20000 കേസുകള്‍ തീര്‍പ്പാക്കി : കേരള അഡ്മിനിസേ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

20000 കേസുകള്‍ തീര്‍പ്പാക്കി : കേരള അഡ്മിനിസേ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Friday March 03, 2017,

1 min Read

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇതുവരെ ഇരുപതിനായിരത്തില്‍പ്പരം കേസുകള്‍ തീര്‍പ്പാക്കിയതായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ അറിയിച്ചു.

image


 കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 22173 പുതിയ കേസുകള്‍ ഫയല്‍ ചെയ്തതില്‍ 13861 എണ്ണവും ഹൈക്കോടതിയില്‍ നിന്നും കൈമാറിക്കിട്ടിയ 9548 കേസുകളില്‍ 6164 എണ്ണവും തീര്‍പ്പാക്കി. തീര്‍പ്പാക്കിയ കേസുകളില്‍ അഞ്ചുശതമാനം മാത്രമാണ് അപ്പീലിനായി മേല്‍ക്കോടതികളിലേക്ക് പോയിട്ടുള്ളതെന്നും ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ അറിയിച്ചു. 2011 നവംബര്‍ 23ന് പ്രവര്‍ത്തനം ആരംഭിച്ച ട്രൈബ്യൂണലില്‍ ചെയര്‍മാന്‍ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. ജോസ് സിറിയക്, ബെന്നി ഗര്‍വാസിസ്, വി.രാജേന്ദ്രര്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍