‍പ്പെട്ടെ യുവതിയായിരുന്നു. പിന്നീട് കല്ല്യാണം കഴിഞ്ഞതിന് ശേഷവും അവര്‍ക്ക് ദുരനുഭവങ്ങളുണ്ടായി. തന്റെ ചികിത്സയിലൂടെ ആ യുവതിയുടെ തകര്‍ന്ന മനസ്സില്‍ ആത്മവിശ്വാസം നിറക്കാന്‍ കഴിഞ്ഞു. ഒത്തിരി മാറ്റങ്ങള്‍ പ്രകടമായി. ഹിപ്പിനോതെറാപ്പി നല്ല രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍ എത്രമാത്രം ശക്തിയുള്ളതാണെന്ന് അനുജ തിരിച്ചരിഞ്ഞു. ഓരോ ക്ലയിന്റില്‍ നിന്നും പുതിയ അനുഭവങ്ങള്‍ അനുജയെ തേടിയെത്തി. 'ഓരോ ക്ലയിന്റും ഞങ്ങളുടെ തെറാപ്പി കഴിഞ്ഞ് പോകുമ്പോള്‍ അവരുടെ ചിരി കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ പ്രതിഫലവും. വേറൊന്നും എനിക്ക് ആവശ്യമില്ല.' അവര്‍ കൂട്ടിച്ചേര്‍ത്തു

'എന്റെ മനസ്സ് എന്ത് പറയുന്നുവോ അതുപോലെ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഭാഗ്യം എന്നുപറയട്ടെ എന്നെ സഹായിക്കാനായി കുറച്ച് നല്ല ആള്‍ക്കാരെ എനിക്ക് കിട്ടി. അവിടെ നിന്ന് പിന്നെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.' 2006ല്‍ അനുജക്ക് കടുത്ത അസുഖം പിടിപെട്ടു. പെട്ടെന്ന് തന്നെ ബാംഗ്ലൂരിലേക്ക് പോകാന്‍ അനുജ തീരുമാനിച്ചു. കയ്യില്‍ വെറും 3000 രൂപയും വച്ചായിരുന്നു അവിടെ എത്തിയത്. കൂടാതെ ആത്മവിശ്വാസവും കൈവിട്ടില്ല. അവിടെ താമസിക്കുന്നതിന് സുഹൃത്തുക്കള്‍ ഒരുപാട് സഹായിച്ചു. 'എപ്പോഴും ആത്മവിശ്വാസം അത്യാവശ്യമാണ്. ആ വിശ്വാസമാണ് നിങ്ങളെ ഉയരങ്ങലിലേക്ക് എത്തിക്കുന്നത്.' അനുജ പറയുന്നു.

തന്റെ ലക്ഷ്യത്തിന്റെ വ്യാപ്തി അനുജയുടെ സംസാരത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. തന്റെ ക്ലയിന്റുകളുടെ കണ്ണിലെ സന്തോഷം കാണാനാണ് അവര്‍ക്ക് ഏറ്റവും ഇഷ്ടം. അവരുടെ പ്രശ്‌നങ്ങള്‍ വളരെ ചെറുതാണെന്ന് പറഞ്ഞ് മനസിലാക്കുക. അവരുടെ മനസ്സിലെ തെറ്റിദ്ധാരണകള്‍ ആഴത്തില്‍ പതിച്ചതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ ബോധം അവര്‍ക്ക് വന്നുകഴിഞ്ഞാല്‍ പകുതി പരാട്ടം ജയിച്ചതുപോലെയാണ്. ഞങ്ങല്‍ സ്ഥിരം അവരോട് പറയാറുണ്ട് 'നിങ്ങള്‍ ഒരു പുഴുവായി ജീവിച്ചത് ഇനി മതിയാക്കാം. നിങ്ങള്‍ക്ക് ചിറകുകള്‍ നന്നുകഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് പറക്കാം.'

ഹിപ്പിനോതെറാപ്പിയെ കൂടാതെ മറ്റ് പല തെറാപ്പിയും അനുജ പരീക്ഷിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികള്‍ക്കായി 'ബാല്‍വികാസ്' ക്ലാസുകള്‍ എടുക്കാറുണ്ട്. ശ്രീ സത്യസായി സേവ സംഘടനയുടെ ഭാഗമായുള്ള പരിപാടിയാണിത്. നമ്മുടെ ഉപബോധ മനസ്സിലുള്ള ചില കെട്ടുകളെ മുറിച്ച് മാറ്റുക. പേടി, കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങളോടുള്ള പ്രതികരണം ഇവയെല്ലാം മനസ്സില്‍ നിന്ന് കളയുക. അനുജ ഒരുപാട് വായിക്കാറുണ്ട്. എഴുതാനും വലിയ താത്പര്യമാണ്. ഒരു നല്ല കലാകാരി കൂടിയായ അനുജക്ക് മൃഗങ്ങളെ വളരെ ഇഷ്ടമാണ്.

തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നല്ല രീതിയില്‍ ചെയ്തുതീര്‍ക്കാന്‍ അനുജ ശ്രമിക്കാറുണ്ട്. 'ചില സമയത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. എല്ലാം എന്റെ കയ്യിലാണ്. ഞാന്‍ എന്റെ സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. ഞാന്‍ ചെയ്യുന്ന ജോലിയില്‍ ചിലപ്പോള്‍ എന്റെ കഴിവിന്റെ പരമാവധി കൊടുത്താലും തികയാതെ വരും.' അവര്‍ പറയുന്നു.

ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ പിന്തുണയും അനുജക്ക് വളരെ വലുതാണ്. അദ്ദേഹത്തില്‍ നിന്നുള്ള പിന്തുണയാണ് ഹിപ്പ്‌നോതെറാപ്പിയില്‍ ലോകം കീഴടക്കാന്‍ അനുജയെ സഹായിക്കുന്നത്. അമ്മയാണ് അനുജയുടെ ഏറ്റവും വലിയ ശക്തി. 'അച്ഛന്‍ പുറത്തായിരുന്നത് കൊണ്ട് അമ്മ ഒറ്റക്കാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശക്തി എനിക്ക് ലഭിച്ചു.' അനുജ പറയുന്നു.

തന്റെ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുകയാണ് അനുജ. ഭാവിയെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു. 'ഞാന്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് കുറേ പേരെ ജീവിതത്തിലേത്ത് തിരിച്ചുകൊണ്ടുവരണം.'